നാവ് വടിച്ചാൽ കരിനാക്ക് പോവില്ല. പക്ഷേ നാവ് വടിച്ചില്ലെങ്കിൽ പണി പാളും. മുതിർന്നവരായാലും കുട്ടികളായാലും നാവ് വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റം പോലുള്ള ഉള്ള പ്രശ്നങ്ങൾ ഉണ്ടാവാം. നിത്യവും പല്ല് മാത്രം തേച്ചാൽ പോരാ ശരിയായ രീതിയിൽ നാവും വടിക്കണം.

എങ്ങനെ നാവ് വൃത്തിയാക്കാം

  • പല്ല് തേച്ച് കഴിഞ്ഞ ശേഷം ബ്രഷ് കൊണ്ട് നാവ് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്. നാവ് നീട്ടി പിടിച്ച് ബ്രസീൽസ് കൊണ്ട് വടിക്കാം. ഇതാണ് ആരോഗ്യകരമായ രീതി.
  • ചില ബ്രഷുകളുടെ പിറകിൽ നാവ് വൃത്തിയാക്കാനുള്ള പ്രതലവും ഉണ്ടാവും. അവ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ എളുപ്പം..
  • ഒരു ബ്രഷ് മൂന്ന് മാസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. പഴക്കം ചെന്ന ബ്രഷ് കൊണ്ട് നാവ് വൃത്തിയാക്കുന്നത് ആരോഗ്യകരമല്ല.
  • നാവ് വൃത്തിയാക്കാൻ മിക്കവരും ടംഗ് ക്ലീനറുകൾ ഉപയോഗിക്കാറുണ്ട്. ഇത് ശരിയായ ഹായ് രീതിയല്ല കാരണം ഇവ ഉപയോഗിക്കുമ്പോൾ നാവിലെ രസമുകുളങ്ങൾ കേടുപാടുകൾ സംഭവിക്കുന്നു. അത് നാവിന് രുചിയേക്കാനുള്ള ശേഷി നശിപ്പിക്കും.
  • സ്റ്റീൽ, പ്ലാസ്റ്റിക് ടംഗ് ക്ലീനറുകൾ നാവിൽ മുറിവുണ്ടാക്കാൻ ഇടയാക്കും. അതിനാൽ നാവ് വൃത്തിയാക്കാൻ ഇവ ഉപയോഗിക്കേണ്ടതില്ല.
  • ഇർക്കിൽ, സ്റ്റീൽ, പ്ലാസ്റ്റിക് ടംഗ് ക്ലീനറുകൾ ഉപയോഗിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക്.

കുട്ടികൾക്ക് സോഫ്റ്റ് ബ്രഷ്

സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് കുട്ടികളെ നാവ് വടിക്കാൻ പരിശീലിപ്പിക്കണം. നിത്യവും പല്ലു തേക്കുന്നതിനൊപ്പം നാവ് വൃത്തിയാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. ഭക്ഷണം കഴിച്ച് നേരാവണ്ണം വായ കഴുകാത്ത അവസരങ്ങളിൽ നാവിൽ പറ്റിപ്പിടിച്ച ഭക്ഷ്യവസ്തുക്കൾ ഉണ്ടാകുന്ന എന്ന് പൂപ്പൽ ബാധ മാറ്റാൻ നിത്യവും ഒരുനേരം നാവ് വടിക്കാൻ കുട്ടികളെ നാളെ നിർബന്ധിക്കണം.

3 വയസ്സിനു ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് കുട്ടികളുടെ നാവ് വൃത്തിയാക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ നാവ് വടിക്കേണ്ടതില്ല. പക്ഷേ ഇളം ചൂടുവെള്ളത്തിൽ മുക്കിയ വൃത്തിയുള്ള തുണി കൊണ്ട് നാവ് തുടയ്ക്കണം. നിത്യവും ഇങ്ങനെ ഒരു നേരം ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...