മഴക്കാലമെന്നത് കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം പകരുന്ന സമയമാണ്. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ഈ സീസൺ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇഷ്ട ഭക്ഷണം കഴിക്കുന്നതിലും ഒരു ത്രില്ലുണ്ടെന്ന് തന്നെ പറയാം. മനസിനും ശരീരത്തിനും ആശ്വാസം പകരുന്നതുപോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നുള്ളതും. ഈ സമയത്ത് അണുബാധ, പനി, പകർച്ചവ്യാധികൾ എന്നിവ പിടിപ്പെടാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്.

ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്‌തിയ്ക്ക് മാത്രമേ ആരോഗ്യകരമായ ജീവിതത്തോടൊപ്പം രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനാവൂ. അതിനാൽ ഇത് സംബന്ധിച്ച് മുംബൈ ഫോർട്ടിസ് ഹീരാനന്ദാനി ഹോസ്പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ ഫറാ ഇംഗ്ളേ പറയുന്നതെന്താണെന്ന് നോക്കാം.

എന്താണ് രോഗപ്രതിരോധശേഷി

ബാഹ്യ ഘടകങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന ശരീരത്തിന്‍റെ ആന്തരിക പ്രതിരോധ സംവിധാനമാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ഏതെങ്കിലും വൈറസോ ബാക്ടീരിയയോ ശരീരത്തെ ആക്രമിക്കുമ്പോൾ തന്നെ അതിനെ ആക്രമിക്കാൻ പ്രതിരോധ സംവിധാനം സജീവമാകും. ശരീരത്തെ വൈറസുകളിൽ നിന്നും സംരക്ഷിച്ച് നിലനിർത്താൻ ശ്രമിക്കുന്ന ഈ ജോലിയിൽ വ്യത്യസ്തതരം കോശങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇതൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്.

രോഗപ്രതിരോധം പല തരത്തിലുള്ളതാവാം. ഉദാ: ആക്ടീവ് ഇമ്മ്യൂണിറ്റി, ബാക്ടീരിയ, വൈറസ് എന്നിവയുമായി ശരീരം സമ്പർക്കത്തിലേർപ്പെടുമ്പോഴാണ് ഇത് ലഭിക്കുക. ഈ സാഹചര്യത്തിൽ നമുക്ക് ഇതിനകം ലഭിച്ച ആന്‍റി ബോഡികളും പ്രതിരോധ കോശങ്ങളും ആ ബാഹ്യഘടകങ്ങളെ നശിപ്പിക്കുന്നതിൽ ഏർപ്പെടുന്നു.

രണ്ടാമത്തേത്, പാസീവ് ഇമ്മ്യൂണിറ്റിയാണ്. അതിൽ വൈറസിനെതിരെ സംരക്ഷണം നൽകുന്നതിന് ബാഹ്യ സഹായത്തോടെ ആന്‍റി ബോഡികൾ നൽകുന്നു. എന്നാൽ ശരീരത്തിന് ഉള്ളിൽ നിന്ന് ശക്തിയുണ്ടെങ്കിൽ മാത്രമേ ബാഹ്യഘടകങ്ങളോട് പോരാടാൻ കഴിയൂ. ശരീരത്തെ ഉള്ളിൽ നിന്ന് ശക്തമാക്കാൻ നല്ല ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ചില ശീലങ്ങളും സ്വീകരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്.

ശരീരത്തിന്‍റെ വിശപ്പകറ്റാൻ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുക. എന്നാൽ വയറ് നിറച്ചതു കൊണ്ട് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിന് ശരിയായ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അങ്ങനെ ഉചിതമായ ആഹാരത്തിലൂടെ പോഷകാഹാര ആവശ്യങ്ങൾ ശരീരം പൂർത്തീകരിക്കുന്നു. ഇതുമൂലം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. ഇതിനായി മഴക്കാലത്ത് ഭക്ഷണത്തിലും ദിനചര്യയിലും ചില കാര്യങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. ഒരു വ്യക്‌തിയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനൊപ്പം ദിവസം മുഴുവൻ ആ വ്യക്‌തിയെ ഊർജ്ജസ്വലനായി നിലനിർത്താനും ഈ ഭക്ഷണങ്ങൾ പ്രവർത്തിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഴക്കാലത്ത് മാതള നാരങ്ങ, ഓറഞ്ച്, വാഴപ്പഴം, ആപ്പിൾ, തക്കാളി, മുന്തിരി, കിവി, ബ്രോക്കോളി, യെല്ലോ ബെൽപെപ്പർ, പപ്പായ, പച്ച ഇലവർഗ്ഗങ്ങൾ എന്നിവ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. കാരണം ഇവയെല്ലാം തന്നെ പോഷകസമ്പന്നമാണെന്നതിനൊപ്പം തന്നെ ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നവുമാണ്. ഇത് ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്നും ശരീരത്തിന് പൂർണ്ണമായ സംരക്ഷണം പ്രദാനം ചെയ്യുന്നതിനൊപ്പം ശരീരത്തിന് ആന്തരികമായ കരുത്തും പകരും. ഇതിലൂടെ ജലദോഷം, പനി തുടങ്ങിയ സീസൺ രോഗങ്ങളെ നമുക്ക് ഒഴിവാക്കാം. ശരീരം സ്വയം വിറ്റാമിൻ സി ഉത്പാദിപ്പിക്കുന്നില്ല. അതിനാൽ ശരീരത്തിൽ അതിന്‍റെ ആവശ്യകത നിറവേറ്റുന്നതിന് ഭക്ഷണങ്ങളിൽ നിന്നും സപ്ലിമെന്‍റുകളിൽ നിന്നും നാം അത് പൂർത്തീകരിക്കേണ്ടതുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...