ദിവസം മുഴുവനും ഊർജ്ജസ്വലമായിരിക്കണമോ? എങ്കിൽ രണ്ട് വാഴപ്പഴം വീതം കഴിക്കുന്നത് ശീലമാക്കിക്കോളൂ. ഇതൊരു ശാസ്ത്ര സത്യമാണ്. അതെ, ലോകത്തിലെ മുൻനിര അത്‍ലറ്റുകളുടെ നമ്പർ വൺ ഭക്ഷ്യവസ്തുവാണ് വാഴപ്പഴം. കാരണം, ഇത് ഒരു നീണ്ട എനർജി ബൂസ്റ്ററാണ്. വാഴപ്പഴത്തിൽ നാരുകളോടൊപ്പം പ്രധാനമായും മൂന്ന് പ്രകൃതിദത്തമായ പഞ്ചസാരകളാണ് അടങ്ങിയിരിക്കുന്നത്. സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ. പക്ഷേ വാഴപ്പഴം എനർജി ബൂസ്റ്റർ മാത്രമല്ല മറ്റ് അനവധി ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും കൂടിയുള്ള ഫലവത്തായ ഒരു ഡയറ്ററി ഫുഡുമാണ്.
മാനസിക പിരിമുറുക്കം: ഡിപ്രഷൻ അകറ്റാൻ വാഴപ്പഴം നല്ലതാണത്രേ. ഒരു കൂട്ടം ആളുകൾക്കിടയിൽ മൈൻഡ് എന്ന സംഘടന നടത്തിയ സർവ്വേയാണ് ഇത് വെളിപ്പെടുത്തിയത്. വാഴപ്പഴം തിന്ന ഭൂരിഭാഗം പേരും മാനസിക പിരിമുറിക്കത്തെ വിജയകരമായി അതിജീവിച്ചതായി കണ്ടെത്തിയിരുന്നു. ഇതിലെ ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീൻ ആണിതിന് കാരണമാകുന്നത്. ശരീരത്തിലെത്തുന്ന ട്രിപ്റ്റോഫാൻ റിലാക്സേഷൻ ഹോർമോണായ സെറോടിൻ ആയി മാറിയാണ് സന്തുഷ്ടി നിറഞ്ഞ മൂഡ് സൃഷ്ടിക്കുന്നത്.
പിഎംഎസ്: ആർത്തവത്തിന് മുന്നോടിയായിയുണ്ടാവുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇനി മരുന്ന് കഴിക്കേണ്ടതില്ല. പകരം ഒരു വാഴപ്പഴം കഴിച്ചോളൂ. ഇതിലെ വിറ്റാമിൻ ബി6 രക്തത്തിലെ ഗ്ലൂക്കോസ് നിലയെ ക്രമീകരിച്ച് ശാരീരികാസ്വാസ്ഥ്യങ്ങളെ ലഘൂകരിക്കും.
അനീമിയ: ഉയർന്ന അളവിൽ അയൺ ഉള്ള വാഴപ്പഴം രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവിനെ വർധിപ്പിച്ച് വിളർച്ച അകറ്റുന്നു.
ബ്ലഡ് പ്രഷർ: പൊട്ടാസ്യം ഉയർന്ന അളവിലുള്ളതിനാൽ വാഴപ്പഴം രക്ത സമ്മർദ്ദത്തെ നിയന്ത്രണവിധേയമാക്കാൻ ഫലവത്താണ്. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാഴപ്പഴത്തിന് രക്ത സമ്മർദ്ദം അകറ്റാനാവുമെന്ന വാദഗതിയെ ഔദ്യോഗികമാക്കാൻ വാഴപ്പഴ വ്യവസായത്തിന് അനുമതി നല്കിയിരിക്കുകയാണ്.
ബ്രെയിൻ പവർ: ബ്രെയിൻ പവർ കൂട്ടണോ, എങ്കിൽ ദിവസവും വാഴപ്പഴം കഴിച്ചോളൂ. ഇംഗ്ലണ്ടിലെ ഒരു സ്കൂളിൽ 200 കുട്ടികൾക്ക് പരീക്ഷാ സമയത്ത് ദിവസവും വാഴപ്പഴം കഴിക്കാൻ കൊടുത്തിരുന്നു. ഫലം അദ്ഭുതാവഹമായിരുന്നു. പൊട്ടാസ്യം നിറയെയുള്ള വാഴപ്പഴം കുട്ടികളിലെ പഠന നിലവാരത്തെ ഉയർത്തുകയും അവരെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കുകയും ചെയ്‌തു.
മലബന്ധം: നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഒഴിവാക്കാൻ വാഴപ്പഴത്തിന് കഴിയും. വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ പ്രശ്നം ഉണ്ടാവുകയില്ല.
ഹാങ്ഓവർ: മന്ദതയോ തളർച്ചയോ അകറ്റാൻ ഒരെളുപ്പ വഴിയുണ്ട്. പെട്ടെന്ന് തേൻ ചേർത്ത ബനാന ഷേക്ക് തയ്യാറാക്കി കുടിച്ചോളൂ. ഹാങ്ഓവർ ഞൊടിയിട നേരം കൊണ്ട് പമ്പ കടക്കും. വാഴപ്പഴം ഉദരത്തിലെ അസ്വസ്ഥത മാറ്റും. തേൻ ബ്ലഡ് ഷുഗർ ലെവലിനെ ക്രമീകരിക്കുമ്പോൾ പാൽ ശരീരത്തെ റീ- ഹൈഡ്രേറ്റ് ചെയ്യും.
നെഞ്ചെരിച്ചിൽ: നെഞ്ചെരിച്ചിൽ ഉള്ളവർ വാഴപ്പഴം കഴിച്ചാൽ മതി. നെഞ്ചെരിച്ചിൽ മാറി കിട്ടും. വാഴപ്പഴം പ്രകൃതിദത്തമായ അന്‍റാസിഡാണ്.
മോണിംഗ് സിക്ക്നസ്: മോണിംഗ് സിക്ക്നസ്സുള്ളവർ ഭക്ഷണത്തിന് ഇടവേളയിൽ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ബ്ലഡ് ഷുഗർ നിലയെ ക്രമീകരിച്ച് അത് മോണിംഗ് സിക്ക്നസ് ഒഴിവാക്കും.