അമിതവണ്ണം ഭയന്ന് ദിവസവും വെയിംഗ് മെഷീനിൽ ഭാരം നോക്കി അതിന് അനുസരിച്ച് ഭക്ഷണം നിയന്ത്രിക്കുന്നവർ ധാരാളം ഉണ്ട്. ഭാരം അൽപം കൂടിയെന്ന് തോന്നിയാൽ ഉടനെ തുടങ്ങിം ഡയറ്റിംഗ്. ഇപ്രകാരം ഭക്ഷണം അളന്ന് തൂക്കി കഴിച്ച് കഷ്ടപ്പെടുന്നതിന് പകരം സന്തുലിതമായ ഭക്ഷണരീതി സ്വായത്തമാക്കി അമിത ശരീരഭാരം നിയന്ത്രിക്കാം. ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഇതാ...

  1. ഹൃദയ സംബന്ധമായ അസുഖമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ദിവസവും ഭാരം ചെക്ക് ചെയ്യുന്നതിൽ തെറ്റില്ല. അല്ലാത്തവർക്ക് ഇതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവുമില്ല. ശരീരഭാരം രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മാറിക്കൊണ്ടിരിക്കും.
  2. ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ ജലാംശം വർദ്ധിക്കും. ഭക്ഷണം കഴിച്ച ശേഷം വെറുതെ ഇരിക്കുകയോ വിശ്രമിക്കുകയോ ഊർജ്ജം നഷ്ടപ്പെടാത്ത തരത്തിലുള്ള ജോലി ചെയ്യുകയോ ചെയ്താൽ ശരീരത്തിൽ കൊഴുപ്പടിഞ്ഞ് കൂടാൻ തുടങ്ങും. കൊഴുപ്പടങ്ങിയ വസ്തുക്കൾ കഴിക്കുന്നത് കൊണ്ടും ശരീരഭാരം വർദ്ധിക്കും. പോഷകങ്ങൾ ധാരാളം അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുന്നത് വഴി ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. മാസത്തിൽ ഒന്നുരണ്ട് തവണ തൂക്കം പരിശോധിക്കുന്നത് നല്ലതാണ്.
  3. വീട്ടമ്മമാർ കൂടുതൽ ഊർജ്ജം വിനിയോഗിക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യാൻ ശ്രമിക്കണം. അലസത ഒഴിവാക്കി ചുറുചുറുക്കോടെ പ്രവർത്തിക്കാൻ തയ്യാറാകുക.
  4. ശരീരം വിയർക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുന്നത് നല്ലതാണ്. വിയർപ്പും ദീർഘനിശ്വാസവുമൊക്കെ ശരീരത്തിലെ ദുർമേദസ്സ് ഇല്ലാതാക്കും. ശരീരഭാരം നിയന്ത്രിക്കുക എന്നതിന് ഡയറ്റിംഗ് അവസാന വാക്കല്ല. അമിതമായി ഭക്ഷണം കഴിക്കുകയാണ് എങ്കിൽ കലോറി നഷ്ടപ്പെടുത്തുന്നതിനായി കായികാധ്വാനവും ചെയ്യേണ്ടി വരും.
  5. കൂടുതൽ കായികാധ്വാനത്തിൽ ഏർപ്പെടുന്നതുവഴി ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പു ചെയ്യും. കൂടുതൽ ഊർജ്ജം ലഭിക്കുവാൻ ഇത് സഹായിക്കും.
  6. എക്സർസൈസ് ചെയ്യുമ്പോൾ വാം അപ് എക്സർസൈസിൽ തുടങ്ങി കൂൾ ഡൗൺ എക്സർസൈസിൽ നിർത്തണം.
  7. പ്രഭാത സവാരിയിൽ ബ്രിസക് വാക്കിനായി 20 മിനിട്ട് ചെലവഴിക്കണം. ടെൻഷൻ കുറയുമെന്ന് മാത്രമല്ല മനസ്സിന് കൂടുതൽ ഉണർവ്വ് ലഭിക്കും.
  8. വ്യായാമം ചെയ്യാൻ സമയം ഇല്ലെങ്കിൽ ടിവി കാണുന്ന സമയത്തോ കമ്പ്യൂട്ടർ ജോലിയിൽ എർപ്പെടുന്ന സമയത്തോ ഓരോ മണിക്കൂർ ഇടവിട്ട് കുറച്ച് സമയം എഴുന്നേറ്റ് നടക്കണം.
  9. ലിഫ്റ്റ്/ എക്സലേറ്റർ എന്നിവയ്ക്ക് പകരം സ്റ്റെയർകേസ് ഉപയോഗിക്കുന്നതാണ് നല്ലത്.
  10. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിൽ ദിവസം മുഴുവനും വേണ്ട ഊർജ്ജം അടങ്ങിയിരിക്കും. പ്രഭാതഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ പാൽ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ, വെണ്ണ പുരട്ടിയ ടോസ്റ്റ്, ഫ്രൂട്ട്സ് ഇവയൊക്കെ ഉൾപ്പെടുത്താം
  11. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും കലോറി കൂടിയ ഭക്ഷ്യ വസ്തുക്കൾ ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തിയാൽ മതിയാകും. ഡിന്നറിന് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കരുത്. ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ ശ്രമിക്കണം.
  12. ഭക്ഷണം സാവകാശം ചവച്ചരച്ച് കഴിക്കണം. ഇത് ദഹനപ്രക്രിയയെ സുഗമമാക്കും.
  13. ഇടയ്ക്കിടയ്ക്ക് അൽപാൽപ്പമായി ഭക്ഷണം കഴിക്കുന്നതിന് പകരം ഒരു തവണ വയറുനിറയെ ഭക്ഷണം കഴിക്കണം.
  14. പഞ്ചസാര, ഉപ്പ്, ജങ്ക്ഫുഡ്, ആൽക്കഹോൾ എന്നിവ നിയന്ത്രിതമായ അളവിൽ മാത്രം ഉപയോഗിക്കുക. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണവും വനസ്പതിയും ഒഴിവാക്കണം.
  15. ഭക്ഷണത്തിൽ സൂപ്പ് ഉൾപ്പെടുത്താൻ ശ്രമിക്കണം. ചൂടാക്കിയ സൂപ്പ് വീണ്ടും ചൂടാക്കുമ്പോൾ ടോപ്പിംഗ് നീക്കം ചെയ്യണം. ഇതുവഴി കൊഴുപ്പ് ഒഴിവാക്കാം.
  16. ദിവസവും കുറഞ്ഞത് എട്ടുപത്ത് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. കരളിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഇതേറെ സഹായിക്കും.
  17. അത്താഴത്തിന് ശേഷം വേറൊന്നും കഴിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടെ അധികം വെള്ളം കുടിക്കരുത്.
  18. വിശപ്പ് ഇല്ലെങ്കിൽ കുത്തി നിറച്ച് ഭക്ഷണം കഴിക്കാതിരിക്കുക.
  19. ആരെങ്കിലും രുചിക്കാൻ നൽകുന്ന പുതിയ വിഭവങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.
  20. വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് വേണം ഭക്ഷണം തയ്യാറാക്കാൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...