ബേസൻ ബോൾ

ചേരുവകൾ

കടല മാവ്- ഒന്നരക്കപ്പ്

കോൺഫ്ളോർ- അരക്കപ്പ്

നെയ്യ്- 2 ടേബിൾ ‌സ്പൂൺ

പനീർ- അരക്കപ്പ്

പച്ചമുളക്- 1 അരിഞ്ഞത്

കായം- ഒരുനുള്ള്

മല്ലിയില അരിഞ്ഞത്- 1 ടേബിൾ ‌സ്പൂൺ

വറുക്കാനുള്ള എണ്ണ, ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

കോൺഫ്ളോർ അരിച്ചെടുത്ത് കടലമാവ്, നെയ്യ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. തിളച്ച വെള്ളത്തിൽ മാവ് ഉരുളകളാക്കിയത് ഇട്ട് 8-10 മിനിറ്റ് നേരം വേവിക്കുക. ഉരുളകൾ വെള്ളത്തിൽ നിന്നെടുത്ത് നന്നായി കുഴച്ച് വീണ്ടും ചെറിയ ഉരുളകളാക്കുക. പനീർ നന്നായി ഉടച്ച് മല്ലിയില, പച്ചമുളക്, കായം, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകൾ ഓരോന്നും ചെറുതായി പരത്തി നടുവിൽ പനീർ ചേരുവ നിറച്ച് നന്നായി അടച്ച് ചൂടായ എണ്ണയിൽ ഇട്ട് സ്വർണ്ണ നിറമാകുന്നതുവരെ വറുക്കുക. ശേഷം സോസിനൊപ്പമോ ചട്ണിക്കൊപ്പമോ വിളമ്പുക.

മധുരക്കിഴങ്ങ് സൂപ്പ്

ചേരുവകൾ

മധുരക്കിഴങ്ങ്- 2 എണ്ണം

പച്ച കാപ്സിക്കം അരിഞ്ഞത്- 1 ടേബിൾ ‌സ്പൂൺ

ചുവന്ന കാപ്സിക്കം അരിഞ്ഞത്- 1 ടേബിൾ സ്‌പൂൺ

മഞ്ഞ കാപ്‌സിക്കം അരിഞ്ഞത്- 1 ടേബിൾ സ്‌പൂൺ

കുരുമുളക് പൊടി- കാൽ ടീസ്‌പൂൺ

കായം- ഒരു നുള്ള്

വെണ്ണ- 1 ടേബിൾ സ്പൂൺ

പഞ്ചസാര- അര ടീസ്‌പൂൺ

പനീർ- 5-6 ചെറിയ കഷ്‌ണങ്ങൾ

കറുവപ്പട്ട പൊടി- 1 നുള്ള്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മധുരക്കിഴങ്ങ് പുഴുങ്ങി തൊലി നീക്കം ചെയ്‌ത് നന്നായി ഉടച്ച് മാറ്റി വെയ്ക്കുക. രണ്ടാമത്തെ മധുരക്കിഴങ്ങ് തൊലി കളഞ്ഞ് നേർത്ത കഷ്‌ണങ്ങളാക്കി മുറിക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി എല്ലാ കാപ്‌സിക്കവും മധുരക്കിഴങ്ങ് കഷ്ണങ്ങളും ചേർത്ത് വഴറ്റുക. അതിൽ ഉപ്പ്, കുരുമുളക്, കായം എന്നിവ ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. മധുരക്കിഴങ്ങ് വെന്തതിനുശേഷം പനീർ കഷ്ണങ്ങൾ, പഞ്ചസാര, ഉടച്ച മധുരക്കിഴങ്ങ് എന്നിവ കൂടി ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർക്കാം. മുകളിൽ ഒരു നുള്ള് കറുവപ്പട്ട പൊടി വിതറി ചൂടോടെ വിളമ്പുക.

ചീര കട്ട്ലറ്റ്

ചേരുവകൾ

പാലക് ചീര അരിഞ്ഞത്- 2 കപ്പ്

കടുക് ചീര അരിഞ്ഞത് - 2 കപ്പ്

ഇഞ്ചി- ഒരു ചെറിയ കഷ്‌ണം

പച്ചമുളക് അരിഞ്ഞത്- 1

ബ്രെഡ് സ്ലൈസുകൾ - 2 എണ്ണം

പനീർ- അരക്കപ്പ്

വെണ്ണ- 2 ടീസ്പൂൺ

കായം- ഒരുനുള്ള്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

പാലക് ചീരയും കടുക് ചീരയും ആവിയിൽ വേവിക്കുക. തുടർന്ന് ഇത് ഇഞ്ചിയും പച്ചമുളകും ചേർത്ത് മിക്സറിൽ ഇട്ട് അരച്ചെടുക്കുക. ബ്രെഡ് മിക്സറിൽ പൊടിക്കുക. തുടർന്ന് ബെഡ്ക്രംബ്സ്, പനീർ, പാലക്- കടുക് ചീര പേസ്റ്റ്, കായം, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. തുടർന്ന് കട്ലറ്റ് തയ്യാറാക്കി ചൂടുള്ള തവയിലിട്ട് ഇരുവശവും വെണ്ണ പുരട്ടി മൊരിച്ചെടുക്കുക. സോസിനൊപ്പം കട്ല‌റ്റ് ചൂടോടെ വിളമ്പാം.

തക്കാളി ഉരുളക്കിഴങ്ങ് കറി

ചേരുവകൾ

ഉരുളക്കിഴങ്ങ് വേവിച്ചത്- 250 ഗ്രാം

തക്കാളി- 250 ഗ്രാം

ഇഞ്ചി നേർത്തതായി അരിഞ്ഞത്- ഒരു ചെറിയ ‌സ്പൂൺ

പച്ചമുളക്- 1 ചെറുതായി അരിഞ്ഞത്

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...