ബ്രേക്ക്ഫാസ്റ്റായും ബ്രഞ്ചായും ഇടവേള നേരത്തെ സ്നാക്കായും തയ്യാറാക്കി കഴിക്കാവുന്ന ഒന്നാണ് സ്മൂത്തി. വളരെ പോഷക സമ്പുഷ്ടവും ഊർജ്ജദായകവുമാണ് സ്മൂത്തി.
സ്മൂത്തി ആരോഗ്യദായകമാക്കാൻ പഞ്ചസാരയുടെ അളവ് വളരെ കുറയ്ക്കാം. അഥവാ മധുരമാവശ്യമുള്ളവർക്ക് പഴങ്ങൾ (ഫ്രൂട്ട്സ്) തെരഞ്ഞെടുക്കാം. ഇതിന് പകരമായുള്ള മധുരമിഷ്ടപ്പെടുന്നവരാണെങ്കിൽ വെളുത്ത പഞ്ചസാരയ്ക്ക് പകരം പനം കൽക്കണ്ടം, തേൻ, പനം ചക്കര എന്നിവ സ്മൂത്തിയിൽ ചേർക്കാം. സ്മൂത്തി തയ്യാറാക്കിയയുടൻ കഴിക്കുകയെന്നുള്ളത് പ്രധാനമാണ്. മറ്റൊന്ന്, സ്വന്തമിഷ്ടമനുസരിച്ചുള്ള ചേരുവകൾ ചേർത്തും സ്മൂത്തി ഹെൽത്തിയാക്കാം.
- ഓട്സ് സ്മൂത്തി
ചേരുവകൾ
- ഏതെങ്കിലും ഫ്രൂട്ട് - മാമ്പഴം, ആപ്പിൾ ഏതുമാകാം കഷണങ്ങളാക്കിയത്.
- ഒരു വലിയ വാഴപ്പഴം അല്ലെങ്കിൽ 3 ചെറിയ വാഴപ്പഴം
- രണ്ട് മീഡിയം ചിക്കു കഷണങ്ങളാക്കിയത്
- മുക്കാൽ കപ്പ് ഇൻസ്റ്റന്‍റ് ഓട്സ്
- അര അല്ലെങ്കിൽ മുക്കാൽ കപ്പ് തണുത്ത പാൽ.
- പനം ചക്കര അല്ലെങ്കിൽ തേൻ 1-2 സ്പൂൺ
- ഐസ് ക്യൂബ് ആവശ്യമെങ്കിൽ മാത്രം 3-4 എണ്ണം
- നുറുക്കിയ ഫ്രൂട്ടുകളെല്ലാം മിക്സ് ചെയ്യുക. (ബെറി, അത്തിപ്പഴം, നട്സ് എന്നിവയും ചേർക്കാം.)
തയ്യാറാക്കുന്ന വിധം
മിക്സ് ചെയ്‌ത പഴങ്ങൾ ബ്ലൻഡറിലിടുക. പാലും ഓട്സും കൂടി ചേർക്കുക. എല്ലാം കൂടി സ്മൂത്താകും വരെ ബ്ലൻഡ് ചെയ്തെടുക്കുക. ബ്ലൻഡ് ചെയ്യുക ഐസ് ക്യൂബ് ചേർക്കാം.ഈ സ്മൂത്തി ഗ്ലാസിലോ മഗ്ഗിലോ ഒഴച്ച് ഉടനടി കഴിക്കാം.
- കാരറ്റ് സ്മൂത്തി
ചേരുവകൾ
- ഒരു കപ്പ് കാരറ്റ്
- ഒരു കപ്പ് മാമ്പഴം
- ഒരു കപ്പ് കുക്കുംബർ
- കാൽകപ്പ് കൊഴുപ്പ് നീക്കിയ കട്ടത്തൈര്
- അരകപ്പ് സ്കിമ്മ്ഡ് മിൽക്ക് അല്ലെങ്കിൽ സോയ മിൽക്ക്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ബ്ലൻഡറിലിട്ട് ബ്ലൻഡ് ചെയ്തെടുക്കുക. മധുരമാവശ്യമെങ്കിൽ അൽപ്പം തേൻ ചേർക്കാം. ഈ സ്മൂത്തി മികച്ചൊരു മീലായി കഴിക്കാം.
- ആപ്പിൾ - ജിഞ്ചർ സ്മൂത്തി
ചേരുവകൾ
- ഒരു ആപ്പിൾ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്.
- അര ഇഞ്ച് വലിപ്പമുള്ള ഇഞ്ചി
- രണ്ട് നാരങ്ങയുടെ നീര്
- ഒരു ടേബിൾ സ്പൂൺ തേൻ
- വെള്ളം ഒരു കപ്പ്
- ഐസ് ക്യൂബ് ആവശ്യമെങ്കിൽ അൽപ്പം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും നന്നായി ബ്ലൻഡ് ചെയ്ത് ഉടൻ കഴിക്കുക.
- ബനാന സ്മൂത്തി
ചേരുവകൾ
- 2 വാഴപ്പഴം സ്ലൈസാക്കിയത്.
- അരകപ്പ് തൈര്
- അരകപ്പ് പാൽ
- 2 ടീസ്പൂൺ തേൻ
- കറുവാപ്പട്ട പൊടിച്ചത് ഒരു നുള്ള്
- ഐസ്ക്യൂബ് അൽപ്പം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ബ്ലൻഡ് ചെയ്ത് ഉടൻ കഴിക്കുകയോ സർവ്വ് ചെയ്യുകയോ ആവാം.
- സ്ട്രോബറി ഓട്സ് സ്മൂത്തി
ചേരുവകൾ
- കാൽകപ്പ് സ്ട്രോബറിസ് കഷണങ്ങളാക്കിയത്.
- ഒരു വാഴപ്പഴം കഷണങ്ങളാക്കിയത്
- നുറുക്കിയ ആൽമണ്ട് കാൽ കപ്പ്
- കാൽകപ്പ് ഓട്സ്
- ഒരു കപ്പ് തൈര്
- ഒരു ടീസ്പൂൺ തേൻ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും നന്നായി ബ്ലൻഡ് ചെയ്‌ത് കഴിക്കാം. ആവശ്യമെങ്കിൽ ലഭ്യമായ മറ്റ് പഴങ്ങളും ഇതിൽ ചേർക്കാം.
- ബനാന ഓട്സ് സ്മൂത്തി
ചേരുവകൾ
- വാഴപ്പഴം വലുത്
- ഓട്സ് 2 ടേബിള്‍ സ്പൂണ്‍
- ആൽമണ്ട് മിൽക്ക് ഒരു കപ്പ്
- ഈന്തപ്പഴം 4 എണ്ണം (കുരുകളഞ്ഞത്)
- ഐസ് ക്യൂബ്സ് ആവശ്യമെങ്കിൽ 3-4 എണ്ണം
- വെള്ളം അരക്കപ്പ്
തയ്യാറാക്കുന്ന വിധം
2 കപ്പ് വെള്ളമൊഴിച്ച് ഓട്സ് 2 മിനിറ്റ് നേരം മൈക്രോവേവിൽ വയ്ക്കുക അല്ലെങ്കിൽ ഗ്യാസിൽ 4 മിനിറ്റ് നേരം പാകം ചെയ്തെടുക്കുക. ഈന്തപ്പഴം നുറുക്കിയിട്ട് അരക്കപ്പ് വെള്ളമൊഴിച്ച് നന്നായി പേസ്റ്റാക്കിയെടുക്കുക. ഇതിൽ വാഴപ്പഴം, പാകം ചെയ്ത ഓട്സ്, ആൽമണ്ട് മിൽക്ക്, ഐസ്ക്യൂബ്സ് ഇട്ട് ബ്ലൻഡാക്കിയെടുത്ത് കഴിക്കാം. (ആൽമണ്ട് മിൽക്കിന് പകരം തേങ്ങാപ്പാലും ചേർക്കാം.)