കേരളത്തിൽ ഇന്ന് കാക്കയേക്കാൾ കൂടുതൽ പറക്കുന്നത് (ആവി) പൊറോട്ടയാണ്. പല രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്ന മൈദ കൊണ്ടുള്ള പൊറോട്ട കേരളീയർ ഇത്ര ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?

നല്ല ചൂടു പൊറോട്ട, മുളകുപൊടി കൂട്ടി വറുത്ത ബീഫ് ഫ്രൈയും കൂട്ടി വായിലേക്ക് വയ്‌ക്കുമ്പോൾ...? പറയാൻ വന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ കോളേജ് കാന്‍റീനിലെ മേശപ്പുറത്ത് തട്ടി ഒച്ചയുണ്ടാക്കി ആർപ്പുവിളിച്ചു കുട്ടിക്കുറുമ്പു കൂട്ടം. തട്ടത്തിൻ മറയത്തിലെ തേഞ്ഞു പഴകിയ ഒരു ഡയലോഗിന്‍റെ പ്രസന്‍റേഷനായിരുന്നു പിന്നെ.

“ഹെന്‍റെ സാറേ... അതങ്ങ് നാവിലേക്ക് വച്ചാൽ... ചുറ്റ്വള്ളത് ഒന്നും കാണാൻ വയ്യേ... എന്താ? ഒരു സ്വാദ്...?” കൂട്ടച്ചിരിയുടെ അകമ്പടിയിൽ യുവത്വം പൊറോട്ടയെ ഹൂറിയാക്കിക്കളഞ്ഞു! സംഭവം ശരി തന്നെ. ഏതു പ്രായക്കാരേയും ആരാധകരാക്കുന്ന മൊഞ്ചത്തി തന്നെ നമ്മുടെ കേരള പൊറോട്ട. കണ്ടാലും കണ്ടാലും മതിവരില്ല എന്നു പറയുമ്പോലെ തിന്നാലും തിന്നാലും കൊതി തീരൂല...! പക്ഷേ ഈ പൊറോട്ട, തട്ടിപ്പുകാരിയായ ഒരു ഹൂറിയാണെങ്കിലോ... സംശയമില്ല...

ഇപ്പോൾ മലയാളിയുടെ ഭക്ഷണശീലത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വിഭവമാണ് പൊറോട്ടയും നോൺവെജ് കറിയും. വൻകിട സ്‌റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകടകളിൽ വരെ പൊറോട്ടയാണ് ഇപ്പോഴും താരം. നാട്ടിമ്പുറങ്ങളിലെയും ഇടത്തരം ടൗണുകളിലെയും ചെറുകിട ഹോട്ടലുകൾക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതും

പൊറോട്ട - ബീഫ് ഫ്രൈ കോമ്പിനേഷനാണ്. മലബാറിലാണ് പൊറോട്ട പ്രേമം കൊടുമ്പിരികൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് നോമ്പുകാലത്ത് മലപ്പുറത്തെ ഇടത്തരം ഹോട്ടലുകളിൽ പോലും 300 മുതൽ 500 കിലോ മൈദ ഉപയോഗിക്കും പൊറോട്ട ഉണ്ടാക്കാൻ!

മൈദയും എണ്ണയും മുട്ടയും ചേരുവകളായ പൊറോട്ട എന്ന വിഭവത്തോടുള്ള ആസക്‌തി വർദ്ധിച്ചുവരുന്നതോടൊപ്പം മറുവശത്ത് പ്രമേഹവും ഹൃദ്രോഗവും പൊണ്ണത്തടിയും, മലബന്ധവും, ക്യാൻസറും അടക്കമുള്ള രോഗങ്ങൾ മലയാളികൾക്കിടയിൽ കൂടി വരുന്നു. പൊറോട്ടയെക്കുറിച്ചുള്ള ഇപ്പോഴത്തെ ഏറ്റവും വലിയ വിവാദം മൈദ വെളുപ്പിക്കാൻ ഉപയോഗിക്കുന്ന അലോക്‌സൻ എന്ന രാസവസ്തു ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ്.

“ആശുപത്രികളിൽ വരുന്ന രോഗികളോട് അവരുടെ ഭക്ഷണശീലം അന്വേഷിപ്പിക്കുമ്പോഴാണ് പൊറോട്ടയുൾപ്പെടെയുള്ള മൈദ കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളോടുള്ള ജനത്തിന്‍റെ പ്രിയം മനസ്സിലാവുക.” എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ സിന്ധു എസ് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ബേക്കറി മുതൽ സ്‌കൂൾ, കോളേജ് കാന്‍റീനുകളിൽ വരെ ലഭ്യമാകുന്നത് ഫാസ്‌റ്റ് ഫുഡ് തന്നെ. പഫ്‌സ്, സമോസ, ബ്രഡ്, പിസ... ഇതിനോടൊപ്പം പൊറോട്ടയും. ചെറുപ്പക്കാരുടെ ഭക്ഷണശീലങ്ങൾക്ക് ബെല്ലും ബ്രേക്കുമില്ല. ഒപ്പം വ്യായാമക്കുറവും.

പൊറോട്ട കഴിക്കാൻ ജനത്തിനെ ഇത്രയേറെ പ്രേരിപ്പിക്കുന്ന കാര്യമെന്താണ്? ഇതു കഴിച്ചാൽ ഏറെ നേരത്തേക്ക് വിശക്കില്ല എന്നതാണ് പ്രധാന അട്രാക്ഷൻ. കോളേജുകാന്‍റീനുകളിൽ മിക്ക ആൺകുട്ടികളും പൊറോട്ട ഫാൻസ് ആണ്. വില താരതമേന്യ കുറവും. കഴിക്കാനും, പാഴ്‌സൽ വാങ്ങാനും, കൊടുക്കാനും എല്ലാം എളുപ്പം. എല്ലാറ്റിനുമുപരി കാര്യമായിട്ടെന്തൊക്കെയോ കഴിച്ചുവെന്ന തോന്നൽ! ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്കയുള്ളവർ മുതിർന്നവരാണ്. അവർ പൊറോട്ട കൂടുതൽ ഓപ്‌റ്റ് ചെയ്യുന്നത് കണ്ടിട്ടില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...