ചേരുവകൾ

വേവിച്ച ചോറ് - ഒരു കപ്പ്

വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്‍പൂണ്‍

സവാള - 1 സ്ലൈസ് ചെയ്തത്

മഞ്ഞ, ചുവപ്പ്, പച്ച ക്യാപ്‍സിക്കം അരിഞ്ഞത് - ഒരു കപ്പ്

ചോളമലരുകൾ പുഴുങ്ങിയത് - അര കപ്പ്

തക്കാളി സോസ് - ഒരു ടീസ്‍പൂണ്‍

സാൽസയ്ക്കുള്ള ചേരുവ

തക്കാളി – 1 കഷണങ്ങളാക്കിയത്

സവാള – 1 മുറിച്ചത്

ഉള്ളിത്തണ്ട് – 1 മുറിച്ചത്

ചില്ലി ഫ്ളേക്‌സ് - ഒരു ടീസ്‍പൂണ്‍

മിക്‌സ്ഹെർബ് - ഒരു ടീസ്‍പൂണ്‍

ക്രീമിനുള്ള ചേരുവ

കട്ടിതൈര് - അര കപ്പ്

നാരങ്ങാനീര് - ഒരു ടീസ്‍പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ബീൻസ് ചേരുവ

രാജ്‍മ - ഒരു കപ്പ്

വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾ സ്‍പൂണ്‍

സവാള - 1 അരിഞ്ഞത്

തക്കാളി -1 അരിഞ്ഞത്

ടൊമാറ്റോ കെച്ചപ്പ് - മുക്കാൽ കപ്പ്

മല്ലിയില - അൽപ്പം

വെണ്ണ ചീകിയത്, ചിപ്‍സ്- അൽപ്പം അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി വെളുത്തുള്ളിയിട്ട് വഴറ്റുക. ഇനി ഇതിൽ സവാള, ക്യാപ്‍സിക്കം, കോൺ (ചോളം) എന്നിവ ചേർത്ത് നല്ല വണ്ണം ഫ്രൈ ചെയ്യുക.

ഇതിൽ വേവിച്ച് വച്ച ചോറ്, തക്കാളി സോസ്, ഉപ്പ് എന്നിവ ചേർത്ത് പതിയെ മിക്‌സ് ചെയ്യുക.

മറ്റൊരു പാനിൽ വെളുത്തുള്ളി വഴറ്റുക. അതിൽ പച്ച ഉള്ളിത്തണ്ട്, തക്കാളി അൽപ്പം വെളളം ചേർത്ത് വഴറ്റുക.

തക്കാളി കെച്ചപ്പ്, രാജ്‍മ ഉടച്ചത്, വറ്റൽ മുളക് ഇടിച്ചത്,  ഉപ്പ് ഇവ ചേർത്ത് മിക്‌സ് ചെയ്‌ത് മാറ്റി വയ്ക്കുക.

സാൽസ തയ്യാറാക്കുന്ന വിധം

സാൽസ തയ്യാറാക്കാനുള്ള മുഴുവൻ ചേരുവകളും ഒരു ബൗളിലിട്ട് മിക്‌സ് ചെയ്യുക. തൈരിൽ നാരങ്ങാനീരും ഉപ്പും ചേർക്കുക.

ഇനി സർവ്വിംഗ് ബൗളിൽ ആദ്യം റൈസ് മിക്‌സ് ഒരു ലെയറായി വിളമ്പുക. അതിന് മുകളിൽ രാജ്‍മ മസാല ഒരു ലെയറായി വിളമ്പുക.

അതിനും മുകളിൽ തൈര് മിക്‌സ് ലെയറായി ഒഴിച്ച് ഏറ്റവും മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന സാൽസ സോസ് ലെയറായി വിളമ്പി മുകളിൽ മല്ലിയില, ചീസ്, ചിപ്‍സ് നിരത്തിയിട്ട് അലങ്കരിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...