ചേരുവകൾ
റൈസ്- അര കപ്പ്
തുവര പരിപ്പ് - ഒരു ടേബിൾ സ്പൂൺ
കടല പരിപ്പ് - ഒരു ടേബിൾ സ്പൂൺ
ചെറുപ്പയർ പരിപ്പ് - ഒരു ടേബിൾ സ്പൂൺ
ചുവന്ന മസൂർ പരിപ്പ് - ഒരു ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
ശർക്കര - ഒരു ചെറിയ കഷണം
നാരങ്ങാ-1
നെയ്യ് - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
മുളകുപ്പൊടി - അര ചെറിയ സ്പൂൺ
വയണയില - 1-2 എണ്ണം
ഏലയ്ക്ക വലിപ്പമുള്ളത് – 1
ജീരകം - ഒരു ടീസ്പൂൺ
പാലക് അരിഞ്ഞത് - അര കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഓട്സ് റോൾ ചേരുവകൾ
കടലമാവ് - അര കപ്പ്
ഓട്സ് ആട്ട - അര കപ്പ്
മല്ലിയില അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
എണ്ണ - ഒരു ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടുക് വറുക്കാൻ
കടുക് - ഒരു ടീസ്പൂൺ
വെളുത്ത എള്ള് - ഒരു ചെറിയ സ്പൂൺ
കറിവേപ്പില - അൽപ്പം
കായം - ഒരു നുള്ള്
എണ്ണ - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുഴുവൻ പരിപ്പിനങ്ങളും അരിയും നന്നായി കഴുകുക. കുക്കറിൽ നെയ്യ് ചൂടാക്കി ജീരകം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഏലയ്ക്ക, വയണയില, മുളകുപ്പൊടി,മഞ്ഞൾ, പാലക് ചീര എന്നിവയിട്ട് അൽപ്പനേരം വഴറ്റുക.
മുഴുവൻ പരിപ്പിനങ്ങളും അരിയും കുക്കറിലിട്ട് 4 കപ്പ് വെള്ളമൊഴിച്ച് 3-4 വിസിലടിക്കും വരെ ഖിച്ചഡി പാകം ചെയ്യുക. സ്റ്റീം വന്ന ശേഷം കുക്കർ തുറന്ന് അൽപ്പസമയം ചെറിയ ഫ്ളയിമിൽ ഇളക്കി വേവിക്കുക.
ശർക്കര ഖിച്ചഡിയിൽ ചേർക്കുക. തുടർന്ന് നാരങ്ങാനീരും മല്ലിയിലയും ചേർക്കുക.
ഇനി റോൾ തയ്യാറാക്കാനുള്ള മുഴുവൻ ചേരുവകളും ആട്ടമാവു പോലെ കുഴച്ചെടുക്കുക. ആട്ടമാവ് 5 മിനിറ്റ് നേരം മാറ്റി വയ്ക്കുക.
ഒരു സ്റ്റീമറിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക തയ്യാറാക്കിയ ആട്ടയുടെ 2-3 ലോംഗ് റോൾ തയ്യാറാക്കി. സ്റ്റീമറിൽ വച്ച് 5 മിനിറ്റ് നേരം സ്റ്റീം ചെയ്യുക. റോൾ തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിൽ കടുക്, വെളുത്ത എള്ള്, കറിവേപ്പില, കായം എന്നിവയിട്ട് കടുക് വറുക്കുക. ഇനി കടുക് വറുത്തതിൽ ഓട്സ് റോൾ ഇട്ട് മിക്സ് ചെയ്യുക. ഇത് തയ്യാറാക്കിയ ഖിച്ചഡിക്കൊപ്പം ചൂടോടെ സർവ്വ് ചെയ്യാം.