ചേരുവകൾ

ചുവന്ന പരിപ്പ് – അരകപ്പ്

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ് പൂൺ

പച്ചമുളക് - 2 എണ്ണം

ജീരകം - ഒരു ടീസ്പൂൺ

കായപ്പൊടി - ഒരു നുള്ള്4

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

റിഫൈൻഡ് ഓയിൽ - ഒരു വലിയ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

മറ്റു ചേരുവകൾ

കോൺഫോളർ - 2 വലിയ സ്പൂൺ

വെള്ളം - ഒന്നര വലിയ സ്‌പൂൺ

കുരുമുളകുപൊടി - കാൽ ടീസ് പൂൺ

വെളുത്ത എള്ള് - കാൽ ടീസ്പൂൺ

വറുക്കാനാവശ്യമായ എണ്ണ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവന്നപരിപ്പ് 2 മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കാനിടുക. വെള്ളം പാർത്ത് കളഞ്ഞ ശേഷം ഇഞ്ചി, പച്ചമുളക് ചേർത്ത് അരയ്ക്കുക.

ഈ ചേരുവയിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് നേർത്ത രീതിയിൽ മാവ് തയ്യാറാക്കുക.

ഒരു നോൺസറ്റിക്ക് ചീനച്ചട്ടിയിൽ ഒരു വലിയ സ്പൂൺ ഒഴിച്ച് ചൂടാക്കി കായം, ജീരകം എന്നിവയിട്ട് വറുക്കുക. അതിനുശേഷം മഞ്ഞൾപ്പൊടി ചേർത്ത് മാവ്  ഒഴിക്കുക.

മീഡിയം തീയിൽ ചേരുവ നന്നായി കുറുകും വരെ പാകം ചെയ്യുക. എണ്ണമയം പുരട്ടിയ പ്ലെയിറ്റിൽ ചേരുവ പകർന്ന് നിരത്തുക.

തണുപ്പിച്ച് നീളത്തിൽ പകുതി ഇഞ്ച് കനത്തിൽ മുറിക്കുക.

കോൺഫോളർ മാവ് തയ്യാറാക്കുക. ഓരോ ഫിംഗറും കോൺഫോളർ മാവിൽ ഡീപ് ചെയ്‌ത് എള്ളിൽ പൊതിഞ്ഞ് ചൂട് എണ്ണയിലിട്ട് ഗോൾഡൻ നിറമാകും വരെ വറുത്തു കോരുക. ചട്നി അല്ലെങ്കിൽ സോസിനൊപ്പം സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...