പഴങ്ങൾ കൊണ്ട് ഉണ്ടാകുന്ന രണ്ടു വിഭവങ്ങൾ പരിചയപ്പെടാം.
ഫ്രൂട്ട് ശ്രീ ഖണ്ഡ്
ചേരുവകൾ
ഏതെങ്കിലും സീസൺ പഴം കാൽ കപ്പ്
തൈര് മൂന്ന് കപ്പ്
പഞ്ചസാര ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
തൈര് വൃത്തിയുള്ള ഒരു തുണിയിൽ ഒരു രാത്രി മുഴുവൻ കിഴികെട്ടി വയ്‌ക്കുക.
പഴം, പഞ്ചസാര എന്നിവ മിക്‌സറിൽ ബ്ലൻഡ് ചെയ്യുക. ഇതിൽ തൈര് ചേർക്കുക. ഇത് നന്നായി അടിച്ച് ഒരു ബൗളിൽ ഒഴിച്ച് തണുപ്പിച്ച് സെർവ്വ് ചെയ്യുക.
മാംഗോ മിന്‍റ് ലസ്സി
ചേരുവകൾ:
മാമ്പഴം വലുത് ഒന്ന്
പഞ്ചസാര മൂന്ന് ടേബിൾ സ്‌പൂൺ
പൊദിനയില ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ സ്‌പൂൺ
തക്കോലം പൊടിച്ചത് ഒരു ടീസ്‌പൂൺ
ഏലയ്‌ക്കാ പൊടി ഒരു ടീസ്‌പൂൺ
നാരങ്ങാ നീര് ഒരു ടേബിൾ സ്‌പൂൺ
പാൽ അല്ലെങ്കിൽ തൈര് രണ്ട് കപ്പ്
പൊദിനയില അരിഞ്ഞത് അലങ്കരിക്കാൻ.
തയ്യാറാക്കുന്ന വിധം
മാമ്പഴം ചെറുകഷണങ്ങളാക്കി ബ്ലൻഡറിൽ ഇട്ട് ബാക്കി ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഇനി ഇത് ഗ്ലാസിൽ പകർന്ന് പൊദിനയില കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യാം.