മൺസൂൺ സീസണിൽ എപ്പോഴും വ്യത്യസ്തമായ എന്തെങ്കിലും കഴിക്കാൻ തോന്നുന്നു. മഴക്കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചാൽ ആരോഗ്യം മോശമാകുമെന്ന ഭയമുണ്ട്. അതുകൊണ്ട് ഈ സീസണിൽ വീട്ടിൽ തന്നെ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കി നോക്കാം. തവ റൈസ് ആരോഗ്യകരവും രുചികരവുമാണ്. ഏത് സമയത്തും നിങ്ങൾക്ക് ഉണ്ടാക്കാം..
ചേരുവകൾ
ഒരു കപ്പ് വേവിച്ച അരി
രണ്ട് സ്പൂൺ എണ്ണ
ഒരു ടീസ്പൂൺ കടുക്
ഒരു സ്പൂൺ ഉലുവ
കായം ഒരു നുള്ള്
അഞ്ച്- ആറ് ഇതൾ കറിവേപ്പില
മൂന്ന് ഉണങ്ങിയ അരിഞ്ഞ കശ്മീരി ചുവന്ന മുളക്
കാൽസ്പൂൺ മഞ്ഞൾ
ഉപ്പ് പാകത്തിന്
രണ്ട് സ്പൂൺ വറുത്ത കടലപ്പൊടി
രണ്ട് സ്പൂൺ വറുത്ത എള്ള് പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കുക. ചൂടാകുമ്പോൾ കടുകും ഉലുവയും ചേർക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ, സവാള, കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേർത്ത് ചെറിയ തീയിൽ ഒരു മിനിറ്റ് വഴറ്റുക.
ശേഷം അതിലേക്ക് മഞ്ഞൾ, കടല- എള്ള് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ചോറ് ഇട്ട് ചെറുതീയിൽ നാലഞ്ചു മിനിറ്റ് ഫ്രൈ ചെയ്യുക നിങ്ങളുടെ തവ റൈസ് തയ്യാർ. ഇനി ചൂടോടെ വിളമ്പൂ, മഴക്കാലം ആസ്വദിക്കൂ.