മിക്ക കറികളിലും ചേർക്കുന്ന ഒരു ചേരുവയാണ് തക്കാളി. കറിയ്ക്ക് രുചിയും കൊഴുപ്പും പകരാൻ തക്കാളി ആവശ്യമാണ്. എന്നാൽ തക്കാളി പ്രധാനമായി വരുന്ന ചില വിഭവങ്ങളുണ്ട്. അവ ഈസിയായി ആർക്കും തയ്യാറാക്കാം.
ഈസി തക്കാളി സൂപ്പ്
ചേരുവകൾ
- 3 മീഡിയം സൈസ് തക്കാളി
- വെണ്ണ
- ഒരു സവാള
തയ്യാറാക്കുന്ന വിധം
മീഡിയം ഫ്ളെയിമിൽ ഒരു പാനിൽ വെണ്ണയെടുക്കുക. അതിൽ സവാള അരിഞ്ഞതും 3 മീഡിയം സൈസ് തക്കാളി കഷണങ്ങളും ഇടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് ലോ ഫ്ളെയിമിൽ പാകം ചെയ്യുക.
അതിൽ കുറച്ച് ഉപ്പ് ചേർത്ത് 40 മിനിറ്റ് പാകം ചെയ്യാം. ഇത് തണുത്തശേഷം ബ്ലൻഡറിൽ ബ്ലൻഡ് ചെയ്തെടുക്കാം.
തക്കാളി സൂപ്പ് അൽപം നേർമ്മയുള്ളതാകാൻ ചൂട് വെള്ളമൊഴിക്കാം. ഉപ്പ് ആവശ്യാനുസരണം ചേർക്കാം. ഈ സൂപ്പ് ഗ്രിൽഡ് ചീസ് സാൻവിച്ചിനൊപ്പമോ അത് മാത്രമായോ കഴിക്കാം. ആവശ്യമെങ്കിൽ സൂപ്പിൽ ഫ്രഷ് ക്രീമും ചേർക്കാം.
തക്കാളി ചട്നി
ചേരുവകൾ
- രണ്ട് വലിയ പഴുത്ത തക്കാളി അരിഞ്ഞത്.
- വെളുത്തുള്ളി അല്ലി 2 എണ്ണം
- ഉഴുന്ന് പരിപ്പ് - ഒരു ടീസ്പൂൺ
- എണ്ണ - രണ്ട് ടേബിൾ സ്പൂൺ
- കടല പരിപ്പ് - ഒരു ടീസ്പൂൺ
- ഉലുവ - അര ടീസ്പൂൺ
- വറ്റൽ മുളക് - മൂന്നെണ്ണം
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- പഞ്ചസാര - അര ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
കടുക് വറുക്കാൻ
- ഓയിൽ - രണ്ട് ടീസ്പൂൺ
- കടുക് - അര ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് - അര ടീസ്പൂൺ
- കായം - ഒരു നുള്ള്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
വലിയൊരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിൽ ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, ഉലുവ, വറ്റൽ മുളക് എന്നിവ ചേർത്ത് മീഡിയം ഫ്ളെയിമിൽ ഗോൾഡൻ നിറമാകുന്നത് വരെ വറുക്കുക. ഇനി അതിൽ വെളുത്തുള്ളി ചേർക്കുക. തുടർന്ന് തക്കാളി കഷണങ്ങൾ ചേർത്ത് വഴറ്റുക.
തക്കാളിയിലുള്ള വെള്ളം വറ്റി പോകുന്നതു വരെ വഴറ്റാം. ഇനി ഇതിൽ മഞ്ഞൾപ്പൊടിയും പഞ്ചസാരയും ഉപ്പും ചേർക്കാം. ചേരുവകൾ പൂർണ്ണമായും തണുത്ത ശേഷം ചെറിയ ബ്ലൻഡറിൽ ഇടുക. ഇത് വെള്ളം ചേർക്കാതെ സ്മൂത്ത് പേസ്റ്റായി അരച്ചെടുക്കുക.
ഇനി കടുക് വറുക്കാം. ചെറിയൊരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായ ശേഷം കടുക്, ഉഴുന്ന് പരിപ്പ്, കായം, കറിവേപ്പിലയിട്ട് കടുക് വറുക്കുക. ശേഷം ഇത് തക്കാളി ചട്നിയിൽ ചേർക്കുക. തക്കാളി ചട്നി റെഡി.
ടുമാറ്റോ റൈസ്
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വിഭവമാണിത്. പതിവ് ഭക്ഷണശൈലിയിൽ നിന്നും ഒരു ചേഞ്ച് വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ട്രൈ ചെയ്‌തു നോക്കാം. തയ്യാറാക്കാനും എളുപ്പമാണ്.
ചേരുവകൾ
- ബിരിയാണി അരി വേവിച്ചത് - 2 കപ്പ്
- എണ്ണ - 3 ടീസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- ജീരകം - ഒരു ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് - ഒരു സ്പൂൺ
- കടലപരിപ്പ് - ഒരു ടീസ്പൂൺ
- ഉലുവ - കുറച്ച്
- കറുവാപ്പട്ട - ഒരിഞ്ച്
- ഗ്രാമ്പൂ - 4
- കറിവേപ്പില - കുറച്ച്
- അണ്ടി പരിപ്പ് - കുറച്ച്
- പച്ചമുളക് - ഒന്ന് നെടുകെ കീറിയത്.
- ഇഞ്ചി പേസ്റ്റ് - കാൽ ടീസ്പൂൺ
- സവാള - ഒന്ന് അരിഞ്ഞത്
- മഞ്ഞൾ - കാൽ ടീസ്പൂൺ
- കാഷ്മീരി മുളകുപൊടി - അര ടീസ്പൂൺ
- മല്ലിപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- പൊദീനയില, മല്ലിയില ഗാർണിഷ് ചെയ്യാൻ.
തയ്യാറാക്കുന്ന വിധം