കുറുക്ക് പായസം
ചേരുവകൾ
ഉണക്കലരി 100 ഗ്രാം
ശർക്കര 150 ഗ്രാം
കുങ്കുമപ്പൂ ഒരു നുള്ള്
പാൽ 600 മില്ലി ലിറ്റർ
നെയ്യ് 50 ഗ്രാം
കിസ്മിസ് 10 ഗ്രാം
ഏലയ്ക്കാപ്പൊടി അര സ്പൂൺ
കശുവണ്ടി നുറുക്കിയത് 50 ഗ്രാം
റോസ് വാട്ടർ 10 മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
പാൽ ചെറുതീയിൽ തിളപ്പിക്കാൻ വയ്ക്കുക. അരി കഴുകിയ ശേഷം ഈ പാലിലേക്കിടുക.
അരി പകുതി വേവാകുമ്പോൾ ആവശ്യത്തിന് വെള്ളവും ഒഴിക്കുക. ഇതിലേയ്‌ക്ക് ശർക്കരയും കശുവണ്ടിയും റോസ് വാട്ടറും ചേർക്കാം.
കുറച്ചു പാലിൽ കുങ്കുമപ്പൂവും ഏലയ്ക്കാപ്പൊടിയും കിസ്മിസും ചേർത്ത് പായസത്തിലേക്കൊഴിക്കുക.
ഗ്യാസിൽ നിന്നിറക്കി ഡ്രൈഫ്രൂട്ട്സ് വിതറി പായസം ഗാർണിഷ് ചെയ്യാം.
ബ്രഡ് സ്ലൈസ് ഡെസെർട്ട്
ചേരുവകൾ
ബ്രഡ് സ്ലൈസ് 4 എണ്ണം
വെളിച്ചെണ്ണ 200 ഗ്രാം
പാൽ ഒരു ലിറ്റർ
പഞ്ചസാര 250 ഗ്രാം
ഏലയ്ക്ക 7-8 എണ്ണം
ബദാം 20 ഗ്രാം
കിസ്മിസ് 50 ഗ്രാം
പിസ്ത 20 ഗ്രാം
കശുവണ്ടി 50 ഗ്രാം
കുങ്കുമപ്പൂ 3-4 എണ്ണം
തയ്യാറാക്കുന്ന വിധം
ബ്രഡ് സ്ലൈസിന്‍റെ അരികുകൾ കളഞ്ഞശേഷം ത്രികോണാകൃതിയിൽ മുറിച്ചെടുക്കുക. എന്നിട്ട് ഇത് 2 മണിക്കൂർ വയ്ക്കുക.
ഒരു പാനിൽ വെള്ളവും പഞ്ചസാരയും ഇട്ട് ചെറുതീയിൽ പഞ്ചസാര പാവ് കാച്ചുക. ഇതിലേക്ക് ഏലയ്ക്കയും പാലും ചേർത്ത് നന്നായി കുറുകും വരെ ചൂടാകുക.
ഇനി ഇതിലേക്ക് പിസ്തയും കുങ്കുമപ്പൂവും ചേർക്കാം. ഷുഗർസിറപ്പ് തയ്യാർ. ബ്രഡ് സ്ലൈസിന്‍റെ ഇരുവശത്തും നെയ് പുരട്ടിയശേഷം ഗോൾഡൺ കളറാകും വരെ വറുത്തെടുക്കുക.
ബ്രഡ് സ്ലൈസുകൾ ഒരു പാത്രത്തിലേക്ക് വച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ഷുഗർ സിറപ്പ് ചേർക്കുക. ബദാം വച്ച് ഗാർണിഷ് ചെയ്ത് തണുപ്പിച്ച് വിളമ്പാം.
പിസ്താ ഡെസെർട്ട്
ചേരുവകൾ
പാൽ 1 ലിറ്റർ
പഞ്ചസാര 250 ഗ്രാം
ഏലയ്ക്കാപ്പൊടി ഒരു ചെറിയ സ്പൂൺ
പിസ്താ 20 ഗ്രാം
കുങ്കുമപ്പൂവ് 6 അല്ലികൾ
തയ്യാറാക്കുന്ന വിധം
ഒരു ലിറ്റർ പാൽ ആദ്യം ചെറുതീയിൽ നാലിലൊന്നായി കുറുകും വരെ തിളപ്പിക്കുക.
ശേഷം പിസ്തയും പഞ്ച സാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് കുങ്കുമപ്പൂവും വിതറി ചൂടാക്കുക. 4 മണി ഡെസെർട്ടായി വിളമ്പാം.
തണ്ണിമത്തൻ ഡെസെർട്ട്
ചേരുവകൾ
പാകമായ തണ്ണിമത്തൻ 400 ഗ്രാം
ബദാം നേർത്തതായി നുറുക്കിയത് 20ഗ്രാം
പിസ്ത 50 ഗ്രാം
പഞ്ചസാര 150 ഗ്രാം
കിസ്മിസ് 50 ഗ്രാം
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ മുറിച്ച് കഷണങ്ങളാക്കി 4-5 മണിക്കൂർ വെള്ളത്തിൽ ഇട്ട് വയ്ക്കുക. ഇതിനു ശേഷം തണ്ണിമത്തനിലെ കുരു കളഞ്ഞ് നേർത്തതായി അരിഞ്ഞെടുക്കുക.
ഒരു പാനിൽ 2 കപ്പ് വെള്ളവും ആവശ്യമായ പഞ്ചസാരയും ഇട്ട് സോഫ്റ്റാകും വരെ തണ്ണിമത്തൻ ചെറുതീയിൽ വേവിക്കുക.
തീയിൽ നിന്നിറക്കി ബദാമും പിസ്തയും ഇട്ട് ഗാർണിഷ് ചെയ്ത് തണുപ്പിച്ച് ഉപയോഗിക്കുക.