ആവശ്യമുള്ള ചേരുവകൾ

ഗോതമ്പ് മാവ് - 2 കപ്പ് (300 ഗ്രാം)

ഉരുളക്കിഴങ്ങ് വേവിച്ചത് - 2 (250 ഗ്രാം)

പച്ച മല്ലി - 2 ടീസ്പൂൺ

ഉപ്പ് - രുചി അനുസരിച്ച്

മല്ലിപൊടി - 1 ടീസ്പൂൺ

ചുവന്ന മുളകുപൊടി - 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

അയമോദകം - 1/4 ടീസ്പൂൺ

എണ്ണ - പൂരി വറുക്കാൻ

ഉണ്ടാക്കുന്ന വിധം

ആലു മസാല പൂരി ഉണ്ടാക്കാൻ, വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മഷ് ചെയ്യുക. ഒരു വലിയ പാത്രത്തിൽ ഗോതമ്പ് മാവ് എടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപ്പൊടി, ചുവന്ന മുളകുപൊടി, മല്ലിപൊടി, പച്ച മല്ലി എന്നിവ ചേർക്കുക.

എല്ലാ ചേരുവകളും മിക്സ് ചെയ്യുക. തുടർന്ന് 2 ടീസ്പൂൺ എണ്ണ ഒഴിച്ച്, വെള്ളം ചെറുതായി ചേർത്ത്, നന്നായി കുഴയ്ക്കുക. എന്നിട്ട് മാവ് 15 മുതൽ 20 മിനിറ്റ് വരെ മൂടി വയ്ക്കുക.

20 മിനിറ്റിനു ശേഷം കൈകളിൽ കുറച്ച് എണ്ണ പുരട്ടി മാവ് ഒന്നു കൂടെ മയമുള്ളതാക്കുക. അതിനെ ചെറിയ ഉരുളകളാക്കിയ ശേഷം ചെറിയ വൃത്തത്തിൽ പരത്തിയെടുക്കാം.

ഇനി ചട്ടിയിൽ എണ്ണ ചൂടാക്കി പരത്തിയ മാവ് ഇടുക. പൊങ്ങിവരാനായി ഒരു സ്പൂണ്‍ ഉപയോഗിച്ച് ചെറുതായി അമർത്തി കൊടുക്കുക. സ്വർണ്ണനിറമാകുന്നതുവരെ ഓരോന്നായി വറുത്തെടുക്കുക.

ഈ രുചികരമായ ചൂടുള്ള ആലു മസാല പൂരി അച്ചാർ, തൈര്, ചട്ണി അല്ലെങ്കിൽ ഇഷ്ടമുള്ള കറി എന്നിവയുടെ കൂടെ വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...