പാൽ കുടിക്കാൻ ചിലർക്കൊന്നും ഇഷ്ടമല്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. എന്നാൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പാൽ വളരെ പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണ്.

പാൽ നേരിട്ട് നൽകുന്നതിന് പകരം, പാലിൽ നിന്ന് ചില മികച്ച പാചകക്കുറിപ്പുകൾ തയ്യാറാക്കി നൽകാവുന്നതാണ്. കുട്ടികൾക്ക് മിൽക്ക് ഷേക്ക് വളരെ ഇഷ്ടമാണെന്ന് പലപ്പോഴും കാണാറുണ്ട്, മിൽക്ക് ഷേക്ക് ഉണ്ടാക്കി കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാം. കുട്ടികൾ മിൽക്ക് ഷേക്കുകൾ കുടിക്കാൻ മടിക്കില്ല, അപ്പോൾ പാലും കഴിക്കും.

 ആപ്പിൾ മിൽക്ക് ഷേക്ക്

ചേരുവകൾ

പാൽ- 2 കപ്പ്

ആപ്പിൾ- 1

ഡ്രൈ ഫ്രൂട്ട്‌സ്- 2 സ്പൂൺ,

പഞ്ചസാര- 1 ടീസ്പൂൺ,

ഈന്തപ്പഴം- 2

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ പാൽ ചൂടാക്കി അതിൽ ഈന്തപ്പഴം ഇട്ട് കുറച്ച് നേരം തണുക്കാനായി വെക്കുക.

പാൽ തണുത്തതിനു ശേഷം മിക്സിയിൽ  ഈന്തപ്പഴം കൂടി ചേർത്ത് അടിച്ചെടുത്തു വയ്ക്കുക.

ഇതിന് ശേഷം ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് മിക്സിയിൽ ഇടുക. ഏകദേശം 5 മിനിറ്റ് അടിച്ച ശേഷം, പാൽ ഈന്തപ്പഴം മിശ്രിതത്തിലേക്ക് ചേർക്കുക. ഈ മിശ്രിതം ഒരു ഗ്ലാസിൽ എടുത്ത് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യാം.

 

മാംഗോ മിൽക്ക് ഷേക്ക്

ചേരുവകൾ

പഴുത്ത മാങ്ങ- 1

പാൽ- 1 കപ്പ്

പഞ്ചസാര- 1 ടീസ്പൂൺ

ഏലയ്ക്ക പൊടിച്ചട്- 1/3 ടീസ്പൂൺ

ഡ്രൈ ഫ്രൂട്ട്സ് പഴങ്ങൾ- 2 ടീസ്പൂൺ (ആവശ്യാനുസരണം ഉപയോഗിക്കാം)

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് തണുക്കാനായി മാറ്റി വെയ്ക്കുക.

മാമ്പഴം തൊലി കളഞ്ഞ് പൾപ്പ് മുഴുവൻ എടുത്ത് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക.

ഇനി മിക്സിയിൽ പാലിനൊപ്പം പഞ്ചസാരയും ഏലക്കാപ്പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക.

ഇതിന് ശേഷം മേൽ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസിൽ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യുക. ഇഷ്ടമെങ്കിൽ ഒരു സ്കൂപ്പ് വാനില ഐസ്ക്രീം വെച്ച് അലങ്കരിച്ചും സെർവ് ചെയ്യാവുന്നതാണ്.

 

ഫ്രൂട്ട് ആൻഡ് നട്ട് മിൽക്ക് ഷേക്ക്

ചേരുവകൾ

പാൽ- 2 കപ്പ്

ഏത്തപ്പഴം- 1 അരിഞ്ഞത്

ആപ്പിൾ- 1/2 ഭാഗം

ബദാം- 1 ടീസ്പൂൺ

വാൽനട്ട്- 1 ടീസ്പൂൺ

പിസ്ത- 1 സ്പൂൺ

ഈന്തപ്പഴം- 2 എണ്ണം

പഞ്ചസാര- 1 ടീസ്പൂൺ,

ഏലയ്ക്കാപ്പൊടി- 1/3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ കാച്ചി തണുപ്പിച്ചു വെയ്ക്കുക. എല്ലാ നട്സുകളും 30 മിനിറ്റ് വെള്ളത്തിൽ അല്ലെങ്കിൽ കുറച്ച് പാലിൽ കുതിർത്തു വെയ്ക്കുക.

30 മിനിറ്റിനു ശേഷം, ഇവ എടുത്ത് പതുക്കെ ചതച്ചെടുക്കുക.

ഇതിനു ശേഷം മിക്സിയിൽ എല്ലാ പഴങ്ങൾക്കൊപ്പം നട്സുകളും ചേർത്ത് നന്നായി അടിച്ചെടുക്കാം.

ഏകദേശം നാല് മിനിറ്റ് മിക്സ് ചെയ്ത ശേഷം പാലും പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് വീണ്ടും അടിക്കുക. ടേസ്റ്റി ഷേക്ക്‌ റെഡി. ഇതിൽ വേണമെങ്കിൽ ഒരു സ്കൂപ്പ് ഐസ്ക്രീം ചേർത്തും ഉപയോഗിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...