ചേരുവകൾ
ബട്ടർ ചോപ്പ് ചെയ്തത് - 250ഗ്രാം
പാൽ - അര കപ്പ്
ഡാർക്ക് ചോക്ലേറ്റ് ചോപ്പ് ചെയ്തത് - 180 ഗ്രാം
കാസ്റ്റർ ഷുഗർ - രണ്ട് കപ്പ്
മൈദ - ഒന്നര കപ്പ്
പ്ലെയിൻ മൈദ - ഒരു കപ്പ്
കൊക്കോ പൗഡർ - കാൽ കപ്പ്
മുട്ട - 2 എണ്ണം ചെറുതായി അടിച്ച് പതപ്പിച്ചത്
ഡാർക്ക് ചോക്ലേറ്റ് ഫ്ളേക്സ് അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1
ഓവൻ 160 - 140 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. കേക്ക് പാൻ എണ്ണ പുരട്ടുക. ശേഷം വശങ്ങളിലായി ബേക്കിംഗ് പേപ്പർ വയ്ക്കാം.
സ്റ്റെപ്പ് 2
സോസ്പാൻ ചൂടാക്കി അതിൽ ബട്ടർ, ഒരുകപ്പ് തണുത്ത വെള്ളം, പാൽ, ചോക്ലേറ്റ്, ഷുഗർ എന്നിവ ഇട്ട് ഇളക്കുക. 8-10 മിനിറ്റ് നേരം ഇളക്കി നന്നായി മിക്‌സ് ചെയ്ത് 20 മിനിറ്റ് നേരം തണുപ്പിക്കുക.
സ്റ്റെപ്പ് 3
രണ്ട് മാവുകളും കൊക്കോ പൗഡറും ചോക്ക്ളേറ്റും നന്നായി മിക്‌സ് ചെയ്ത് മുട്ട ചേർക്കുക. മാവ് നല്ല മൃദുവായ ശേഷം പാനിലേക്ക് സ്പൂൺ കൊണ്ട് ഒഴിച്ച് ലെവലാക്കുക.
സ്റ്റെപ്പ് 4
ഒരു മണിക്കൂർ 40 മിനിറ്റ് നേരം ബേക്ക് ചെയ്യാം. അതിനു ശേഷം കേക്ക് തണുപ്പിക്കാം.
കവറിംഗ്
സ്റ്റെപ്പ് 1
ഒരു ബൗളിൽ ചോക്ക്ളേറ്റും ക്രീമും ചേർക്കുക. ഇത് മൈക്രോവേവിൽ വച്ച് (75 ശതമാനം ഹൈ ടെംപറേച്ചർ) 1-2 മിനിറ്റ് ചൂടാക്കുക, നേരം ഓരോ 30 സെക്കൻറ് നേരം ഇളക്കുക.
സ്റ്റെപ്പ് 2
ഇനി കട്ടിംഗ് നൈഫ് കൊണ്ട് കേക്ക് 3 ലെയറായി മുറിക്കുക. ബേസ് ഭാഗം പ്ലെയിറ്റിൽ വച്ച ശേഷം കവറിംഗിന്‍റെ നാലിലൊരുഭാഗം സ്പ്രഡ് ചെയ്യുക.
സ്റ്റെപ്പ് 3
അതിനു മീതെ മറ്റൊരു ലെയർ കേക്ക് വച്ച ശേഷം ബാക്കിയുള്ള കവറിംഗിന്‍റെ മൂന്നിലൊരു ഭാഗം നിരത്താം.
സ്റ്റെപ്പ് 4
തുടർന്ന് മൂന്നാമത്തെ കേക്ക് ലെയർ വയ്ക്കുക. ബാക്കി വന്ന കവറിംഗ് കൊണ്ട് ടോപ്പ് കവർ ചെയ്‌ത് ചോക്ലേറ്റ് ഫ്ളേക്സ് കൊണ്ട് അലങ്കരിച്ച് ഒരു മണിക്കൂർ നേരം ഫ്രിഡ്ജില്‍ വച്ച് സെറ്റായ ശേഷം സർവ്വ് ചെയ്യാം.