നോൺവെജ് ഉപേക്ഷിച്ച് വെജിറ്റേറിയൻ ആകാൻ ആഗ്രഹിക്കുകയും എന്നാൽ നോൺവെജിന്‍റെ രുചിയോർത്ത് അതിന് കഴിയാതെ വരികയും ചെയ്യുകയാണെങ്കിൽ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ നോൺവെജ് പ്ലെയിറ്റിൽ മത്സ്യവും ചിക്കനുമൊക്കെ യഥേഷ്ടം ലഭിക്കും. വെജാണോ അതോ നോൺവെജാണോ കഴിച്ചതെന്ന കാര്യം നിങ്ങളുടെ കൊതിയൻ നാവിനു പോലും തിരിച്ചറിയാനാവില്ല.

മുട്ട, മത്സ്യ- മാംസാദികൾ പ്രോട്ടീനിന്‍റെ പ്രധാന സ്രോതസുകളാണ്. ആരോഗ്യത്തിന് അത് ആവശ്യവുമാണ്. പോഷകക്കുറവ് അല്ലെങ്കിൽ ശരീരത്തിൽ രക്തക്കുറവുള്ളവർക്ക് നോൺവെജ് ഏറ്റവും ആവശ്യവുമാണ്. അനീമിയയുള്ളവർ ആട്ടിൻ കരൾ കഴിക്കുന്നത് രക്‌തക്കുറവ് പരിഹരിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയാറുണ്ട്. എന്നാൽ സസ്യാഹാരിയായ ഒരു വ്യക്‌തിയ്ക്ക് അത് പ്രശ്നമാണ്. എന്നാൽ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുമ്പോൾ ഈയവസ്‌ഥ നിങ്ങളെ ധർമ്മ സങ്കടത്തിലാക്കും. പക്ഷേ അതിനും പരിഹാരമുണ്ട്. ഈയൊരു പ്രതിസന്ധിയ്ക്ക് ഡൽഹി ഐഐടി വിദഗ്ദ്ധർ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

സസ്യാഹാരികൾക്കായി ഒരു മോക്ക് മീറ്റ് തയ്യാറാക്കിയാണ് അവർ ഇതിന് പരിഹാരം കണ്ടിരിക്കുന്നത്. സ്വാദും മണവും ഗുണങ്ങളുമെല്ലാം ഒറിജിനൽ മട്ടൻ പോലെ തന്നെ. പക്ഷേ സംഗതി പൂർണ്ണമായും വെജിറ്റേറിയൻ. അത് മാത്രമല്ല, ഐഐടി തയ്യാറാക്കിയ മത്സ്യവും ഇപ്രകാരം വെജിറ്റേറിയനാണ്. വെജിറ്റേറിയൻകാർക്ക് യാതൊരു മടിയും കൂടാതെ ഇനി ഇത് കഴിക്കാം.

എന്താണ് മോക്ക് മീറ്റ്

ഡൽഹി ഐഐടി യിലെ സെന്‍റർ ഫോർ റൂറൽ ഡെവലപ്മെന്‍റ് ആന്‍റ് ടെക്നോളജി തയ്യാറാക്കിയ ഒന്നാണ് മോക്ക് മീറ്റ്. ഐഐടിയിൽ കഴിഞ്ഞ 2 വർഷമായി പോഷകങ്ങളെക്കുറിച്ചും സുരക്ഷിത പ്രോട്ടീൻ ഉൽപന്നത്തെ സംബന്ധിച്ചുമുള്ള ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രൊഫസർ കാവ്യ ഭഗോരയും സംഘവുമാണ് ഈ പ്രൊജക്ടിനെ സംബന്ധിച്ച് പഠനം നടത്തുന്നത്. ഇതിന് മുമ്പായി അവർ മോക്ക് എഗ്ഗ് തയ്യാറാക്കിയിരുന്നു. തീർത്തും വെജിറ്റേറിയൻ മുട്ട! അത് പാകം ചെയ്‌തും കഴിക്കാം.

പ്രൊഫസർ കാവ്യയ്ക്ക് ഇത് സംബന്ധിച്ച് യൂണൈറ്റഡ് നേഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാം അവാർഡും ലഭിക്കുകയുണ്ടായി.

ഇപ്പോൾ അവർ സസ്യാഹാരികൾക്കായി വെജിറ്റേറിയൻ മട്ടനും മത്സ്യവും തയ്യാറാക്കി രംഗത്ത് വന്നിരിക്കുകയാണ്. ധാന്യങ്ങളിലുള്ള പ്രോട്ടീനിനേക്കാളിലും മികച്ചതാണ് മീറ്റ് പ്രോട്ടീൻ. അതിലൊരു സംശയവുമില്ലെന്നാണ് പ്രൊഫസർ കാവ്യ പറയുന്നത്. ചില ധാന്യങ്ങളിലുള്ള പ്രോട്ടീൻ, മീറ്റ് പ്രോട്ടീനിന്നേതു പോലെ സമാനമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അനിമൽ പ്രോട്ടീനിൽ ബൈറ്റ് സൈസും മൗത്ത് ഫീലും മികച്ചതായിരിക്കും.

മോക്ക് മീറ്റ് സസ്യാഹാരികളുടെ മെനുവിൽ സ്‌ഥാനം പിടിക്കുന്നത് വർദ്ധിച്ചതോടെ മാംസാഹാരികൾ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനായി, മാംസാഹാരം ഉപേക്ഷിക്കാൻ തയ്യാറാവുന്നുണ്ടെങ്കിലും അവർക്കതിന് കഴിയാറില്ല. എന്നാലിപ്പോൾ വെജിറ്റേറിയൻ മീറ്റ് അവർക്ക് മികച്ചൊരു ഓപ്ഷനായി അവതരിച്ചിരിക്കുകയാണ്. കാരണം അവർക്കത് അതേ മീറ്റ് സ്വാദാണ് നൽകുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...