ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ലോകത്തെമ്പാടും പ്രിയങ്കരമായ ഒരേയൊരു ഭക്ഷണം ഏതായിരിക്കും? സംശയിക്കേണ്ട സൂപ്പ്‌ തന്നെ. നമ്മുടെ നാട്ടിൽ സൂപ്പ് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമല്ലെങ്കിലും, ഈ ചൂടൻ രുചി ആസ്വദിക്കാത്തവർ ഉണ്ടാവില്ല.

പോഷക മൂല്യം കൊണ്ടും ഔഷധ ഗുണം കൊണ്ടും സമ്പന്നമാണ് സൂപ്പ്. പച്ചക്കറിയോ മാംസമോ ഉപയോഗിച്ചുണ്ടാക്കാവുന്ന സൂപ്പുകൾ മികച്ച ആപ്പിറ്റൈസർ കൂടിയാണ്. അതിനാലാണ് ഡിന്നറുകളിൽ സൂപ്പ് തീർച്ചയായും ഉൾപ്പെടുത്തുന്നത്.

ദിവസത്തിലൊരിക്കലെങ്കിലും സൂപ്പ് കഴിക്കുന്നത് ദഹന വ്യവസ്‌ഥയേയും ഹൃദയധമനികളേയും ശക്‌തിപ്പെടുത്തും.

സൂപ്പ് വന്ന വഴി

ഫ്രഞ്ച് വാക്കായ സൂപ്പേയിൽ നിന്നാണ് സൂപ്പ് എന്ന വാക്കിന്‍റെ വരവ്. മാംസരസത്തിൽ മുക്കിയ ബ്രെഡ് എന്ന രീതിയിലാണ് സൂപ്പേ അവർ ഉപയോഗിക്കുന്നത്. 16-ാം നൂറ്റാണ്ടിന്‍റെ കൊഴുപ്പുള്ള, വില കുറഞ്ഞ സൂപ്പ് ഫ്രാൻസിലെ തെരുവു കച്ചവടക്കാർ വിൽക്കാറുണ്ടായിരുന്നു. ശാരീരിക ക്ഷീണത്തിനുള്ള ഉത്തമ പാനീയം എന്ന നിലയ്‌ക്കാണ് അവർ സൂപ്പിന് പ്രചാരം നൽകിയിരുന്നത്.

മധ്യകാലഘട്ടത്തിൽ തന്നെ സൂപ്പിന്‍റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ജനം തിരിച്ചറിഞ്ഞിരുന്നു. കാമാസക്‌തി ഉണ്ടാക്കാൻ സൂപ്പിന് ശക്‌തിയുണ്ടത്രേ.  അതിനാൽ വിവാഹിതരാകാൻ പോകുന്നവർക്ക് സൂപ്പ് കുടിക്കാൻ കൊടുക്കുന്ന ഒരു ചടങ്ങു തന്നെ അക്കാലത്തുണ്ടായിരുന്നു.

ഫ്രാൻസിൽ ഏറ്റവും പോപ്പുലർ ഫ്രഞ്ച് ഒനിയൻ സൂപ്പ് ആണ്. വളരെ എളുപ്പത്തിൽ നാട്ടിൽ സവാള ലഭ്യമാകുന്നതിനാൽ മിക്ക കുടുംബങ്ങളിലും ഒനിയൻ സൂപ്പ് സാധാരണ വിഭവമാണ്. ഇപ്പോഴും ഒനിയൻ സൂപ്പിന്‍റെ വൈവിധ്യമുള്ള രുചികൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

സൂപ്പിന്‍റെ ചേരുവ

ഉപയോഗിക്കുന്ന ചേരുവകളുടെ അനുപാതം അനുസരിച്ചായിരിക്കും സൂപ്പിന്‍റെ സ്വാദ്. ലളിതമായ രീതിയിൽ വീട്ടിൽ ഏത് സൂപ്പുണ്ടാക്കുന്നതിനും ഒരേ തരം പ്രക്രിയ തന്നെ. നന്നായി അരിഞ്ഞ ചേരുവകൾ വെള്ളവും ഉപ്പും ചേർത്ത് വെള്ളം നാലിലൊന്നായി കുറയുന്നതു വരെ തിളപ്പിക്കുക. ഇതിലേക്ക് കുരുമുളക് പൊടി, വറുത്ത ജീരകം ഇവ ഇട്ട് ചൂടോടെ ഉപയോഗിക്കുന്നതാണ് പൊതുവായ രീതി.

സ്വർണ്ണ നിറമാകും വരെ വറുത്തെടുത്ത വെളുത്തുള്ളിയോ സവാളയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പിന് പ്രത്യേക രുചിയാണ്. ഈ പ്രക്രിയയെ സോട്ടിംഗ് എന്നാണ് പറയുന്നത്. സവാളയിലെ പഞ്ചസാരയുടെ കാരമലൈസേഷൻ സംഭവിക്കുമ്പോഴാണ് ഈ പ്രത്യേക രുചി ലഭിക്കുന്നത്.

19-ാം നൂറ്റാണ്ടിൽ കാനിംഗ് എന്ന പ്രക്രിയ കണ്ടുപിടിച്ചതോടെ വാണിജ്യാടിസ്‌ഥാനത്തിലുണ്ടാക്കുന്ന സൂപ്പുകൾക്ക് പ്രാധാന്യം വർദ്ധിച്ചു. ഇന്ന് മാർക്കറ്റിൽ കിട്ടുന്നത് കാൻഡ് ഡ്രൈ സൂപ്പ് ആണ്. കണ്ടെൻസ്‌ഡ് സൂപ്പിൽ വെള്ളമോ പച്ചക്കറികളോ ചേർത്ത് തിളപ്പിച്ചാൽ വീട്ടിൽ എളുപ്പത്തിൽ സൂപ്പ് ഉണ്ടാക്കാം.

പച്ചക്കറി, ചിക്കൻ ബേസിനു പുറമേ ഉരുളക്കിഴങ്ങ്, പാസ്‌താ, ചീസ് തുടങ്ങി നിരവധി ഫ്‌ളേവറുകളിൽ സൂപ്പ് തയ്യാറാക്കാൻ കഴിയും.

പച്ചക്കറികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഫ്‌ളേവറുകൾ തക്കാളി, കോൺ, ബീൻസ്, പൾസ്, മഷ്‌റൂം, കാബേജ്, സ്‌പിനാച്ച്, സവാള, വെളുത്തുള്ളി, കാപ്‌സിക്കം, ന്യൂഡിൽസ് എന്നിവയാണ്. നോൺ വെജിൽ കോഴി ഇറച്ചി, മുട്ട, മീൻ, ചെമ്മീൻ കൂടാതെ കടൽ വിഭവങ്ങൾ എന്നിവ കൊണ്ട് ഉണ്ടാക്കാം. അൽപം ഉപ്പ്, മധുരം, കയ്‌പ് ഈ കോമ്പിനേഷനാണ് സൂപ്പിന്‍റെ അടിസ്‌ഥാനം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...