ഇന്നത്തെ കാലത്ത് പിറന്നാൾ, വാർഷികം, വിശേഷാവസരങ്ങൾ എന്നിവയെല്ലാം കേക്ക് മുറിച്ചാണ് ആഘോഷിക്കുന്നതെങ്കിലും ക്രിസ്മസിന് പ്രത്യേകമായാണ് കേക്ക് ഉണ്ടാക്കുന്നത്. ഇന്ന് വിപണിയിൽ രുചിയുള്ള കേക്കുകൾ ധാരാളമുണ്ട്. പലപ്പോഴും വീട്ടിൽ കേക്ക് ഉണ്ടാക്കുമ്പോൾ കേക്ക് ശരിയായി പൊങ്ങാതിരിക്കുക, വേവാതിരിക്കുക, അടിയിൽ കട്ടി പിടിക്കുക എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പോലെയുള്ള സോഫ്റ്റ് ക്രിസ്മസ് കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ ആണ്..
- കേക്ക് ഉണ്ടാക്കാൻ 6 മാസത്തിൽ കൂടുതൽ പഴക്കമുള്ള ബേക്കിംഗ് പൗഡറും സോഡയും ഉപയോഗിക്കരുത്.
- അളക്കാൻ ഒരു കപ്പ് അല്ലെങ്കിൽ പാത്രം എടുക്കുക അത് ഉപയോഗിച്ച് അളക്കുക, എല്ലാ ചേരുവകളും ആ പാത്രം കൊണ്ട് മാത്രം അളന്ന് ചേർക്കുക.
- ചെറിയ കേക്ക് ഉണ്ടാക്കാൻ ചെറിയ പാത്രവും വലിയ കേക്ക് ഉണ്ടാക്കാൻ ഒരു വലിയ ബേക്കിംഗ് പാത്രവും എടുക്കുക. അതിലൂടെ കേക്ക് ശരിയായി പൊങ്ങി വരും .
- ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുള്ളവരാണെങ്കിൽ മൈദയ്ക്ക് പകരം ഗോതമ്പ് പൊടിയും പഞ്ചസാരയ്ക്ക് പകരം ശർക്കരയും ഉപയോഗിക്കാവുന്നതാണ്.
- മാവ്, ബേക്കിംഗ് പൗഡർ, സോഡ, പഞ്ചസാര തുടങ്ങി കേക്കിന്‍റെ എല്ലാ ചേരുവകളും ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- ക്രീം ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കുന്നതെങ്കിൽ, ഫ്രഷ് ക്രീം ഉപയോഗിക്കുക പഴകിയത് ഉപയോഗിക്കരുത്.
- കേക്കിൽ ഫ്ലേവർ ഓയിൽ ഉപയോഗിക്കുന്നതിന് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്, എണ്ണയ്ക്ക് പകരം ക്രീം, നെയ്യ് അല്ലെങ്കിൽ വെണ്ണ എന്നിവയും ഉപയോഗിക്കാം.
- കേക്കിൽ പാലിന് പകരം ഇളം ചൂടുവെള്ളവും ഉപയോഗിക്കാം.
- കേക്ക് ബാറ്ററിന്‍റെ കട്ടി റിബൺ പോലെ ആയിരിക്കണം, കട്ടി കൂടുതലുള്ള ബാറ്റർ ആയാൽ കേക്ക് സ്പോഞ്ചി ആയിരിക്കില്ല.
- തയ്യാറാക്കിയ മാവ് ബേക്കിംഗ് പാത്രത്തിൽ ഇടുന്നതിന് മുമ്പ്, പാത്രത്തിൽ എണ്ണയോ നെയ്യോ പുരട്ടിയാൽ പാത്രത്തിൽ പറ്റിപ്പിടിക്കില്ല.
- പാത്രത്തിന്‍റെ ആകൃതിയിലുള്ള ബട്ടർ (പോർച്ച്മെന്‍റ്) പേപ്പർ മുറിച്ച് അടിയിൽ എണ്ണ പുരട്ടി വെച്ചാൽ കേക്ക് ബേക്കിംഗ് ഡിഷിൽ ഒട്ടി പിടിക്കില്ല
- ബേക്കിംഗ് ഡിഷിൽ കേക്ക് ബാറ്ററിന്‍റെ 3/4 ഭാഗം മാത്രം ഒഴിക്കുക, അങ്ങനെ ചെയ്യുകയാണെങ്കില്‍ കേക്ക് പൊങ്ങാൻ മതിയായ ഇടം അവശേഷിക്കുന്നു.
- ഒരു കുക്കറിലോ പാത്രത്തിലോ കേക്ക് ഉണ്ടാക്കുമ്പോൾ, കുക്കറിന്‍റെ അടിഭാഗം മണലോ ഉപ്പോ ഉപയോഗിച്ച് 10 മിനിറ്റ് നേരം ചെറിയ തീയിൽ മുൻകൂട്ടി ചൂടാക്കുക. അങ്ങനെ ചെയ്ത ശേഷം മാത്രം കേക്ക് ബേക്ക് ചെയ്യുക.
- കേക്ക് പാകമായോ ഇല്ലയോ എന്നറിയാൻ, കേക്കിന്‍റെ മധ്യത്തിൽ ഒരു ടൂത്ത്പിക്ക് അല്ലെങ്കിൽ വൃത്തിയുള്ള കത്തി തിരുകുക അത് ഒട്ടാതെ പുറത്ത് വരുകയാണെങ്കിൽ കേക്ക് വെന്തു എന്ന് മനസ്സിലാക്കുക.
- കേക്ക് പൂർണ്ണമായും തണുത്തതിന് ശേഷം മാത്രം മുറിക്കുക, അല്ലാത്ത പക്ഷം അത് പെടിഞ്ഞു പോകാൻ സാധ്യതയുണ്ട്.
- മൈക്രോ വേവിൽ കേക്കുകൾ ഉണ്ടാക്കാൻ, മൈക്രോ വേവ് കൺവെക്ഷൻ മോഡിൽ 5 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. തുടർന്ന് ബേക്കിംഗ് ഡിഷ് ലോ സ്റ്റാൻഡിൽ ഇട്ടു 30 മുതൽ 40 മിനിറ്റ് വരെ പാകം ചെയ്യുക.
- കേക്ക് ഐസിംഗ് ചെയ്യുന്നതിന് സാധാരണ ക്രീമിന് പകരം സ്പെഷ്യൽ ഐസിംഗ് ക്രീം തന്നെ ചോദിച്ചു വാങ്ങുക.
- ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ കൊക്കോ പൗഡർ, ഡാർക്ക് ചോക്ലേറ്റ് ബാർ അല്ലെങ്കിൽ ലൈറ്റ് ചോക്ലേറ്റ് ബാർ തുടങ്ങിയവ ഉപയോഗിക്കാം.
- വിപ്ഡ് ക്രീം ഇല്ലെങ്കിൽ ചെറി, ചോക്കോ ചിപ്സ് അല്ലെങ്കിൽ ഫ്രഷ് ഫ്രൂട്ട്സ്, ജെംസ് എന്നിവ ഉപയോഗിച്ചും കേക്ക് അലങ്കരിക്കാം.
- ഡ്രൈഫ്രൂട്ട്സ് നന്നായി വെള്ളത്തിൽ കുതിർത്ത ശേഷം മാവിൽ ചേർക്കുക ഇടുക.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और