ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. നിലവിൽ സ്വന്തം യൂട്യൂബ് ചാനലായ അർച്ചന ശങ്കർ നടത്തുന്നു. പരസ്യ മേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു...

സ്വന്തം വ്യക്തി പ്രഭാവത്തെ ചുറ്റിലും പ്രസരിപ്പിക്കുകയെന്നതാണ് ഏതൊരു സമർത്ഥയായ സ്ത്രീയും ആഗ്രഹിക്കുന്നത്. വുമൻ പവറിനെ എടുത്ത് കാട്ടുന്ന ചില നിറങ്ങൾ ഉണ്ട്. ശാക്തീകരണത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ സ്ത്രീയ്ക്ക് ഈ നിറങ്ങളെ സമർത്ഥമായി സമന്വയിപ്പിക്കാനാവും. ബ്ലാക്ക്, നേവി ബ്ലൂ, ആർമി ഗ്രീൻ, ഡീപ് ബ്രൗൺ, മെറൂണുകൾ എന്നിങ്ങനെയുള്ള ഡാർക്ക് നിറങ്ങൾക്ക് കൂടുതൽ ഔപചാരികതയും ഗൗരവ സ്വഭാവവും പ്രതിഫലിപ്പിക്കാനാവും. ചുറ്റുമുള്ളവർക്കിടയിൽ ഗാംഭീര്യഭാവം സൃഷ്ടിക്കാൻ ഇത്തരം നിറങ്ങൾ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

വളരെ പവർഫുള്ളായ നിറമാണ് വെളുപ്പ്. അതുകൊണ്ടാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കന്മാരും വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നത്. അതാണ് വെണ്മയുടെ ശക്‌തി. മറ്റൊന്ന്, ഇത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഔചിത്യപൂർവ്വം ധരിക്കുകയെന്നതാണ്. ചില സാഹചര്യങ്ങളിൽ ഡാർക്ക് നിറങ്ങളും ഫോർമൽ നിറങ്ങളും അണിയുന്നത് അൽപം ബോറാകാം. അമിത ഗൗരവ ഭാവം സൃഷ്ടിച്ചേക്കാം. ഇവിടെയാണ് അൽപ്പം ബുദ്ധി പ്രയോഗിച്ച് അൽപ്പം ബ്രൈറ്റും പ്രസാദാത്മകവുമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഡ്രസ്സിംഗ് സ്റ്റൈലിന് മാറ്റ് കൂട്ടേണ്ടത്. എന്നിരുന്നാലും ഈ നിറങ്ങൾ വളരെ മിനിമലായി മാത്രമേ ക്യാരി ചെയ്യാവൂ. ഔപചാരികത നഷ്ടപ്പെടുകയില്ലെന്ന് മാത്രമല്ല വളരെ ഊർജസ്വലത ചുറ്റുമുള്ളവരിൽ സൃഷ്ടിക്കുകയുമാവാം.

ശക്തിയും ശുഭാപ്തി വിശ്വാസവും വളരെ മനോഹരമായി ഇഴച്ചേരുന്ന സ്റ്റൈലിംഗ് രീതിയാണിത്. അൾട്ടിമേറ്റ് ഗ്രേ ശക്തിയേയും സുസ്ഥിരതയേയും പ്രതിനിധാനം ചെയ്യുമ്പോൾ മഞ്ഞനിറം ആഹ്ലാദത്തിന്‍റെയും ഉത്സാഹത്തിന്‍റെയും നിറമായി മാറുന്നു.

ഈ രണ്ട് നിറങ്ങളും വളരെ സ്മാർട്ടായി മിക്സ് ആന്‍റ് മാച്ച് ചെയ്യാം. ബ്ലാക്ക്, സിൽവർ, ലൈറ്റ് സിൽവർ എന്നിങ്ങനെയുള്ള ന്യൂട്രൽ നിറങ്ങൾക്കൊപ്പം മഞ്ഞ നിറം മിക്‌സ് ആന്‍റ് മാച്ച് ചെയ്യാം. ഗ്രേ മിഡിക്കൊപ്പം യെല്ലോ ടോപ് അല്ലെങ്കിൽ ലൈറ്റ് ഗ്രേ പാന്‍റിനൊപ്പം ഗ്രേ ലൈൻഡ് യെല്ലോ ടോപ് ഒപ്പം യെല്ലോ ടിൻജ്ഡ് സാൻഡിൽസും കൂടിയാൽ സ്മാർട്ട് ആന്‍റ് എലഗന്‍റ് സ്റ്റൈലായി. ലേയേഡ് ലോംഗ് ടോപ്സ് വിത്ത് ഗ്രേ ഷോർട്ട്സ്, വൈറ്റ് ഷർട്ട് വിത്ത് ബ്ലാക്ക് പാന്‍റ് ഒപ്പം യെല്ലോ ജാക്കറ്റും കൂടിയായാല്ലോ... പവർ സ്റ്റെലിംഗിനെ വേറിട്ടതാക്കാം. ഈ രീതിയിൽ സ്വന്തം ഇഷ്ടമനുസരിച്ച് യോജിച്ച നിറങ്ങൾ ബുദ്ധിപൂർവ്വം സമന്വയിപ്പിച്ച് പവര്‍ഫുൾ ലേഡി ഇമേജ് കരസ്ഥമാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...