വാലന്‍റൈൻ ദിനമടുത്തതിനാൽ നമുക്ക് പ്രണയത്തിന്‍റെ നിറത്തെക്കുറിച്ച് സംസാരിക്കാം. സാധാരണയായി പ്രണയത്തെക്കുറിച്ചും പ്രണയ ദിനത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ എപ്പോഴും കടന്നു വരുന്ന ഒരു നിറമുണ്ട് ചുവപ്പ്. എന്നാൽ ഈ വർഷം നമുക്ക് ചുവപ്പിൽ നിന്നും ഒരല്പം മാറി ചിന്തിക്കാം. മജന്തയാണ് ലോകത്ത് ഇപ്പോൾ ആധികാരികമായി അംഗീകരിക്കപ്പെട്ട നിറം. “വിവ മജന്ത” എന്നാണ് ആ നിറത്തിന് നൽകിയിരിക്കുന്ന പേര്, മജന്തയെന്നത് അന്നും ഇന്നും ഇന്ത്യൻ സ്ത്രീകളുടെ പ്രിയപ്പെട്ട നിറമാണ്. പ്രത്യേകിച്ചും വിവാഹങ്ങളിലും ആഘോഷങ്ങളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്രിയ വർണ്ണമാണത്.

മജന്തയെന്നത് ചുവപ്പ് നിറത്തിന്‍റെ ശാഖ മാത്രമാണ്. ചുവപ്പ് പോലെ ജ്വലിക്കുന്ന വർണ്ണം. ടോൺ അനുസരിച്ച് വാം കൂൾ ഷെയ്ഡുകളിലായി മജന്തയെ വേർതിരിക്കാവുന്നതാണ്. ഊഷ്മള വർണ്ണമായതിനാൽ ഓറഞ്ച്, മഞ്ഞ തുടങ്ങിയ വാം ടോണുകൾക്കൊപ്പം ഇത് മനോഹരമായി സമന്വയിപ്പിക്കാനാവും. കൂടാതെ ഇത് കൂൾ നിറം കൂടിയായതുകൊണ്ട് ബ്ലൂ, ഗ്രീൻ നിറങ്ങൾക്കൊപ്പം നന്നായി ഇണങ്ങുകയും ചെയ്യും.

മിക്ക ഇന്ത്യൻ സ്കിൻ ടോണുകൾക്കും മജന്ത അനുയോജ്യമാണ്. അതിനാൽ തലപുകഞ്ഞ് ആലോചിക്കാതെ തന്നെ സ്ത്രീകൾക്ക് ഈ നിറം അനായാസം തെരഞ്ഞെടുക്കാം. വളരെ പ്രസന്നതയാർന്നതും ഊർജ്ജസ്വലവുമായ വർണ്ണമാണിത്. കൂടാതെ ലുക്കിനെ മൊത്തത്തിൽ ഉയർത്താനുള്ള കഴിവുണ്ട് ഈ നിറത്തിന്. വളരെയധികം ഊർജ്ജവും ആവേശവും നിറഞ്ഞ നിറം കൂടിയാണിത്.

സാറ്റിൻ, സിൽക്ക്, വെൽവറ്റ് തുടങ്ങിയ ഫാബ്രിക്കുകൾക്കൊപ്പം ഈ നിറം അണിചേരുമ്പോൾ വസ്ത്രത്തിന് രാജകീയ പ്രൗഢി തന്നെ കൈവരുന്നു. അതിനാൽ നമുക്ക് ഈ പ്രണയദിനം മജന്തയിൽ ആഘോഷിക്കാം.

മജന്ത റോസാപ്പൂക്കൾ സമ്മാനിക്കാം. മജന്ത വസ്ത്രങ്ങൾ ധരിക്കാം. മജന്ത കുഷനുകളും റണ്ണറുകളും വീടിന് അലങ്കാരങ്ങളാക്കാം. മജന്ത വർണ്ണത്തിലുള്ള ചെരുപ്പുകൾ അണിയാം. മജന്ത റിബണുകളും ബലൂണുകളം കെട്ടിവയ്ക്കാം. ഒപ്പം മജന്ത കോക്ക്ടെയിൽ സിപ്പ് ചെയ്‌തു കൊണ്ട് പ്രണയദിനത്തെ പ്രിയപ്പെട്ടതാക്കാം.

- ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. അർച്ചനശങ്കർ സ്റ്റൈലിസ്റ്റ് എന്ന ഇൻസ്റ്റാ ഗ്രാം പേജിൽ വളരെ സജീവമാണ്. പരസ്യ മേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...