മഴക്കാലമല്ലേ, പഴയതൊക്കെ പൊടിതട്ടി എടുക്കാം എന്നല്ലെ ഇപ്പോൾ ആലോചിക്കുന്നത്. ആ ആലോചനയൊക്കെ കൊള്ളാം. മഴയിൽ നനഞ്ഞുകുതിർന്ന് നിറമിളകിയ വസ്ത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ ചെരിപ്പുകളും ചെളിയും വെള്ളവുമൊക്കെ ആർക്കും അത്ര സുഖകരമായ അനുഭവമല്ലല്ലോ. പക്ഷേ അതിന്‍റെ പേരിൽ എന്തെങ്കിലുമൊക്കെ ധരിച്ച് പോകാൻ ഇന്നത്തെ തലമുറ തയ്യാറല്ല. മഴ സീസണും ഫാഷനബിൾ ആക്കാൻ എന്തൊക്കെ വഴികളുണ്ട്. മൺസൂൺ സീസണിൽ കംഫർട്ട്ഫീലും സ്മാർട്ട് ലുക്കും നൽകുന്ന ചില ഫാഷൻ വിയറുകൾ പരിചയപ്പെടാം.

ബെൽ സ്ലീവ് ഡ്രസ്: ഫെമിനിൻ, സെക്സി ലുക്ക് നൽകുന്നതാണ് ഇത്തരം സ്റ്റൈൽ. ഷോർട്സ്, റഫ്ഡ് ജീൻസ് എന്നിവയുടെ കൂടെ നന്നായി ഇണങ്ങും. മൺസൂൺ സീസണിൽ സിൽഹൗട്ടുകൾ ഏറ്റവും സുഖകരമായ ക്ലോത്തിംഗ് ആണ്.

ബോഡി കോൺ ഡ്രസ്: ഇത്തരം വസ്ത്രങ്ങൾ പാർട്ടികൾക്കോ രാത്രി വേളകളിലോ ഒക്കെയാണ് സ്ത്രീകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇത്തരം ഔട്ട്ഫിറ്റ് ധരിച്ചിട്ട് ഷർട്ട് അരയിൽ കെട്ടാം. 90 കളിലെ സ്റ്റൈലായി പ്രസന്‍റ് ചെയ്യാം. ഒപ്പം സ്നിക്കേഴ്സ് കൂടി ഉപയോഗിച്ചാൽ മറ്റൊന്നും കൂട്ടിച്ചേർക്കാനില്ല. ഗ്രാഫിക് ബോഡി കോണിനു മുകളിലായി ടീ ഷർട്ടും ധരിക്കാം. ടീ ഷർട്ടിന്‍റെ ഒരു വശം കെട്ടിയിടുന്നതും വ്യത്യസ്തമായ സ്റ്റൈൽ നൽകും.

വൺപീസ് ഷർട്ട് ഡ്രസ്: ഓവർ സൈസ് ഡ്രസ് മൺസൂൺ സമയത്ത് പറ്റുമോ? പലർക്കും തോന്നുന്ന സംശയമാണ്. എന്നാൽ അയഞ്ഞ ഷർട്ട് ഡ്രസുകൾ ആകർഷകത്വവും ഫങ്കി ലുക്കും നൽകും. കോട്ടൺ ഷർട്ടിനൊപ്പം വെള്ള സ്നിക്കേഴ്സ് ധരിക്കാം.

കുലോട്സ്: ഇന്നത്തെ ട്രെന്‍ഡ് ആണ് കുലോട്സ്. കംഫർട്ടബിൾ ആണെന്നു മാത്രമല്ല, പ്രൊഫഷണൽ ലുക്ക് നൽകുകയും ചെയ്യും. ഇത് ധരിച്ച് വളരെ സ്വസ്ഥമായി മീറ്റിംഗുകളിൽ പോലും പോകാം. കുലോട്സിൽ ഒരുപാട് വെറൈറ്റികൾ ലഭ്യമാണ്. ലിനൻ ക്രോപ് ടോപ്പ് ഡെനിം ജാക്കറ്റ് ഇവയ്ക്കൊപ്പം ധരിക്കാം.

ഫ്രിൽഡ്രസ്: 60 കളിൽ ഫ്രിൽ ഡ്രസ്സുകൾ വളരെ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ഈ ഡ്രസ് പാറ്റേൺ ചെറിയ മാറ്റങ്ങളോടെ ഫാഷൻ വിപണിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. പാർട്ടികൾക്കു പോലും അനുയോജ്യമാണ് ഇത്. മഴക്കാലത്ത് നീ ഇൻ ബൂട്ടുകൾക്കൊപ്പം ഈ വസ്‌ത്രം നല്ല കോമ്പിനേഷനായിരിക്കും.

ഗോൾഡ് ഫോയിൽ പ്രിന്‍റ്: മഴ സീസണിൽ കനം കുറഞ്ഞ മെറ്റീരിയലുകൾ ആണ് നല്ലത്. പെസ്റ്റൽ കളറുകളും ആളുകൾക്ക് പ്രിയമായി തോന്നും. പെസ്റ്റൽ കുർത്തിക്കൊപ്പം ഗോൾഡ് ഫോയിൽ പ്രിന്‍റ് ഡ്രസ് നന്നായിട്ടിണങ്ങും. മുഖത്ത് അൽപം ഷിമർ ടച്ച് ചെയ്താൽ സൗന്ദര്യം പതിന്മടങ്ങാവും. മൺസൂൺ സീസണിൽ സുന്ദരിയാവാൻ ഏറ്റവും അനുയോജ്യമായ ഒരു ഔട്ട് ഫിറ്റാണിത്. ചന്ദേരി കോട്ടൻ മെറ്റീരിയലിൽ ഗോൾഡ് ഫോയൽ പ്രിന്‍റ് വളരെ ഭംഗിയായിരിക്കും. ടർക്വായിസ്, ഡസ്റ്റ് പിങ്ക്, ടീൽ ബ്ലൂ, ബ്രൈറ്റ് പിങ്ക് ഈ നിറങ്ങളും തെരഞ്ഞെടുക്കാം.

തിളക്കമുള്ള നിറങ്ങൾ: വാഡ്രോബിൽ ബേസിക് ബ്ലാക്ക് പോലുള്ള നിറങ്ങളാണ് കൂടുതലെങ്കിൽ മഴക്കാലത്ത് ഡ്രസ്സിംഗ് ഡൾ ആയി തോന്നും. മഴക്കാലത്തേക്കായി ഏതാനും കടുംനിറങ്ങൾ സൂക്ഷിച്ചു വയ്‌ക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...