ഒന്നാലോചിച്ചു നോക്കൂ... സാരിയോളം സുന്ദരിയായ മറ്റേത് വേഷമുണ്ട്? അതേ... മനോഹരമായ ഒരു കവിതപോലെ... കുഞ്ഞലകൾ തീർക്കുന്ന ഞൊറിവുകളും മുന്താണിയുമുള്ള ഈ വേഷത്തിന്‍റെ ഭംഗി വിവരണാതീതമാണ്. ഏത് പ്രായക്കാർക്കും ഏതു ശരീരഘടനയുള്ളവർക്കും ഏറ്റവും ഇണങ്ങുന്ന വേഷവും കൂടിയാണ് സാരി, ഒഫീഷ്യലും അല്ലാത്തതുമായ ഏതവസരത്തിനും സാരി പോലെ യോജിച്ച മറ്റൊരു വേഷമില്ല. അതാണ് സാരിയുടെ പ്രത്യേകത. പ്രൗഢിയുടെ പ്രതീകമായ സാരി ഇന്ന് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്‍റ് കൂടിയാണ്. നിത്യഹരിത സുന്ദരിയെപ്പോലെ തിളങ്ങി നിൽക്കുന്ന സാരിയുടെ വിശേഷങ്ങളിലേക്ക്...
പാർട്ടികൾക്ക് ബനാറസ് പട്ട്
വിവാഹ നിശ്ചയം, വിവാഹം തുടങ്ങിയ അവസരങ്ങൾക്കായി കടും വർണ്ണങ്ങളിലുള്ള സാരികളാണ് ഏറ്റവും നല്ലത്. കാഞ്ചിപുരം, ബനാറസ് സാരികളാണ്ഇത്തരമവസരങ്ങൾക്ക് യോജിക്കുക അതും ഹെവി വർക്കുകളുള്ള സാരികളായാൽ ഏറെ നന്ന്.
സിൽക്കിന്‍റെ ജാലവിദ്യ
റിച്ച് ലുക്കിന്‍റെ പര്യായമെന്ന് സിൽക്കിനെ വിശേഷിപ്പിക്കാം. ഏതവസരത്തിനും യോജിച്ച വേഷമാണിത്. ഓഫീസിൽ അണിയുന്നതിനായി ബോർഡറുള്ള സിൽക്ക് സാരി യോജിച്ച ചോയിസാണ്. എംബ്രോയ്ഡറി വർക്കുകളുള്ള സിൽക്ക് സാരി വിശേഷാവസരങ്ങൾക്ക് ഏറെ യോജിക്കും.
ചെയ്ഞ്ചിന് കോട്ടൺ സാരി
ലാളിത്യത്തിന്‍റെ പ്രതിരൂപമാണ് കോട്ടൺസാരി. ഓഫീസിന് ബെസ്റ്റ് ചോയ്‌സാണിത്. കോട്ടൺസാരിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ എലഗന്‍റ് ലുക്കാണ്. കോട്ടൺസാരി അണിയാൻ കൊതി തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കോട്ടൺസാരി ശരിയായ രീതിയിൽ ഉടുത്താലേ സുന്ദരിയാ... അല്ലെങ്കിൽ ശരീരത്തിന്‍റെ ആകൃതി നഷ്‌ടപ്പെട്ട് തടിച്ചുരുണ്ടു പോകും!
സാരി എങ്ങനെ തെരഞ്ഞെടുക്കാം?
- നിങ്ങൾ മെലിഞ്ഞയാളാണോ? എങ്കിൽ വലിയ ഫ്ളവർ പ്രിന്‍റുകളുള്ള സാരികൾ ധൈര്യപൂർവ്വം തെരഞ്ഞെടുത്തോളൂ. ആവശ്യത്തിന് വണ്ണം തോന്നിപ്പിക്കുന്നതോടൊപ്പം വ്യക്തിത്വത്തിന് ആകർഷകത്വം പകരും. ജ്യോമെട്രിക് പ്രിന്‍റ് സാരികളും ജോർജറ്റ് സിൽക്ക് സാരികളും മെലിഞ്ഞവരെ കൂടുതൽ സുന്ദരികളാക്കും.
- വണ്ണമുള്ളവരെ സംബന്ധിച്ച് സാരി സെലക്ഷൻ ഒരു വലിയ പ്രശ്നമാകാറുണ്ട്. കാരണം സെലക്ഷൻ തെറ്റിയാൽ തടി കൂടുതൽ തോന്നിപ്പിക്കും. അതുകൊണ്ട് വണ്ണമുള്ളവർക്ക് ചെറിയ ഫ്ളവർ പ്രിന്‍റുകളുള്ള സാരിയാണ് നല്ലത്.
- വെയ്റ്റ് അല്പം കൂടുതലാണോ... എങ്കിൽ ഹെവി മൈസൂർ സിൽക്ക് അണിഞ്ഞു നോക്കൂ... മാറ്റം തിരിച്ചറിയൂ. നിങ്ങൾ കൂടുതൽ സ്ലിമ്മാവും തീർച്ച! കൈ ഇറക്കം കുറവുള്ള ബ്ലൗസും കൂടിയായാൽ മോഡേൺ ലേഡിയായി...
- തീരെ ഉയരം കുറഞ്ഞവർക്ക് ബനാറസ് സാരി മാച്ചിംഗാണ്. മാത്രമല്ല, ചെറിയ ബോർഡറുള്ള സാരിയായാൽ പൊക്കം തോന്നിപ്പിക്കുകയും ചെയ്യും. വലിയ ബോർഡറുള്ള സാരി ധരിക്കരുത്. അത് ഷോർട്ട് ലുക്ക് ഉണ്ടാക്കും.
- ചെറിയ ഷോൾഡറുള്ളവർ ശ്രദ്ധിക്കുക, പഫ് സ്ലീവ് ബ്ലൗസ് നിങ്ങൾക്കിണങ്ങും.
- നാരോ വെസ് ബ്രോഡ് ഹിച്ചുമുള്ള നല്ല പൊക്കമുള്ളവർക്ക് സാരി നന്നായി ഇണങ്ങും. ഇത്തരക്കാർ ട്രാൻസ്‌പരന്‍റ് സ്‌റ്റഫിലുള്ള സാരികൾ ഒഴിവാക്കുക. ശരീരത്തിനിണങ്ങുന്ന വിധത്തിലുള്ള കളർ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കണം. സാരി നന്നായി പ്ലീറ്റ് എടുത്ത് പിൻ ചെയ്തുതുടുക്കുക.
വ്യത്യസ്‌ത രീതികൾ
- സാരി ഉടുക്കുന്ന രീതിയിലും വൈവിധ്യങ്ങളുണ്ട്. പൊക്കം, ശരീരഭാരം, അവസരം എന്നിവയുടെ അടിസ്ഥാനത്തിൽ സാരി ഉടുക്കുന്ന രീതിയിൽ മാറ്റം വരുത്താം.
- ഫ്രീ മുന്താണി സാരി, പിൻ അപ്പ് സാരി, മുന്താണി തിരിച്ചിടൽ, മുന്താണി നേരെയിടൽ, ലഹംഗാ സ്റ്റൈൽ സാരി, മുംതാസ് സ്റ്റൈൽ സാരി, ബംഗാളി തുടങ്ങിയ സ്റ്റൈലുകൾ സ്വന്തമിഷ്ടമനുസരിച്ച് തെരഞ്ഞെടുക്കാം.
- സാരി ധരിക്കാൻ അറിയാത്തവർക്കും ഇനി എളുപ്പത്തിൽ സാരിയുടുക്കാം. അതെങ്ങനെയെന്നല്ലേ? ഡിസൈനർമാർ ഡ്രസ് എന്ന കൺസെപ്റ്റിൽ സാരി ഡിസൈൻ ചെയ്‌തു തരും. കാഴ്‌ചയിൽ സാരിയുടുത്ത പ്രതീതി ജനിപ്പിക്കുമെങ്കിലും... ഇത് വ്യത്യസ്‌ത സ്‌റ്റൈലാണ്. സാരിയിൽ പ്ലീറ്റ്സ് തീർക്കാൻ മെനക്കെടേണ്ടതുമില്ല.
- സാരി ഡ്രസ്സിൽ ചുരുക്കുകളും പ്ലിറ്റ്സും വേണമെന്നുണ്ടോ? എങ്കിൽ പ്ലെയിൻ ഫാബ്രിക് തെരഞ്ഞെടുക്കാം. ഇത്തരം ഫാബ്രിക്കിൽ കട്ട്സും റ്റൈലുകളും നല്ലവണ്ണം തെളിഞ്ഞു കാണും. കാഴ്ചയിൽ ഇത് സുന്ദരമായിരിക്കും.
- ഹിപ് യോക് സാരി ഡ്രസ് സ്ലിം ഫിഗറിന് ബെസ്റ്റാണ്. ഈ സാരിയിൽ ശരീരവടിവുകൾ തെളിഞ്ഞു നിൽക്കുമെന്നതാണ് പ്ലസ് പോയിന്‍റ്.
- വേറിട്ടൊരു സ്റ്റൈൽ തീർക്കാൻ ലഹങ്കാ സ്‌റ്റൈൽ സാരിയും അണിഞ്ഞുനോക്കാം.
ചില വേറിട്ട സ്റ്റൈലുകൾ