ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭയമില്ലാതെ എവിടെയും സഞ്ചരിക്കാനും സ്ത്രീകൾക്ക് നൽകേണ്ട സ്വാതന്ത്യ്രത്തിന്‍റെ പ്രാധാന്യത്തെയും അതിനെതിരെ ഉയരുന്ന വിമർശനങ്ങളെയും കുറിച്ചും വനിതാ ദിനത്തിൽ ചർച്ച ചെയ്യാം.

ഇന്നത്തെ പെൺകുട്ടികൾ ലോകമെമ്പാടുമുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പങ്കാളികളാവുകയും സമൂഹത്തിൽ നിലനിൽക്കുന്ന സ്റ്റീരിയോ ടൈപ്പുകൾ ഭേദിച്ച് മുന്നേറുകയും ചെയ്തിരിക്കുന്നു.

വിവാഹിതരാകാനും കുട്ടികളെ പരിപാലിക്കാനും സമൂഹം പ്രതീക്ഷിക്കുന്ന അമ്മയുടെ വേഷം ചെയ്യാനുമല്ല ഇന്നത്തെ പെൺകുട്ടികൾ മുൻഗണന നൽകുന്നത്.

ശരിയാണ്, അവർ വിവാഹിതരാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിച്ചേക്കാം. പക്ഷേ അത് അവരുടെ സ്വന്തം നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും.

സ്ത്രീ ഒരു നിശ്ചിത പ്രായത്തിൽ ധരിക്കേണ്ട വസ്ത്രം എന്നൊന്നിന് ഇന്ന് പ്രസക്തിയേയില്ല. പഴയ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രായവും ചുമതലകളും അനുസരിച്ച് സ്ത്രീകൾ ഒരു വസ്ത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നില്ല.

ജീവിതത്തിലെ ഏത് ഘട്ടത്തിലും ഏത് വസ്ത്രവും ധരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ സ്ത്രീകൾ. എന്നിരുന്നാലും പെണ്മക്കളുടേതിന് സമാനമായ രീതിയിൽ ഇന്ന് പല അമ്മമാരും വസ്ത്രം ധരിക്കുന്നത് നാം കാണാറുണ്ട്.

മുമ്പ് വിവാഹ ശേഷം മോഡേൺ വസ്ത്രങ്ങളോ ഷോർട്ട്സോ ധരിക്കുന്നതിനെക്കുറിച്ച് സ്ത്രീകൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല, എന്നാൽ ഇന്ന് ആ സ്‌ഥിതി ആകെ മാറിയിരിക്കുന്നു. സ്ത്രീകൾ ജോലി തേടുകയും അവരുടെ ഇമേജിനും സൗകര്യത്തിനും കംഫെർട്ടിനും അനുസരിച്ചുള്ള എല്ലാത്തരം വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്യ്രം തേടുകയും ചെയ്യുന്നു.

“സ്വയം സ്നേഹിക്കുക” എന്നത് കൂടിയാണ് ഇന്നത്തെ കാലഘട്ടം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനല്ല സ്വന്തം സന്തോഷത്തിന് വേണ്ടി വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് സ്ത്രീകൾ ശക്തമായി വാദിക്കുന്നു. സ്ത്രീയെ ഒരു വസ്തുവായി കാണുന്ന കാലഘട്ടം അവസാനിക്കണം. സ്ത്രീകൾക്ക്, അവർ തെരഞ്ഞെടുക്കുന്ന വസ്ത്രം ധരിക്കാൻ നാണക്കേടോ ഉത്കണ്ഠയോ തോന്നരുത്.

ആൺകുട്ടികൾക്ക് പെൺകുട്ടികളോടുള്ള മാനസികാവസ്‌ഥയും പൂർണ്ണമായും മാറേണ്ടതുണ്ട്. പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും അവരുടെ വസ്ത്രധാരണത്തെ ബഹുമാനിക്കാനും അമ്മമാർ ആൺകുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള സ്വഭാവരൂപീകരണം നടത്തുന്നതിൽ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. ഒരു പെൺകുട്ടിയ്ക്ക് ഭയമോ നാണക്കേടോ ഇല്ലാതെ ഇഷ്ടവസ്ത്രം ധരിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു സമൂഹത്തെ നമുക്ക് വിഭാവനം ചെയ്യാം.

ചുറ്റുമുള്ള സമൂഹത്തെ ബഹുമാനിക്കാനും അവസരവും സാഹചര്യവുമനുസരിച്ച് ഉചിതമായ വസ്ത്രധാരണം ചെയ്യേണ്ടതിനെപ്പറ്റി പഠിക്കുകയുമാണ് പെൺകുട്ടികളും ആൺകുട്ടികളും ചെയ്യേണ്ടതെന്നാണ് ഇവിടെ നിർണായകമായ ഒരേയൊരു വസ്തുത.

ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. അർച്ചനശങ്കർ സ്റ്റൈലിസ്റ്റ് എന്ന ഇൻസ്റ്റാ ഗ്രാം പേജിൽ വളരെ സജീവമാണ്. പരസ്യമേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു.

@archanasankarstylist

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...