ടീനേജ് ഫാഷൻ ലോകത്തെ ഹോട്ട് താരമാണ് ഇപ്പോൾ കുർത്തി. വിവിധ നിറങ്ങളിലും ഡിസൈനിലും സ്റ്റൈലിലും എത്തുന്ന കുർത്തി കൗമാര മനസ്സിനെ കീഴടക്കിയിരിക്കുന്നു. ടീനേജുകാരികളുടെ മാത്രമല്ല മുതിർന്ന സ്ത്രീകളുടേയും ഇഷ്ട വേഷം ഇതു തന്നെ, കുർത്തി- ജീൻസ് കോമ്പിനേഷനിൽ എല്ലാവരും ഏറെ കംഫർട്ടബിളാകുന്നു. ഒപ്പം മോഡേൺ ലുക്കും. സമാർട്ട്നസ്സിനൊപ്പം ലാളിത്യം പകരുന്നു എന്നതാണ് കുർത്തികളെ ജനപ്രിയ വേഷമാക്കുന്നതാണ്. പലതരത്തിലുള്ള കുർത്തികളെകുറിച്ച് അറിയാം.

കോട്ടൺ കുർത്തി

കൗമാരക്കാരികളുടേയും യുവതികളുടേയും പ്രിയ വേഷമാണ് കോട്ടൻ കുർത്തി. വൈവിധ്യമാർന്ന ഡിസൈനുകളിൽ ലഭിക്കും എന്നതാണ് കോട്ടൻ കുർത്തികളെ കൂടുതൽ സുന്ദരികളാക്കുന്നത്. വർണ്ണ നൂലുകളിൽ വിരിയുന്ന സുന്ദരൻ എംബ്രോയ്ഡറികൾ കുർത്തികൾക്ക് റോയൽ ടച്ച് പകരുന്നു.

വീതിയേറിയ ലേസോ കസവ് നൂലുകൊണ്ടോ മനോഹരമായ ഡിസൈനുകൾ ഒരുക്കിയിട്ടുള്ള കോട്ടൻ കുർത്തികളും ട്രെന്‍റാണ്. ഉദാ. നെക്കിൽ പാച്ച് വർക്ക് ഡിസൈനുകൾ ഉള്ളവ. ഇതിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായി ബീഡ്സ് വർക്കുകൾ നിറഞ്ഞ ആഡംബര കുർത്തികളും കോളേജ് കുമാരിമാർക്കിടയിൽ ഫാഷനബിൾ വേഷമായിട്ടുണ്ട് എന്നാണ് കൊച്ചിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ പറയുന്നത്. ഇഷ്ട നിറത്തിലും ഡിസൈനിലും ഉള്ള കോട്ടൻ കുർത്തികൾ ലഭിക്കും എന്നതാണ് പ്രത്യേകത.

സിൽക് കുർത്തി

പാർട്ടികളിലും മറ്റ് ആഘോഷ വേളകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സിൽക് കുർത്തി. ഈ ഗണത്തിൽ പ്രിന്‍റഡ് കുർത്തികളും ലഭ്യമാണ് എന്നത് ഏവരേയും ആകർഷിക്കുന്നു. ഏറെ വ്യത്യസ്തവും പുതുമയാർന്നതുമായ ഡിസൈനുകൾ ഒരുക്കാം എന്നതാണ് സിൽക് കുർത്തികൾക്കുള്ള പ്രത്യേകത. ഹാൻഡ്, മിറർ വർക് തുടങ്ങിയ ഡിസൈനുകൾ സിൽക് കുർത്തികളുടെ രാജകീയ പ്രൗഢി വർദ്ധിപ്പിക്കുന്നു. പൈജാമ, സ്ലാക്സ്, പട്യാല, ട്രൗസർ എന്നിവയ്ക്കൊപ്പം അണിയാൻ സിൽക് കുർത്തിയോളം അനുയോജ്യമായ മറ്റൊരു വേഷമില്ല.

ഡെനിം കുർത്തി

പ്ലെയിനായതോ ഡിസൈനുകളുള്ളതോ ആയ ഡെനിം കുർത്തികളാണ് മറ്റൊരു ടീനേജ് താരം. ഡെനിമിന്‍റെ പരമ്പരാഗത നിറമായ ബ്ലൂവിന് പുറമേ മറ്റ് നിറങ്ങളിലും ലഭ്യമാണ്. ചൂടുള്ള കാലാവസ്ഥയിൽ അണിയാൻ ഏറെ സുഖപ്രദമായിരിക്കും എന്നതാണ് ഡെനിം കുർത്തിയുടെ പ്ലസ് പോയിന്‍റ്. സ്മാർട്ട് ആന്‍റ് സ്റ്റൈൽ എന്നതാണ് ഡെനിം കുർത്തികളുടെ മുഖമുദ്ര.

ക്രേപ് കുർത്തി

വളരെ ലൈറ്റും സോഫ്റ്റും ആണെന്നതാണ് ക്രേപ് കുർത്തികളുടെ പ്രത്യേകത. അതുകൊണ്ട് അണിയാനും ഏറെ സുഖപ്രദം. സ്റ്റോൺ, ക്രിസ്റ്റൽ വർക്കുകൾ ചെയ്തിട്ടുള്ള ക്രേപ് കുർത്തികളും ഉണ്ട്. കോളേജ് വിദ്യാർത്ഥിനികളുടെ ഇഷ്ട വേഷമാണ് ക്രേപ് കുർത്തി.

ലേസർ കുർത്തി

ഏറെ വ്യത്യസ്തമായ ലുക്ക് നൽകുന്ന സ്റ്റഫിൽ ഉള്ളതാണിത്. ട്രാൻസ്പെരന്‍റായ ലേസർ കുർത്തി പൊതുവേ സിനിമ- ഫാഷൻ താരങ്ങളാണ് അണിയുന്നത്. മിറർ വർക്കും സ്വീക്കൻസ് സർദോസി വർക്കുകളും ലേസർ കുർത്തികളെ ഏറെ സുന്ദരികളാക്കുന്നു.

ഖാദി കുർത്തി

ലാളിത്യത്തിന്‍റെ പ്രതീകമാണീ വേഷം. വൈവിധ്യമാർന്ന ഡിസൈനുകളിലും ഫാദി കുർത്തികൾ ലഭ്യമാണ്. ഖാദി കുർത്തി- ജീൻസ് കൊമ്പിനേഷൻ കൗമാരക്കാരികളുടെ ഇഷ്ട വേഷം ആയിരിക്കുകയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...