ആൻക്‌ലെറ്റ് ചെയിൻ പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കുറച്ച് കാലമായി ട്രെൻഡിലാണ്. പ്രത്യേകിച്ച് ബ്ലാക്ക് ബീഡ്സ് ആൻക്‌ലെറ്റ്. കാരണം ഇത് എല്ലാ വസ്ത്രങ്ങളുമായി ചേരുകയും റോയൽ ലുക്ക്‌ നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ്, ഇത് പെൺകുട്ടികളും സ്ത്രീകളും എല്ലാവരും ധരിച്ച് സ്റ്റൈലിഷ് ആകാൻ ആഗ്രഹിക്കുന്നത്... ഇപ്പോൾ, ഒരു കാലിൽ ആൻക്‌ലെറ്റ് ധരിക്കുന്ന പ്രവണത രണ്ട് കാലിലും ധരിക്കുന്നതിനേക്കാൾ കൂടുതലാണ്. മാർക്കറ്റിൽ, വ്യത്യസ്ത രൂപത്തിലും ശൈലിയിലും ആൻക്‌ലെറ്റ് ലഭ്യമാണ്, അത് നിങ്ങൾക്ക് ഇഷ്ടാനുസരണം വാങ്ങാം.

  1. ബ്ലാക്ക് ബീഡ്സ് ആൻക്‌ലെറ്റ്

കറുത്ത മുത്തുകളുള്ള മംഗലസൂത്രമായാലും ആൻക്‌ലെറ്റ് ആയാലും എല്ലായ്പ്പോഴും ട്രെൻഡിയാണ്. നിങ്ങൾക്ക് ഇത് ഡെയ്‍ലി ധരിക്കാം. പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം ഹോട്ട് ലുക്ക്‌ നൽകുന്നു. കറുത്ത ബീഡ്സിനൊപ്പം, ഒരു ചെറിയ പെൻഡന്‍റും ഘടിപ്പിച്ചിട്ടുണ്ടാവും... ഇത് കണങ്കാലിന് ഒരു പരമ്പരാഗത ലുക്ക്‌ നൽകുന്നു. നിങ്ങൾക്ക് സിംപിൾ ലുക്ക്‌ വേണമെങ്കിൽ, കറുത്ത മുത്തുകൾ ഉപയോഗിച്ച ആൻക്‌ലെറ്റ് ഒരു കണങ്കാലിൽ ബന്ധിക്കാം.

  1. ത്രെഡ് ആൻക്‌ലെറ്റ്

കറുത്ത ത്രെഡ് ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ത്രെഡിന്‍റെ ഇടയിൽ, സ്റ്റൈൽ നൽകാൻ, ചെറിയ വെള്ളി മുത്തുകൾ പിടിപ്പിച്ചിരിക്കുന്നു, ഇത് കാലുകൾക്ക് കൂടുതൽ മനോഹരമായ രൂപം നൽകും. ഇത് കാപ്രി, കണങ്കാൽ നീളമുള്ള വസ്ത്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമാണ്.

  1. വെൽവെറ്റ് ആൻക്‌ലെറ്റ്

വെൽവെറ്റിന്‍റെ നേർത്ത സ്ട്രിപ്പ് ഉപയോഗിച്ചാണ് ഇത്തരം ആൻക്‌ലെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൽ ചെറിയ സ്റ്റഡുകൾ പിടിപ്പിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രധാരണത്തിന്‍റെ ഭാഗമായി ദിവസേന ഇത് ധരിക്കാൻ കഴിയും. കറുത്ത നിറത്തിൽ മാത്രമല്ല എല്ലാ നിറത്തിലും അവ രൂപകൽപ്പന ചെയ്തിട്ടുണ്ട്. എന്നാൽ കറുപ്പിന്‍റെ കണക്ഷൻ രാജകീയമാണ്.

  1. ഹാർട്ട് ഡിസൈൻ ആൻക്‌ലെറ്റ്

കട്ടിയുള്ള കറുത്ത നൂലിൽ ഹൃദയത്തിന്‍റെ ആകൃതിയുള്ള ലോക്കറ്റ് ഉപയോഗിക്കുന്നു. ഡേറ്റിംഗ് പോലുള്ള അവസരങ്ങളിൽ ഇത് ധരിക്കാൻ ബെസ്റ്റ് ആണ്. സ്വന്തം ഹൃദയത്തിന്‍റെ അവസ്ഥ അവരോട് കാലുകളിലൂടെ പറയാനും കഴിയും.

  1. ഫ്ലോറൽ ആൻക്‌ലെറ്റ്

ഫ്ലോറൽ ആൻക്‌ലെറ്റ് മിക്ക പെൺകുട്ടികളുടെയും സ്ത്രീകളുടെയും പ്രിയപ്പെട്ട ഓപ്ഷൻ ആണ്. ഫ്ലോറൽ പ്രിന്‍റ് ടോപ്പുകൾക്ക് ചേരുന്ന, കറുത്ത ഫ്ലോറൽ ഡിസൈൻ ആൻക്‌ലെറ്റ് ഇപ്പോൾ വിപണിയിൽ വരാൻ തുടങ്ങി. വെൽവെറ്റ്, എംബ്രോയിഡറി കല്ലുകൾ കൊണ്ട് അലങ്കരിച്ചതുമാണ്

  1. ക്രിസ്റ്റൽ ആൻക്‌ലെറ്റ്

ഇത് കണങ്കാലിന് അല്പം ലളിതമായ രൂപം നൽകാം, പക്ഷേ നിങ്ങൾ അത് ധരിക്കുമ്പോൾ കണ്ണുകൾ കാലിൽ നിന്ന് മാറുന്നില്ല. ചെറിയ കറുത്ത, വെള്ളി വൃത്താകൃതിയിലുള്ള ലോക്കുകൾ അതിന്‍റെ കോണുകളിൽ പ്രയോഗിച്ച് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. എല്ലാവരുടെയും മനം മയക്കുന്ന ആൻക്‌ലെറ്റ് രൂപകൽപ്പനയാണിത്.

  1. ഷെൽ സ്റ്റൈൽ അങ്കലറ്റ്

ഇതിൽ, ഷെല്ലുകൾ ത്രെഡിൽ ഒരു ചെറിയ ഭാഗത്തായി പിടിപ്പിക്കുന്നു, ഇത് ഡ്രോപ്പ് ഇഫക്റ്റ് നൽകുകയും മനോഹരമായ ലുക്ക് നൽകുകയും ചെയ്യുന്നു. പരമ്പരാഗത വസ്ത്രധാരണത്തിനും ഇത് അനുയോജ്യമാണ്, വ്യത്യസ്ത വർണ്ണ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. വളരെ വില കുറഞ്ഞതുമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...