ഇനിയൊരു വേനൽക്കാലം കൂടിയിതാ... വേനൽച്ചൂട് നമ്മെ ഇത്തിരിയെങ്കിലും കഷ്ടപ്പെടുത്തുമെങ്കിലും പൊതുവെ വേനൽക്കാലം സുന്ദരമാണ്. യാത്രകൾ പോകാനും ചിൽ ഔട്ട് ചെയ്യാനും വേനൽക്കാലമിങ്ങെത്തിക്കഴിഞ്ഞിരിക്കുന്നു. വേനൽക്കാലത്തെ പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപ്പെടാൻ ഡ്രസ്സിംഗ് രീതികളിലാണ് ഏറ്റവുമാദ്യം എല്ലാവരും ശ്രദ്ധിക്കുക. ഈ സമയത്ത് കടുത്ത ചൂട് ഉളവാക്കുന്ന മെറ്റീരിയലുകൾ പൂർണ്ണമായും ഒഴിവാക്കി ശരിയായ ഫാഷനും സ്റ്റൈലിംഗും തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
ലൂസ് ഫിറ്റഡ് ഗാർമെന്‍റ്സ്
ഇത്തരം സ്റ്റൈലുകൾക്ക് പ്രത്യേകിച്ച് ഷെയ്പ് ഉണ്ടാവില്ല. മാത്രവുമല്ല ശരീരത്തോട് ഒട്ടിയിരിക്കുകയുമില്ല. വായു സഞ്ചാരമുള്ള കംഫർട്ടിബിളായ വസ്ത്രങ്ങളാണിത്. അതുപോലെ ശരീരം വിയർത്താലൊട്ട് ഇത്തരം വസ്ത്രങ്ങൾ ഒട്ടിയിരിക്കുകയുമില്ല.
ഫ്ളേയ്ഡ് ജീൻസ്
വളരെ പോപ്പുലറായ വേഷം. വേനൽക്കാലത്ത് ഏറ്റവും യോജിച്ച ഈ വേഷം ശരീരത്തോട് പറ്റിച്ചേർന്നിരിക്കില്ല. ജീൻസ് ധരിക്കുമ്പോൾ തുട മുതൽ പാദം വരെ ഉള്ളിൽ സ്പേസ് ഉള്ളതിനാൽ വായു സഞ്ചാരം സുഗമമായി നടക്കും. ലൈറ്റ് വെയിറ്റായിട്ടുള്ള ഡെനിം ചൂസ് ചെയ്യുന്നതാണ് അനുയോജ്യം.
വൊള്യുമിനസ് വിക്ടോറിയൻ സ്ലീവ്സ്
സൂപ്പർ ഹോട്ട് സ്റ്റൈലാണിത്. അതുപോലെ കവേഡ് സ്ലീവ്സുമുണ്ട്. മാത്രവുമല്ല സമ്മർ സീസണിൽ കൂളായി ക്യാരി ചെയ്യാം. ശരീരത്തോട് പറ്റി ചേർന്ന് കിടക്കാത്തതിനാൽ ധാരാളം വായു ഉള്ളിൽ കടക്കും. വിയർക്കുകയുമില്ല. ഫാഷനും കംഫർട്ടിബിളും ഒത്തിണങ്ങിയ ഒരു ക്യൂട്ട് ഡ്രസ്സാണിത്.
വൈറ്റ് ആന്‍റ് പെസ്റ്റൽ കളറുകൾ
സമ്മർ സീസണിൽ ഡാർക്ക് നിറങ്ങളിലുള്ള ഡ്രസ്സുകൾ അണിയുന്നത് പൊതുവെ ചൂട് കൂട്ടുമെന്ന കാര്യം നമ്മൾക്കെല്ലാം അറിവുള്ള കാര്യമല്ലേ. അതുകൊണ്ട് സമ്മർ സീസണിൽ വെളുപ്പ് നിറം അല്ലെങ്കിൽ മറ്റ് ലൈറ്റ് കളറുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അത്തരം നിറങ്ങൾ ചൂടിനെ പ്രതിഫലിപ്പിക്കുന്നതിനാൽ ശരീരം കൂൾ ആയിരിക്കും. യെല്ലോ, സമ്മർ സീസണിൽ തെരഞ്ഞെടുക്കാവുന്ന ഹോട്ട് ആന്‍റ് ക്യൂട്ട് നിറമാണ്. അതുപോലെ ഏത് നിറത്തിന്‍റെയും പെസ്റ്റൽ ടോണുകളും സമ്മർ സീസണിൽ ഹോട്ട്ലുക്ക് നൽകും.
സ്ക്വയർ ടോയ്ഡ് സാൻഡിൽസ്
ഡ്രസ്സിൽ മാത്രമല്ല ചെരുപ്പിന്‍റെ കാര്യത്തിലും വേനൽക്കാലത്ത് ശ്രദ്ധ ആവശ്യമാണ്. ഓപ്പൺ സാൻഡിൽസ് സമ്മർ സീസണിൽ ബെസ്റ്റ് ചോയിസാണ്. പാദങ്ങൾക്ക് ആവോളം ശ്വസിക്കാൻ പറ്റും. സ്ക്വയർ ടോയ്ഡ് സാൻഡിൽസ് തന്നെ തെരഞ്ഞെടുക്കുക. ട്രെൻഡിനൊപ്പം കംഫർട്ടും കൂൾനസ്സും ഒത്തിണങ്ങുന്ന സ്റ്റൈൽ ക്രിയേറ്റ് ചെയ്യാം. ഒപ്പം ഹാപ്പിയായി... കൂളായി... ഈ വേനൽക്കാലത്ത് പാറിപ്പറന്നു നടക്കാം.