കലാപരമായ ചുറ്റുപാടിൽ ജനിച്ച അന്വേഷയ്ക്ക് കുട്ടിക്കാലം മുതലേ സംഗീത രംഗത്തേക്ക് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഗുരു പണ്ഡിറ്റ് ജയന്ത് സർക്കാരിൽ നിന്ന് നാലാം വയസ്സിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിച്ചു.
2007ൽ 'വോയ്‌സ് ഓഫ് ഇന്ത്യ ഛോട്ടേ ഉസ്താദ്' എന്ന ചിത്രത്തിലൂടെയാണ് അന്വേഷ ആദ്യമായി ടിവിയിൽ പ്രത്യക്ഷപ്പെട്ടത്, അവൾക്ക് അപ്പോൾ 13 വയസ്സ് മാത്രം. ഇതിന് ശേഷം മ്യൂസിക് കാ മഹാ മുഖബലയിൽ പങ്കെടുത്തു. 14-ാം വയസ്സിൽ ഗോൽമാൽ റിട്ടേൺസിലെ 'താ താ കർ കേ......' എന്ന ഗാനത്തിലൂടെയാണ് ബോളിവുഡ് സംഗീത മേഖലയിൽ ആദ്യ ബ്രേക്ക് ലഭിച്ചത്. അതിന്‍റെ സംഗീതസംവിധായകൻ പ്രീതം ആയിരുന്നു. ഗാനം സൂപ്പർഹിറ്റായിരുന്നു അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കൂടാതെ ഡേഞ്ചറസ് ഇഷ്‌ക്, രാഞ്ജന, ലവ് യു ഇഷ്‌ക്, പ്രേം രത്തൻ ധൻ പായോ തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്വരമാധുര്യമുള്ള സംഗീതം നൽകി എല്ലാവരെയും ആകർഷിച്ചു. എ ആർ റഹ്മാൻ, അജയ് അതുൽ, ഇസ്മായിൽ ദർബാർ, ശങ്കർ ഇഷാൻ ലോയ്, ജോയ് സർക്കാർ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമെ ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, ഗുജറാത്തി, രാജസ്ഥാനി, ഭോജ്പുരി, മറാത്തി ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സംഗീതത്തിലേക്ക് വരാനുള്ള പ്രചോദനം
കുടുംബത്തിലെ പലരും സംഗീതം, കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ, വീട്ടിൽ സംഗീതം ചർച്ച ചെയ്യുന്നത് പതിവായിരുന്നു. എന്‍റെ അമ്മ പാടുമായിരുന്നു, പേര് മിതാ ദത്ത ഗുപ്ത എന്നാണ്. അമ്മ പ്രൊഫഷണലായി പാടിയിട്ടുണ്ട്. സംഗീതം പഠിച്ചിട്ടുമുണ്ട് അതിനാൽ എന്‍റെ കുട്ടിക്കാലത്ത് അമ്മ സംഗീതം അഭ്യസിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. അതിനാൽ ചെറുപ്പം മുതൽ ഞാൻ അമ്മയെ പിന്തുടരുകയും അനുകരിക്കുകയും ചെയ്യുമായിരുന്നു. ഞാൻ അല്പം വളർന്നപ്പോൾ, അമ്മ എന്നെ സംഗീതം പഠിപ്പിക്കാൻ കൊണ്ടുപോയി, അങ്ങനെ എനിക്ക് രാഗത്തിന്‍റെയും സംഗീതത്തിന്‍റെയും സങ്കീർണ്ണതകൾ പഠിക്കാൻ കഴിഞ്ഞു. നാലാമത്തെ വയസ്സിൽ ഞാൻ സംഗീതം പഠിക്കാൻ തുടങ്ങി. ശാസ്ത്രീയ സംഗീതത്തിനൊപ്പം സിനിമയിലേക്കും എല്ലാത്തരം പോപ്പ് സംഗീതത്തിലേക്കും ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
സംഗീതം എന്‍റെ ആവേശമായി
പിന്നണി ഗാനരംഗത്ത് വലിയ ഗായകരുടെ പാട്ട് കേൾക്കാനും പഠിക്കാനും ഞാൻ ഇഷ്ടപ്പെട്ടു. സംഗീതത്തോടുള്ള എന്‍റെ ഇഷ്ടം വളർന്നു, ഇൻഡി പോപ്പിൽ ഇഷ്ടം കൂടിവന്നു. ഇതിന് ശേഷമാണ് റിയാലിറ്റി ഷോകളിലേക്ക് പോകാനുള്ള ശ്രമം തുടങ്ങിയത്. കുട്ടികളുടെ റിയാലിറ്റി ഷോയായ 'വോയ്‌സ് ഓഫ് ഇന്ത്യ, ഛോട്ടേ ഉസ്താദ്' എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് ഞാൻ എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഷോ അവസാനിച്ച് 25 ദിവസങ്ങൾക്ക് ശേഷം, എനിക്ക് സംഗീതസംവിധായകൻ ജതിൻ ലളിതിനൊപ്പം ആദ്യത്തെ പ്ലേ ബാക്ക് ലഭിച്ചു. ഇത് മറ്റ് പ്രോജക്ടിലേക്ക് വരാൻ എളുപ്പമായി. ഹിന്ദി സിനിമകളിൽ മാത്രമല്ല പ്രാദേശിക സിനിമകളിലും പാടാൻ നല്ല അവസരങ്ങൾ കിട്ടുന്നുണ്ട്.