ഹിന്ദി, ബംഗാളി സിനിമകളിൽ സജീവമായിരുന്ന നടി മൂൺ മൂൺ സെന്നിന്‍റെ മകൾ റൈമ സെൻ വീരപുത്രൻ എന്ന മലയാള സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയായാണ്. ബംഗാളി ഇതിഹാസ നടിയായ സുചിത്രാ സെന്നിന്‍റെ ചെറുമകളും മൂൺ മൂൺ സെന്നിന്‍റെ മകളുമാണ് ഈ സുന്ദരി താരം. റൈമയുടെ സഹോദരി റിയ സെന്നും മലയാളികൾക്ക് പരിചിതയായ നടിയാണ്. റിയ സെൻ അനന്തഭദ്രം എന്ന മലയാള സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ശാലീനവും ശാന്തവുമായ അവരുടെ മുഖഭാവം ഇന്ത്യൻ സ്ത്രീത്വത്തെ പ്രതിനിധികരിക്കുന്നതിനാൽ അവർ ഏറെയും ഇന്ത്യൻ കുടുംബിനിയുടെ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. വെബ് സീരിസുകളിലും നടി സജീവമാണ്.

സിനിമാ കുടുംബത്തിൽ ജനിച്ചു വളർന്നതിനാൽ അഭിനയമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ റൈമ താല്പര്യപ്പെട്ടിരുന്നില്ല. 17-ാം വയസ്സിൽ ഗോഡ് മദർ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ റൈമയുടെ സിനിമാ കരിയർ ഏറെക്കുറെ വിജയകരമായിരുന്നു. എന്നാൽ വ്യക്‌തി ജീവിതത്തിൽ അവർക്ക് നിരാശയായിരുന്നു ഫലം. വ്യവസായി വരുൺ ഥാപ്പർ, നടൻ കുനാൽ കപൂർ, രാഷ്ട്രീയക്കാരനായ കാളികേഷ് നാരായൺ സിംഗ് ദേവ് എന്നിവരുമായി അവർക്ക് അടുപ്പമുണ്ടായിരുന്നുവെന്ന കഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നുവെങ്കിലും അവർ ആരെയും തന്‍റെ ജീവിത പങ്കാളിയാക്കിയില്ല. വ്യക്‌തി ജീവിതത്തിലുപരിയായി കരിയറിനായിരുന്നു മുൻതൂക്കം. റൈമയുടെ ഹിന്ദി ചിത്രം ദി വാക്സിൻ വാർ പുറത്തിറങ്ങിയിരിക്കുന്നു. റൈമയുമായുള്ള അഭിമുഖത്തിൽ നിന്നും...

ഈ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണ് റൈമ. കാരണം വളരെക്കാലത്തിന് ശേഷമാണ് അവർ ഒരു ബിഗ് സ്ക്രീനിനായി പ്രവർത്തിക്കുന്നത്. പാൻഡെമിക് സമയത്ത് വാക്സിൻ കണ്ടെത്തുന്നതുമായുള്ള ബന്ധപ്പെട്ട പ്രമേയമാണ് ചിത്രത്തിൽ കാണിക്കുന്നത്. വനിതാ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും അർപ്പണബോധവും നേട്ടവും ആഘോഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള ചിത്രമാണിത്. ഇന്ത്യയിലെ ആദ്യത്തെ ബയോ സയൻസ് ചിത്രമാണിതെന്നാണ് അവർ പറയുന്നത്.

ഒരു സയൻസ് ജേർണലിസ്റ്റിന്‍റെ ശക്തമായ വേഷമാണ് ഞാൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. സത്യസന്ധമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

സയൻസ് ജേണലിസ്റ്റിന്‍റെ വേഷത്തിനായി നിരവധി തയ്യാറെടുപ്പുകളാണ് റൈമ നടത്തിയത്.

ഒരുപാട് വലിയ കലാകാരന്മാൻ സിനിമയിൽ ഭാഗമായിരിക്കുന്നതിനാൽ അവർക്കൊപ്പം ഉള്ള തന്‍റെ പ്രകടനം മികച്ചതാവാൻ ശ്രമിച്ചിട്ടുണ്ടെന്നും റൈമ പറയുന്നു. നടി പല്ലവി ജോഷിയിൽ നിന്ന് അത് സംബന്ധിച്ച് ഞാൻ നിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഒപ്പം ഞാൻ നിരവധി വർക്ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുമുണ്ട്.

പ്രേക്ഷകരെ ഹാളിലെത്തിക്കാൻ ഈ ചിത്രത്തിന് കഴിയുമോ?

കോവിഡിന് ശേഷം തിയേറ്ററിൽ പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും സിനിമ സൃഷ്ടിക്കുന്ന ഇംപാക്ടിന് മാത്രമേ പ്രേക്ഷകരെ ഹാളിലെത്തിക്കാനാകൂ. മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയം ഉണ്ടെങ്കിൽ, ആളുകൾ അത് കാണാൻ തീർച്ചയായും ഇഷ്ടപ്പെടും. ആളുകൾ സിനിമയെ ഒരുപാട് പ്രശംസിക്കുമ്പോൾ മാത്രമാണ് ഞാൻ തിയേറ്ററിൽ സിനിമ കാണാൻ പോകുന്നത്. അല്ലെങ്കിൽ ഞാൻ ടിവിയിൽ മാത്രമേ സിനിമ കാണൂ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...