ദൃശ്യമാധ്യമരംഗത്തെ മാധ്യമപ്രവർത്തനം എന്നതിലുപരി യാതൊരു മുൻപരിചയവുമില്ലാതെ സംവിധായകന്‍റെ മേലങ്കിയണിഞ്ഞ് അങ്കം വിജയിച്ച പുതുമുഖ സംവിധായകനാണ് രതീഷ് രഘുനന്ദൻ. അവതരണ മികവുകൊണ്ടും അഭിനയശൈലികൊണ്ടും കഥാതന്തു കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഉടൽ. തന്‍റെ ആദ്യചിത്രത്തിന്‍റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു 'ഉടലിന്‍റെ ഉയിരായ' രതീഷ്. ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തും രതീഷ് തന്നെയാണ്.

Q: പുതുമുഖ സംവിധായകൻ എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?

A: പ്രമുഖ സംവിധായകരുടെ കീഴിൽ അസിസ്സ്റ്റ് ചെയ്യുകയും പ്രമോഷൻ കിട്ടി അസിസ്റ്റന്‍റ് ആവുകയും പിന്നീട് ചീഫ് അസോസിയേറ്റ് ആകുകയും ചെയ്യുന്ന സംവിധായകരുണ്ട്. അവരെ സംബന്ധിച്ച് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. തങ്ങൾക്ക് പണി അറിയാം എന്ന് താരങ്ങളെയും അഭിനേതാക്കളെയും വിശ്വസിപ്പിക്കാൻ ആ അനുഭവം സഹായിക്കും. എന്നെ സംബന്ധിച്ച്‌ ഒരു പരസ്യചിത്രമോ ഷോർട്ട് ഫിലിമോ ഒന്നും ചെയ്യാതെ നേരെ സിനിമയിലേക്കിറങ്ങിയ ഒരാളാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ കൺവിൻസ് ചെയ്യാൻ അല്പം പാടുപെട്ടു. ഒരു സിനിമ സംവിധാനം ചെയ്യാൻ ഇയാൾ പ്രാപ്തനാണോ എന്ന അവരുടെ ചിന്തയെ മറികടക്കുക എന്നത് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഒരു കാര്യമായിരുന്നു. ഷൂട്ട്‌ തുടങ്ങി കുറെ നാൾ വരെ അത് നീണ്ടുനിന്നു. എന്ത് ചെയ്യുമ്പോഴും നമുക്ക് ചുറ്റും ഒരു നിരീക്ഷണവലയം ഉണ്ടായിരുന്നു. പിന്നെ നമുക്ക് നല്ലൊരു നിർമ്മാതാവിനെ കിട്ടുക എന്നതും വലിയ ഒരു കാര്യമാണ്.

Q: എങ്ങിനെയാണ് ഉടൽ ഉടലെടുത്തത്?

A: ഒറ്റ രാത്രി കൊണ്ട് ഉണ്ടായ ഒരു ചിത്രമാണ് ഉടൽ. ഇതിന് മുമ്പ് എത്രയോ ചിത്രങ്ങൾക്ക് വേണ്ടി ശ്രമിക്കുകയും, പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടമാകുകയും ചെയ്ത ഒരാളാണ് ഞാൻ. പക്ഷേ, ഉടൽ വളരെ പെട്ടെന്ന് കഥ രൂപപ്പെടുകയും ചിത്രീകരണം തുടങ്ങുകയും ചെയ്തു. ഞാൻ ആദ്യം ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന സത്യൻ ബയോപിക് കോവിഡ് കാരണം വല്ലാതെ നീണ്ടുപോയി. വീണ്ടും 2021 നവംബറിൽ അതിന്‍റെ ഷൂട്ട് തുടങ്ങാനിരിക്കെ, കോവിഡിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. അങ്ങിനെയിരിക്കെ, ഈ കോവിഡ് കാലത്തിന് പറ്റിയ ഒരു ചെറിയ ചിത്രം ചെയ്യാമെന്നു കരുതി. ഉടലിന്‍റെ തിരക്കഥ പൂർത്തിയാക്കാൻ മൂന്നോ നാലോ ദിവസം മാത്രമാണ് വേണ്ടിവന്നത്. എന്‍റെ സുഹൃത്തായ ധ്യാനിനോട് കാര്യം അവതരിപ്പിച്ചപ്പോൾ 'നമുക്ക് ചെയ്യാം' എന്ന് പറഞ്ഞു. പിന്നെ ഇന്ദ്രൻസ് ചേട്ടനോട് കഥ പറഞ്ഞു. ദുർഗ്ഗ കൃഷ്ണയോട് ഫോണിലൂടെ കഥ പറഞ്ഞ് തിരക്കഥ അയച്ചു കൊടുത്തു. അടുത്ത ദിവസം തന്നെ എറണാകുളത്ത് വന്ന് ഒന്ന് രണ്ട് നിർമ്മാതാക്കളെ സമീപിച്ചു. രണ്ടാമത്തെയാൾ ഓക്കേ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിച്ചു.

ratheesh raghunandan

Q: ചിത്രത്തിന്‍റെ തിരക്കഥ രചിക്കുമ്പോൾ മനസ്സിൽ താരങ്ങളെ മുൻകൂട്ടി കണ്ടിരുന്നോ?

A: ഇല്ല. ആദ്യം ഒരു ത്രഡ്ഡ് തോന്നി, പിന്നെ കഥ ഡെവലപ്പ് ആയി. പിന്നീടാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്. എന്‍റെ എല്ലാ കഥകളുടെയും ആദ്യ കേൾവിക്കാരി ഭാര്യ അഞ്ജുവാണ്. ഞങ്ങൾ തമ്മിൽ അഭിപ്രായങ്ങൾ തുറന്ന് സംസാരിക്കാറുണ്ട്. അഞ്ജുവാണ് ഈ കഥാപാത്രം ഇന്ദ്രൻസ് ചേട്ടൻ ചെയ്താൽ നന്നാവും എന്ന് പറഞ്ഞത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...