ഈ മുഖം സിനിമ പ്രേമികൾക്ക് സുപരിചിതമാണ്. വില്ലൻ റോളുകളിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ജോൺ കൊക്കൻ ഒരു മലയാളി ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ലവ് ഇൻ സിങ്കപ്പൂരിൽ മമ്മൂട്ടിയ്ക്കൊപ്പമാണ് ആദ്യ ചിത്രം. കെജിഎഫ്, ബാഹുബലി, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ടിയാൻ, വീരം, കാന്താരം, തുനിവ്‌, സർപ്പട്ടാ പരമ്പര തുടങ്ങിയ നിരവധി ഹിറ്റ്‌ മൂവികളുടെ ഭാഗമായി.

തൃശൂർ സ്വദേശിയായ ജോൺ മുംബൈയിലാണ് പഠിച്ചു വളർന്നത്. ഇദ്ദേഹത്തിന്‍റെ പിതാവ് കോളേജിലെ അദ്ധ്യാപകൻ ആയിരുന്നു. അമ്മ നഴ്സും. മലയാളം സിനിമയിൽ കാര്യമായ പങ്കാളിത്തം ലഭിക്കാത്തതിനാൽ അദ്ദേഹം മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചു.

പിതാവ് ജോൺ ജോസഫ് കൊക്കനോടുള്ള ബഹുമാന സൂചകമായി ജോൺ തന്‍റെ സ്‌ക്രീൻ നാമം ജോൺ കൊക്കൻ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് അനീഷ് ജോൺ കൊക്കൻ എന്നാണ്. അച്ഛൻ ജോൺ ജോസഫ് കൊക്കനും അമ്മ ത്രേസ്യാമ്മ ജോൺ കൊക്കനും ആണ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ ക്രെഡിറ്റ് ജോൺ നൽകുന്നത്. ജോൺ ഹോട്ടൽ മാനേജ്‌മെന്‍റ് പഠിച്ചെങ്കിലും അദ്ദേഹത്തിന്‍റെ മനസ്സ് എപ്പോഴും അഭിനയത്തിലായിരുന്നു. പഠനം കഴിഞ്ഞ് ജോൺ 2 വർഷം ഹോട്ടലിൽ ജോലി ചെയ്തു.

അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ്, ഒരു പ്രശസ്ത ഹോട്ടലിന്‍റെ ബ്രോഷറിന്‍റെ പരസ്യത്തിൽ പ്രവർത്തിച്ചു, അത് അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു. ഇത് അദ്ദേഹത്തെ നിരവധി സംവിധായകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിരവധി പരസ്യങ്ങളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. 2005-ൽ ഗ്ലാഡ്രാഗ്സ് മാൻഹണ്ടിലും മെഗാ മോഡൽ മത്സരത്തിലും അദ്ദേഹം പങ്കെടുത്തു. ഇതിനുശേഷം, നിരവധി തെന്നിന്ത്യൻ സിനിമകളിൽ അവസരം ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി എല്ലാ ദക്ഷിണ ഭാഷകളിലും അദ്ദേഹം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

ജോലിക്കിടെ, അദ്ദേഹം തെന്നിന്ത്യൻ നടി മീര വാസുദേവനെ കണ്ടുമുട്ടി, വിവാഹം കഴിച്ചു. 4 വർഷത്തിന് ശേഷം അവർ വിവാഹമോചനം നേടി. പിന്നീട് നടി പൂജ രാമചന്ദ്രനെ വിവാഹം കഴിച്ചു, ഇപ്പോൾ അദ്ദേഹം ഒരു മകന്‍റെ പിതാവാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ അദ്ദേഹത്തിന്‍റെ ആദ്യ വെബ് സീരീസ് ഫ്രീലാൻസർ വളരെ ജനപ്രിയമായിത്തീർന്നു, അതിൽ അദ്ദേഹം വളരെ സന്തോഷവാനാണ്. ഗൃഹശോഭയ്‌ക്കായി സൂമിൽ അദ്ദേഹം സംസാരിച്ചു, ജോണിന്‍റെ സ്വന്തം വാക്കുകളിൽ ആ ജീവിതം അറിയാം.

വെല്ലുവിളികൾ

ഫ്രീലാൻസർ ആണ് ആദ്യ വെബ് സീരീസ്, അതിൽ ഞാൻ ഇന്‍റലിജൻസ് ബ്യൂറോ ഓഫീസർ രാഘവേന്ദ്ര സേതുവായി അഭിനയിച്ചു, അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞ ഒരു വേഷമാണ്. പക്ഷെ ആദ്യമായി ഞാൻ ഒരു പോസിറ്റീവ് റോൾ ചെയ്യുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആദ്യമായി ഒരു സംവിധായകൻ എനിക്ക് അത്തരമൊരു കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചു. കാരണം ഇതിന് മുമ്പ് ഞാൻ എല്ലായ്പ്പോഴും വില്ലൻ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...