'യാരിയൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ രകുൽ പ്രീത് സിംഗ് ഡൽഹി സ്വദേശിയാണ്. മോഡലിംഗിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം എന്തായാലും രകുലിന് ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ല. നല്ലതും വെല്ലുവിളി നിറഞ്ഞതുമായ കഥകൾ അവരെ പ്രചോദിപ്പിക്കുന്നു.

മെലിഞ്ഞ ശരീരപ്രകൃതിയും ഫിലിം ഇൻഡസ്ട്രിക്ക് ചേർന്ന സൗന്ദര്യവുമുള്ള രകുലിന് എല്ലാത്തരം സിനിമകളിലും പ്രവർത്തിക്കാൻ ഇഷ്ടമാണ്. അവർ സാഹസികതയും കടൽത്തീരവും ഇഷ്ടപ്പെടുന്നു. കോളേജ് പഠനകാലത്ത് ഗോൾഫ് കളിക്കാരിയായിരുന്നു. ജീവിതത്തിൽ ഫിറ്റ്നസിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഗൃഹശോഭയ്ക്ക് വേണ്ടി അവർ നൽകിയ പ്രത്യേക അഭിമുഖം.

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക

രകുൽ സിംഗ് (@rakulpreet) പങ്കിട്ട ഒരു പോസ്റ്റ്

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

സാമൂഹിക സിനിമകൾ ചെയ്യണം

രകുൽ ഇതുവരെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്, അതിൽ 'ഛത്രിവാലി' എന്ന ചിത്രം വളരെ ജനപ്രിയമായിരുന്നു, കാരണം അത് ഒരു സാമൂഹിക സന്ദേശം നൽകുന്നു. സെക്‌സ് എജ്യുക്കേഷനെ കുറിച്ച് ആളുകൾ തുറന്ന് പറയണം എന്നതായിരുന്നു ഈ സിനിമ ചെയ്തതിന്‍റെ ഉദ്ദേശമെന്ന് രകുൽ പറയുന്നു. വിദ്യാഭ്യാസത്തിൽ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, പക്ഷേ ഇന്നും അതിനെക്കുറിച്ച് സംസാരിക്കാൻ കുട്ടികളും അധ്യാപകരും മടിക്കുന്നു.

ആളുകൾക്ക് അവരുടെ ഹൃദയത്തെക്കുറിച്ച് സംസാരിക്കാം, ആമാശയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് സംസാരിക്കാം, പക്ഷേ എന്തുകൊണ്ടാണ് പ്രത്യുൽപാദനത്തെക്കുറിച്ച് സംസാരിക്കാൻ കഴിയാത്തത്? ഇവയെല്ലാം സാധാരണ രീതിയിൽ എടുക്കേണ്ടത് ആവശ്യമാണ്, കാരണം അതും ഒരു ശരീരഭാഗമാണ്, ഈ ചിത്രം ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക

രകുൽ സിംഗ് (@rakulpreet) പങ്കിട്ട ഒരു പോസ്റ്റ്

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ഇതിന് പുറമെ ബേട്ടി ബച്ചാവോ ബേഠി പഠാവോയുടെ ബ്രാൻഡ് അംബാസഡറും രകുൽ ആയിരുന്നു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രവർത്തിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. രകുൽ തെലങ്കാനയിലെ നൽഗൊണ്ടയിൽ ജോലി ചെയ്തിട്ടുണ്ട്. അവരുടെ റൊമാന്‍റിക് ത്രില്ലർ ചിത്രമായ 'ഐ ലവ് യു' ജിയോ സിനിമയിൽ പുറത്തിറങ്ങി, അതിൽ ഷോർട് മുടിയുമായി വ്യത്യസ്തമായ ലുക്കിലാണ് രകുലിന്‍റെ രംഗപ്രവേശം

പ്രചോദനം ലഭിച്ചു

ഞാൻ ഒരു സൈനികന്‍റെ മകളായതിനാൽ എന്‍റെ കുട്ടിക്കാലത്തു കായികകാര്യങ്ങൾക്ക് കൂടുതൽ സമയം ലഭിച്ചു എന്ന് രകുൽ പറയുന്നു. പത്താം ക്ലാസിനു ശേഷം ഞാൻ സിനിമ കാണാൻ തുടങ്ങി. പക്ഷേ എനിക്ക് നല്ല ഉയരമുള്ളതിനാൽ അഭിനയ മേഖലയിൽ എന്തെങ്കിലും ചെയ്യണമെന്ന് എന്‍റെ അമ്മ റിനി സിംഗ് ആഗ്രഹിച്ചു. മിസ് ഇന്ത്യയിൽ പങ്കെടുക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു, പക്ഷേ പോകാൻ ഞാൻ ആഗ്രഹിച്ചില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ മോഡലിംഗ് ചെയ്യണം എന്ന് തോന്നിത്തുടങ്ങി, സിനിമകളുടെ ഓഡിഷനുകൾക്കൊപ്പം പഠനം കഴിഞ്ഞ് മോഡലിംഗും തുടങ്ങി. അങ്ങനെയാണ് ഞാൻ ഈ പ്രൊഫഷനിൽ എത്തിയത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...