തീയേറ്ററിലൂടെ അഭിനയലോകത്ത് എത്തിയ നടിയാണ് രൂപാലി സൂരി. ഡെഡ് ഹോൾഡ് മൈ ഹാൻഡ് എന്ന അന്താരാഷ്ട്ര ഫീച്ചർ ഫിലിമിലൂടെയായിരുന്നു സിനിമ പ്രവേശം. ഈ ചിത്രത്തിൽ പഴയകാല നടിയായ രത്ന പഥക്കിനൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു. ലോക്‌ഡൗൺ ഇതിവൃത്തമാക്കിയുള്ള ചിത്രത്തിന്‍റെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത് വിക്രം ഗോഖലെയാണ്. വളരെ ശ്രദ്ധേയമായ വേഷമാണ് ചിത്രത്തിൽ രൂപാലി ചെയ്തിരിക്കുന്നത്. ഇപ്പോൾ ചില വെബ് സീരീസുകളിലും സിനിമകളിലും സജീവമായിരിക്കുന്ന രൂപാലിയുടെ വിശേഷങ്ങൾ അറിയാം:

ആക്റ്റിംഗ്‌ കരിയർ തെരഞ്ഞെടുക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത്

എന്‍റെ കുടുംബത്തിൽ ആരും തന്നെ ഈ ഇൻഡസ്ട്രിയിൽ ഇല്ല. ചെറുപ്പം തുടങ്ങി ഒരു ഫീച്ചർ മോഡൽ ലുക്ക് ഉള്ളതിനാൽ ഞാൻ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിരുന്നു. കൂടാതെ വീട്ടിലെ ചില ബുദ്ധിമുട്ടുകൾ കാരണം വരുന്ന പ്രൊജക്ടുകൾ ചെയ്യാൻ അമ്മ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഒന്നിന് പിറകെ ഒന്നായി പ്രോജക്ടുകൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു. ജോലി ഇല്ലാതെ എനിക്ക് ഇരിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെ ജോലിയും ചെയ്ത് കോളേജ് വിദ്യഭ്യാസവും കഴിഞ്ഞത്തോടെയാണ് ആക്റ്റിംഗ് കരിയറിൽ തന്നെ തുടരണമെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും അത്യാവശ്യം നന്നായി ജോലി പഠിക്കുകയും ചെയ്തിരുന്നു.

രണ്ടാം ക്‌ളാസ് മുതലാണ് മോഡലിംഗ് ചെയ്ത് തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ ജോലി കുറവായിരുന്നുവെങ്കിലും കോളേജിൽ എത്തിയതോടെ ധാരാളം വർക്കുകൾ കിട്ടി തുടങ്ങി. മോഡലിംഗിന് പുറമെ നിരവധി സീരിയലുകളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ക്രമേണ വെബ് സീരീസുകളും സിനിമകളും വന്നുകൊണ്ടിരുന്നു. ഇതിനിടെ അഭിനയം പഠിക്കാനായി ഞാൻ IFTA യിൽ ചേർന്നു അതിനൊപ്പം ചേർന്ന് നിരവധി ഷോകളും ചെയ്യാനുള്ള അവസരം ലഭിച്ചു. കലയ്ക്കും അഭിനയത്തിനുമൊപ്പം ധാരാളം കാര്യങ്ങൾ പഠിക്കാനുള്ള പ്രാരംഭഘട്ടമായിരുന്നു എനിക്കത്. എനിക്ക് സ്വന്തമായി എന്തെല്ലാം ജോലികൾ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കേണ്ടതുമുണ്ടായിരുന്നു. അതുകൊണ്ടാണ് നാടകവേദിയിൽ പല പരീക്ഷണ പരിപാടികളും ചെയ്‌തത്‌. അവിടെയൊക്കെ നിറഞ്ഞ കരഘോഷത്തോടെ പ്രേക്ഷക പ്രതികരണം ഉടൻ തന്നെ അറിയാൻ കഴിഞ്ഞിരുന്നു. ഇൻഡസ്ട്രിയാണ് ആണ് എന്നെ തെരഞ്ഞെടുത്തത് അല്ലാതെ ഞാൻ അല്ല ഇൻഡസ്‌ട്രിയെ തെരെഞ്ഞെടുതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ

വെല്ലുവികളുടെ തോത് എപ്പോഴും വ്യത്യസ്തമായിരിക്കും. ആദ്യഘട്ടത്തിൽ സാമ്പത്തിക പരാധീനതകൾ മൂലമാണ് ജോലി ചെയ്യേണ്ടി വന്നത്. വെല്ലുവിളികളുടെ രണ്ടാം ഘട്ടത്തിൽ ബസ്, ഓട്ടോ, ടാക്സി എന്നിവയ്ക്ക് പണമില്ലായിരുന്നു. ഞാൻ ഈ പ്രയാസങ്ങളെ എങ്ങനെ തരണം ചെയ്തുവെന്നത് എനിക്ക് മാത്രമേ അറിയൂ. മൂന്നാമത്തെ വെല്ലുവിളി ഫാഷൻ ഷോയ്ക്ക് പോകാൻ ഷൂസ് വാങ്ങാൻ കയ്യിൽ പണം ഇല്ലാതെ വന്നതാണ്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും പോരാട്ടങ്ങൾക്ക് ശേഷമാണ് എന്നിൽ ആത്മവിശ്വാസ൦ വളർന്നിരിക്കുന്നതെന്നു ഞാൻ മനസിലാക്കുന്നു. അതുപോലെ ഞാൻ സൃഷ്ടിച്ച വിജയകരമായ എന്‍റെ ഈ ചെറിയ ലോക൦ അതിന്‍റെ പിൻബലത്തിലാണ് രൂപംകൊണ്ടിരിക്കുന്നത്. മൂത്ത സഹോദരിയും അഭിനയരംഗത്തു സജീവമായുണ്ട്. രണ്ടുപേരുടെയും വഴി ഒന്നാണെങ്കിലും അപ്പ്രോച്ച് ഡിഫറെന്‍റ് ആണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...