ഫിറ്റ്നസ് ഐക്കണായ ശിൽപ ഷെട്ടി തന്‍റെ രണ്ടാം വരവിൽ വിജയിച്ച ഒരു വ്യവസായിയുടെ റോളിലാണ് തിളങ്ങിയത്. വിവാഹം സർഗ്ഗസ്വപ്നങ്ങൾക്ക് തടയിടില്ലെന്ന് ഇവരുടെ ജിവിതം പറയുന്നു. വിജയകിരീടം ചൂടിയ നടിയും ബിസിനസ്സ് കാരിയുമാണ് ശിൽപ. 6 വയസ്സുള്ള വിയാന്‍റെ അമ്മയുമാണ്. തന്‍റെ ഫിറ്റ്നസും ഗ്ലാമറും കൊണ്ട് ഏതൊരു യുവനടികളേക്കാളും മുന്നിലാണിവർ. തന്‍റെ ഫിറ്റ്നസ് ചാനലിലൂടെ ആരോഗ്യ പരിപാലനത്തെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും ശിൽപ നാട്ടുകാരെ ബോധവാന്മാരാക്കുന്നു. മോഡലിംഗിനു ശേഷം 1993 ൽ ബോളിവുഡിലെത്തിയ ശിൽപ ഹിന്ദി കൂടാതെ മറ്റനേകം ഭാഷകളിലും അഭിനയിച്ചു. ബിസിനസ്സുകാരനായ രാജ് കുന്ദ്രയെ വിവാഹം കഴിച്ച ശേഷം സിനിമാ നിർമ്മതാവായും ഐപിഎല്ലിന്‍റെ ഓണറായും വിജയം വരിച്ചു.
യോഗ ദിനത്തോടനുബന്ധിച്ച് ട്വിറ്ററിൽ യോഗ വ്യായാമങ്ങളെക്കുറിച്ചും എല്ലായ്പ്പോഴും പോസിറ്റീവായി തുടരുന്നതിനെക്കുറിച്ചുമെല്ലാം ശില്പ വാചാലയായി.
എന്താണ് കോവിഡ് കാലത്തെ അനുഭവം?
ഈ കോവിഡ് കാലത്ത് ശാരീരികം മാത്രമല്ല, മാനസികാരോഗ്യവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.ചിലപ്പോൾ ഒക്കെ വിഷാദം തോന്നുന്നത് ഒരു കുഴപ്പമല്ല, പക്ഷെ നിരന്തരം ആവാതെ ശ്രദ്ധിക്കണം. കാരണം, പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ധാരാളം നെഗറ്റീവ് ചിന്തകൾ ഉണ്ടാകാം. യോഗ ചെയ്യുന്നതിലൂടെയാണ് ഞാൻ എന്‍റെ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നത്."
ഞങളുടെ കുടുംബത്തിലും വൈറസ് ബാധിക്കുകയുണ്ടായി. ലോക്ക് ഡൗൺ സമയത്ത് ഞങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല, എന്നിട്ടും, ഞങ്ങൾ രോഗബാധിതരായി. ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ രോഗബാധിതനായതിനാലാണ് ഇങ്ങനെ സംഭവിച്ചത്.അവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...
"ബ്രീത്ത്... ഇത് ശരീരം നിർവ്വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ്. ശരിയായ ശ്വസനം അവയവങ്ങൾക്ക് ഓക്സിജൻ നൽകാൻ സഹായിക്കുന്നു, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. "അതിനാൽ, പ്രാണായാമം പരിശീലിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. 'ഓം' എന്ന ശബ്ദത്തിന്‍റെ സ്പന്ദനങ്ങളിലൂടെ 15% കൂടുതൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. കോവിഡ് -19 വന്നവർ തീർച്ചയായും ശ്വസന വ്യായാമങ്ങൾ ചെയ്യണം.
വ്യവസായത്തിൽ വിജയിക്കാൻ കഴിഞ്ഞു. ആ യാത്ര കഠിനമായിരുന്നോ?
ഞാൻ ശില്പ കുന്ദ്രയാവുന്നതിനു മുമ്പ് ഷെട്ടിയായിരുന്നു. ഷെട്ടികളുടെ ചോരയിൽ അലിഞ്ഞു ചേർന്ന കാര്യമാണ് ബിസിനസ്. എന്‍റെ അച്ഛൻ ബിസിനസ്സുകാരനായിരുന്നു. അതിനാൽ ചെറുപ്പം മുതൽ എനിക്ക് കച്ചവടം അറിയാം. ഒരു ബിസിനസ്സുകാരനെ കല്യാണ കഴിച്ചപ്പോൾ അത് എളുപ്പമായി. കാശുണ്ടാക്കാൻ വേണ്ടി മാത്രമല്ല ഞാൻ ബിസിനസ് നടത്തുന്നത്. എത്ര കാശ് കിട്ടുന്ന ഏർപ്പാടായും എനിക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യില്ല. ഇഷ്ടമുള്ളത് ചെയ്യാനാണ് രാജ് പറഞ്ഞത്. അങ്ങനെയാണ് സിനിമാ നിർമ്മാതാവായത്. പരിചയമുള്ള ഫീൽഡും ആണല്ലോ. ആദ്യചിത്രം വിചാരിച്ചപോലെ ഓടിയില്ല. അതു കഴിഞ്ഞ് ഫിറ്റ്നസ് സിഡി ഇറക്കി. അതിന്‍റെ ചാനലും തുടങ്ങി. ആരോഗ്യത്തെപ്പറ്റിയുള്ള ഒരു പുസ്തകവും ചെയ്തു. ഇപ്പോൾ ഓൺലൈൻ ബിസിനസ്സും ചെയ്യുന്നു. നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്.
അമ്മയുടെ സ്വാധീനം ഉണ്ടോ?
എന്‍റെ അമ്മ എന്‍റെ പ്രാണനാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ പുലർകാലത്ത് ഉണരുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നിട്ട് നേരം വെളുക്കുമ്പോഴേക്കും എല്ലാവർക്കും ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കും. എല്ലാവരെയും ഒരുക്കി, ജോലിയ്‌ക്ക് പോകും. വൈകിട്ട് വീട്ടിൽ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കും. ഞങ്ങൾക്കൊപ്പം കളിക്കുമായിരുന്നു.