വാക്കുകൾക്ക് അതീതമായ അപൂർവ്വമായൊരു സുഖാനുഭവമാണ് രൂപയുടെ ഓരോ വയലിൻ സംഗീതം. സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കോടിക്കണക്കിന് സംഗീതപ്രേമികളുടെ മനസിൽ കുളിർ മഴ പെയ്യിക്കുന്ന സംഗീതം. അതേ! രൂപയ്ക്ക് ജീവിതം തന്നെ സംഗീതമാണ്. കരിയറും ഹോബിയും വേറെ വേറെ നിൽക്കാത്തത്ര രീതിയിൽ 24x7 സംഗീത ലോകത്ത് ജീവിക്കുന്ന രൂപയുടെ വിശേഷങ്ങൾ.

പനിയും ചുമയുമൊക്കെ വന്ന് അവശയായിരിക്കുമ്പോഴാണ് രൂപയോട് സംസാരിക്കാനിട വന്നത് എങ്കിലും സംഗീതത്തെക്കുറിച്ച് പറയുമ്പോൾ അവർ എല്ലാ അസ്വസ്ഥതകളും മറന്നു. ഇത്രയേറെ ആഴത്തിൽ സംഗീതത്തെ ഉൾക്കൊള്ളുന്നതു കൊണ്ടാകാം, രൂപയുടെ വയലിനിലെ പാട്ടുകൾ ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്.

രൂപയുടെ വയലിൻ എന്താണിത്ര എക്സ്ട്രാ ഓർഡിനറി ഫീൽ നൽകുന്നത്?

അങ്ങനെ എക്സ്ട്രാ ഓർഡിനറി എന്നു ചിന്തയിലല്ലാ വയലിൻ പ്ലേ ചെയ്യാറുള്ളത്. ഞാൻ പാട്ടിലെ വരികൾ ഒരുപാട് ഇഷടപ്പെടുന്ന ഒരാളാണ്. അത് മുറിഞ്ഞു പോകാതെ വായിക്കാൻ ശ്രമിക്കാറുണ്ട്, ആഗ്രഹിക്കാറുണ്ട്. എന്‍റെ ഗുരുനാഥന്മാർ എന്നെ ട്രെയിൻ ചെയ്യിപ്പിച്ചിരിക്കുന്നത് അങ്ങനെ തന്നെയാണ്. പാട്ടിന്‍റെ സോൾ കളയാതെ വയലിൻ വായിക്കണം. യഥാർത്ഥത്തിൽ സോൾ കളയാതെ വായിക്കാൻ പറ്റുന്നതാണ് അതിനെ എക്സ്ട്രാ ഓഡിനറി ആക്കുന്നത്.

ഒരു പെർഫോമൻസിന് മുന്നേയുള്ള റൂട്ടീൻ തയ്യാറെടുപ്പുകൾ?

പ്രാക്ടീസ് ചെയ്യാറുണ്ട് ദിവസവും. എന്നാലും പ്രോഗ്രാമിനു മുമ്പ് അല്ലെങ്കിൽ ഒരു പെർഫോമൻസിനു മുമ്പ് കാര്യമായിട്ടൊന്നും ചെയ്യാറില്ല. പ്ലാൻഡ് അല്ല പ്രോഗ്രാമൊന്നും. പല തരക്കാരായ ഓഡിയൻസ് ഉണ്ടാകുമല്ലോ. ചിലപ്പോൾ റിസർവ്ഡ് ആയ കർണാടിക് മാത്രം ഇഷ്ടപ്പെടുന്നവർ ആയിരിക്കും. എന്‍റെ ഗുരുനാഥൻ പറയുന്നത്, സ്റ്റേജിൽ കയറുമ്പോൾ വന്നിരിക്കുന്ന എല്ലാ ആളുകളെയും രസിപ്പിക്കുന്ന രീതിയിൽ പ്ലേ ചെയ്യുക എന്നതാണ്. ഓഡിയൻസിന്‍റെ ഇഷ്ടമനുസരിച്ച് ചെയ്യുന്നതാണ് പ്രധാനം. കുട്ടിക്കാലത്തൊക്കെ പെർഫോമൻസിനു മുമ്പ് ഭയങ്കര ടെൻഷനുണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ കൂൾ ആണ്. കീബോർഡ് പ്ലെയറായ സുമേഷ് ആനന്ദ്, ഗിറ്റാറിസ്റ്റുകളായ ജോബി പയസ്, ജെറിൻ സാം, ഡ്രം പ്ലെയർ ജിയോ ജേക്കബ് ഇവരുൾപ്പെട്ട നല്ലൊരു ടീം എനിക്കൊപ്പമുണ്ടല്ലോ. അവരൊക്കെ കൂടെ ഉള്ളതിനാൽ ഞാൻ വളരെ കംഫർട്ടാണ്.

മ്യൂസിഷ്യൻ എന്ന കരിയറിലേക്ക് വരാൻ ഉള്ള സാഹചര്യം?

കുട്ടിക്കാലത്ത് പാട്ടുകൾ കേൾക്കുമ്പോൾ സ്വരങ്ങൾ പറയാൻ ശ്രമിക്കുമായിരുന്നു എന്ന് അച്‌ഛനും അമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയാണ് അച്‌ഛൻ വോക്കൽ പഠിപ്പിക്കാൻ 5 വയസിൽ ചേർക്കുന്നത്. കുറച്ചുനാൾ കഴിഞ്ഞ്, എനിക്ക് വയലിൻ എന്താണെന്നു പോലും അറിയാത്ത സമയത്താണ് വയലിൻ പഠിക്കുന്നത്. പത്താം ക്ലാസിലൊക്കെ ആയ സമയത്താണ് വയലിൻ പഠനവും സീരിയസായി തുടങ്ങിയത്. ഇതാണെന്‍റെ വഴി എന്ന് മനസിലാക്കിയതും തിരിച്ചറിഞ്ഞതും അപ്പോഴാണ്.

ഫേവറിറ്റായ വയലിൻ പീസ് ഉണ്ടോ...

അങ്ങനെ ഒരു കാര്യമില്ല. എല്ലാം ഇഷ്ടമാണ്. പ്ലാൻഡ് അല്ലാത്ത ചില സോംഗ്സൊക്കെ വായിക്കാൻ പെട്ടെന്ന് ഓഡിയൻസിൽ നിന്നൊക്കെ ചില ചോദ്യം വരാറുണ്ട്. ട്യൂൺ മനസിലായാൽ അതൊക്കെ ട്രൈ ചെയ്‌തു നോക്കും. അതെല്ലാം എന്‍റെ ഫേവറിറ്റ് ആണ്. പക്ഷേ ഞാൻ പ്ലേ ചെയ്ത സോംഗ്സിൽ ഏറ്റവും ഫേവറിറ്റ് ആയത് ഏത് എന്ന ചോദ്യം വളരെ ബുദ്ധിമുട്ടാണ് ഉത്തരം നൽകാൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...