കിരണുമൊത്തുള്ള 15 വർഷത്തെ വിവാഹജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുന്നു എന്ന വിവരം ബോളിവുഡ് നടൻ ആമിർ ഖാൻ പുറത്തുവിട്ടയുടനെ സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ  നിറഞ്ഞിരിക്കുകയാണ്. ആമിറിനെ മാത്രമല്ല, ദംഗൽ നടി ഫാത്തിമ സന ഷെയ്ഖിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല. ഫാത്തിമ സന ഷെയ്ക്കും , ആമിർ ഖാനും തമ്മിലുള്ള ഡേറ്റിംഗ് കിംവദന്തികൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരിക്കുന്നത്.

ആമിർ ഖാനൊപ്പം ‘ദംഗൽ’ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ‘ദംഗലിന്’ ശേഷം ഫാത്തിമ ‘ടഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്ന ചിത്രത്തിലും സഹകരിച്ചു. ദംഗലിന് തൊട്ടുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഈ വാർത്തകൾ ഭാര്യ കിരണിനെ അസ്വസ്ഥപെടുത്തി എന്നും പറയുന്നു..

വിവാഹമോചനം സംബന്ധിച്ച ആമിറിന്‍റെയും കിരണിന്‍റെയും സംയുക്ത പ്രസ്താവന ഇങ്ങനെ: മനോഹരമായ 15 വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ വളർന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല, മറിച്ച് കുട്ടികളുടെ മാതാപിതാക്കളായും സുഹൃത്തുക്കളായും തുടരും.

മകൻ ആസാദിന്‍റെ അർപ്പണബോധമുള്ള മാതാപിതാക്കളായി ഞങ്ങൾ തുടരുന്നുണ്ടാകും. സിനിമകൾ, പാനി ഫൌണ്ടേഷൻ, മറ്റ് പ്രോജക്ടുകൾ എന്നിവയുടെ സഹകാരികളായി തുടരും,

ഈ വിവാഹമോചനം ഒരു അവസാനമായിട്ടല്ല, ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു, ഇതാണ് സംയുക്ത പ്രസ്താവനയുടെ ചുരുക്കം.. കിരൺ റാവുവിന് മുൻപ് ആമിർ, റീന ദത്തയെ വിവാഹം കഴിച്ചിരുന്നു. അവർക്ക് രണ്ട് മക്കളുമുണ്ട്.

ഇപ്പോൾ സന ഫാത്തിമയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയ ട്രെൻഡ് ആണെങ്കിലും രണ്ടു പേരും അതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...