വരണ്ട കാലാവസ്‌ഥയിൽ ചർമ്മത്തിലെ ഈർപ്പം നഷ്‌ടപ്പെടുക സാധാരണമാണ്. ചർമ്മം പരുപരുത്തതും വരണ്ടതുമായി തീരാം. ഈ സമയത്ത് ശരിയായ പരിചരണവും സംരക്ഷണവും നൽകുക വഴി ചർമ്മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനാവും.
- തണുപ്പുകാലത്ത് സാധ്യമെങ്കിൽ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കാം. അല്ലെങ്കിൽ ശരീരത്തിലെ സ്വാഭാവിക എണ്ണമയത്തെ അത് നഷ്‌ടപ്പെടുത്തും. കുളി കഴിഞ്ഞതിനു ശേഷം ചർമ്മം ശക്‌തമായി ഉരച്ച് തുടയ്‌ക്കരുത്. മറിച്ച് വളരെ മൃദുവായ ടവ്വല്‍ ഉപയോഗിച്ച് പതിയെ തുടയ്‌ക്കുക.
- കുളി കഴിഞ്ഞയുടൻ ചർമ്മത്തിൽ ഈർപ്പം നില നിർത്തുന്നതിന് മോയിസ്‌ച്ചുറൈസർ ഉപയോഗിക്കുക. മികച്ച പരിചരണത്തിന് ജൊജോബാ ഓയിലോ ഷിയാ ബട്ടറോ കൊക്കോവാ ഓയിലോ അടങ്ങിയ മോയിസ്‌ച്ചുറൈസർ ഉപയോഗിക്കാം.
- തണുത്ത വരണ്ട കാലാവസ്‌ഥയിൽ 30 മുതൽ 50 വരെയുള്ള എസ്‌പിഎഫ് സൺസ്‌ക്രീൻ ക്രീം ഓരോ 3, 4 മണിക്കൂർ ഇടവിട്ട് ഉപയോഗിക്കുക. 80% സൂര്യകിരണങ്ങൾ നേർത്ത മേഘങ്ങളിലൂടെയും മഞ്ഞിലൂടെയും കടന്നു വന്ന് ചർമ്മത്തിൽ പ്രവേശിക്കുന്നതിനാലാണിത്.
- തണുപ്പുകാലത്ത് ചർമ്മം വളരെയധികം വരണ്ടതാവുകയും വിണ്ടു കീറുകയും ചെയ്യാം. കൈകളുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിന് പാത്രം കഴുകുന്ന സമയത്ത് ഗ്ലൗസ് അണിയാം. രാവിലെയും വൈകുന്നേരവും വിറ്റാമിൻ ഇ യും ഡി യും അടങ്ങിയ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. രാത്രിയിൽ വിറ്റാമിൻ എ യും ഡി യും ചേർന്ന തിക്ക് ക്രീം പുരട്ടാം. രാത്രി ഉറങ്ങുന്ന സമയത്ത് ഈ ക്രീം ചർമ്മത്തിനൊരു സുരക്ഷാ കവചം തീർക്കും.
- തണുപ്പുകാലത്ത് ഉപ്പൂറ്റി വിണ്ടുകീറാറുണ്ട്. രാത്രിയിൽ കിടക്കാൻ നേരത്ത് കാലുകളിൽ ഫൂട്ട്‌ക്രീമോ പെട്രോളിയം ജെല്ലിയോ പുരട്ടി കിടക്കുക. അമിതമായ തണുപ്പുണ്ടെങ്കിൽ സോക്‌സണിയാം.
- നഖം പൊളിയുന്നത് തടയാൻ ഹെഡ് ആന്‍റ് നെയിൽ ക്രീം ഫലവത്താണ്.
- അവാക്കോഡോ ഉപയോഗിച്ച് വരണ്ട ചർമ്മത്തിന് മികച്ചൊരു ഫേസ് മാസ്‌ക് തയ്യാറാക്കാനാവും. ഇതിൽ ആന്‍റി ഓക്‌സിഡന്‍റിന്‍റെ രൂപത്തിൽ 14 മിനറലുകളും വിറ്റാമിൻ എയും ഡിയും ഉണ്ട്. അവാക്കോഡോ നല്ലവണ്ണം ഉടച്ച് പൾപ്പാക്കി അതിൽ അൽപം ബദാം ഓയിലും ചേർത്ത് രാത്രി കിടക്കാൻ നേരത്ത് ചർമ്മത്തിൽ പുരട്ടുക.
എണ്ണമയമുള്ള ചർമ്മക്കാരും തണുപ്പുകാലത്ത് ചർമ്മത്തിന് പ്രത്യേക പരിചരണം നൽകണം
- എണ്ണമയമുള്ള ചർമ്മത്തിന് വിറ്റാമിൻ ബി 5 സിറം ഉപയോഗിക്കുക. ചർമ്മത്തിനിത് ഈർപ്പം പകരും.
- ഓയിൽ ഫ്രീ മോയിസ്‌ച്ചുറൈസർ ഉപയോഗിക്കുക.
- മുഖം ദിവസവും രാത്രിയിൽ കിടക്കാൻ നേരത്ത് കഴുകുക. എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകുന്നത് തടയാനിത് സഹായിക്കും.
- ഭക്ഷണത്തിൽ പഞ്ചസാരയുടേയും എണ്ണയുടേയും മസാലകളുടേയും അളവ് കുറയ്‌ക്കുക. ഫ്രഷ് പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. വെള്ളം ധാരാളം കുടിക്കുക.
എണ്ണമയമുള്ള ചർമ്മത്തിനായുള്ള ഫേസ് മാസ്‌ക്
- ഒരു സ്‌പൂൺ തേനിൽ ഒരു മുട്ടയുടെ മഞ്ഞക്കരു ചേർക്കുക. ഇതിൽ 60 ഗ്രാം ബാർലിയും ചേർത്ത് പേസ്‌റ്റ് തയ്യാറാക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക.
- കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന കാര്യം മറന്നു കൂടാ. രാത്രി ഏറെ വൈകി പാർട്ടിയിൽ പങ്കെടുക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. അമിതമായി ഫാസ്‌റ്റ് ഫുഡ് കഴിക്കുന്നത് ചർമ്മത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കും. ഭക്ഷണകാര്യത്തിൽ ശരിയായ ചിട്ട പുലർത്തുക വഴി ശരീരാരോഗ്യം വർദ്ധിക്കുക മാത്രമല്ല ചർമ്മത്തിന് നല്ല തിളക്കവും ലഭിക്കും.
- ഡോ. നവീൻ തനേജ, നാഷണൽ സ്‌കിൻ സെന്‍റർ
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और