എന്തുകൊണ്ടാണ് റോസ് വാട്ടർ അഥവാ പനിനീരിന് സൗന്ദര്യ പരിചരണ രീതികളിൽ ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നത്? അതിനുള്ള ഉത്തരം ലളിതമാണ്. റോസ് വാട്ടറിന് അത്രമാത്രം ഗുണങ്ങൾ ആണുള്ളത്. കാരണം ഇത് സൗന്ദര്യവർദ്ധനവിനുള്ള ഒരു മാന്ത്രിക ഔഷധമാണ്. വരണ്ടതോ കോമ്പിനേഷൻ ചർമ്മമോ ഏത് തന്നെയായാലും സൗന്ദര്യ കൂട്ടുകളിൽ റോസ് വാട്ടർ ചേർക്കാവുന്നതാണ്. ചർമ്മത്തിനും മുടിയ്ക്കും റോസ് വാട്ടർ മികച്ചതാണ്. എന്നാൽ ഇത് എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്നത് പ്രധാനമാണ്. റോസ് വാട്ടറിന്‍റെ 10 അദ്ഭുതകരമായ ഹെയർ ആന്‍റ് സ്കിൻ കെയർ രീതികളെ പരിചയപ്പെടാം.

  1. ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് നിലനിർത്താൻ റോസ് വാട്ടർ സഹായിക്കുന്നു. കൂടാതെ അധിക എണ്ണയും നിയന്ത്രിക്കുന്നു.
  2. റോസ് വാട്ടറിന് ആന്‍റി- ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ചർമ്മത്തിലുണ്ടാകുന്ന ചുവന്ന തടിച്ച പാടുകൾ, മുഖക്കുരു, ഡെർമറ്റൈറ്റിസ്, എക്സിമ എന്നിവയിൽ നിന്ന് മുക്തി നേടാനും ഇത് സഹായിക്കുന്നു. ഇത് ഒരു മികച്ച ക്ലെൻസറും ടോണറുമാണ്. അടഞ്ഞു പോയ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയ എണ്ണയേയും അഴുക്കിനേയും നീക്കം ചെയ്യും.
  3. റോസ് വാട്ടർ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു.
  4. ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വടുക്കൾ, മുറിവുകൾ, പാടുകൾ എന്നിവ സുഖപ്പെടുത്താനും റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ ചർമ്മ കോശങ്ങളെ ശക്തിപ്പെടുത്താനും ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മികച്ചതാണ്.
  5. സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും ഇതിന് കഴിയും. മുഖം സ്റ്റീം ചെയ്‌ത ശേഷം റോസ് വാട്ടർ പുരട്ടുന്നത് കാപ്പിലറികളെ മുറുക്കും. ചുവന്ന പാടുകളേയും മുഖക്കുരു പാടുകളേയും കുറയ്ക്കുന്നു.
  6. റോസാപ്പൂവിന്‍റെ സുഗന്ധം സുഖകരമായ മാനസികാവസ്‌ഥ സൃഷ്ടിക്കുന്നതായി പറയപ്പെടുന്നു. ഇത് ഉത്കണ്ഠ, ആകുലത എന്നിവയിൽ നിന്ന് മോചിപ്പിച്ച് മനസ്സിന് സ്വസ്ഥതയും ശാന്തതയും പകരും.
  7. റോസ് വാട്ടറിന്‍റെ പോഷണവും മോയ്സ്ചറൈസിംഗ് ഗുണങ്ങളും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. തലയോട്ടിയിലെ നേരിയ വീക്കം ചികിത്സിക്കുന്നതിനും താരൻ അകറ്റുന്നതിനും ഇത് ഫലവത്താണ്. റോസ് വാട്ടറിന് പ്രകൃതിദത്ത കണ്ടീഷണർ ഗുണങ്ങൾ ഉള്ളതിനാൽ മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
  8. തലയിണയിൽ റോസ് വാട്ടറിന്‍റെ നനുത്ത സുഗന്ധം ഉണ്ടായിരിക്കുന്നത് സുഖകരമായ ഉറക്കം ലഭിക്കാനും ഉൻമേഷത്തോടെ ഉണരാനും സഹായിക്കും.
  9. ഇത് ഏജിംഗിനെ തടയും, ഒപ്പം ചർമ്മത്തിൽ ചുളിവുകളും വരകളും ഉണ്ടാകുന്നതിനെ ചെറുക്കും.

റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം. റോസ് വാട്ടറിന്‍റെ 10 ഉപയോഗങ്ങൾ

പകൽ മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കിനേയും എണ്ണമയത്തേയും നീക്കം ചെയ്യാൻ റോസ് വാട്ടർ ഉപയോഗിക്കാനുള്ള ഏറ്റവും നല്ലതും എളുപ്പവുമായ മാർഗ്ഗം രാത്രിയിൽ പുരട്ടുകയെന്നതാണ്.

  1. ഉപയോഗം: പനിനീർ ഉപയോഗിക്കാനുള്ള ഒരു മികച്ച മാർഗ്ഗം മുഖത്ത് തളിക്കുക എന്നതാണ്. മേക്കപ്പ് സെറ്റിംഗ് ഉൽപ്പന്നമായി മേക്കപ്പിന് മുകളിൽ റോസ് വാട്ടർ സ്പ്രേ ചെയ്യാം. ഇത് മുഖത്തിന് തിളക്കം നൽകും. മുഖത്തിന് ഫ്രഷ്നസും ജലാംശവും നിലനിർത്താൻ കയ്യിൽ റോസ് വാട്ടർ കരുതുക.
  2. ഹെയർ കെയർ: വരണ്ടതും പൊട്ടുന്നതുമായ മുടിയാണോ? തുല്യ അളവിൽ എടുത്ത ഗ്ലിസറിനും റോസ് വാട്ടറും യോജിപ്പിച്ച് കോട്ടൺ പാഡുകളുടെ സഹായത്തോടെ തലയിൽ പുരട്ടി 10 -15 മിനിറ്റ് നേരം മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
  3. ഫേഷ്യൽ ക്ലെൻസർ: എല്ലാ തര ചർമ്മത്തിനും റോസ് വാട്ടർ ഒരു ക്ലെൻസറായി ഉപയോഗിക്കാം. വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം, 1 ടീസ്പൂൺ റോസ് വാട്ടറിൽ ഏതാനും തുള്ളി ഗ്ലിസറിൻ ചേർത്ത് മുഖത്ത് പുരട്ടുക.
  4. കണ്ണുകൾക്ക് നവോന്മേഷം: ക്ഷീണിച്ചതും വീക്കമുള്ളതുമായ കണ്ണുകൾക്ക് മീതെ തണുത്ത റോസ് വാട്ടറിൽ മുക്കിയ ഒരു കോട്ടൺ പാഡ് വയ്ക്കുക. ഇത് കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം കുറയ്ക്കാനും ചുവപ്പ് അകറ്റാനും സഹായിക്കുന്നു.
  5. ഹെയർ കണ്ടീഷണർ: ഷാംപൂ ചെയ്ത ശേഷം, അവസാനമായി തല കഴുകുന്നതിനായി ഒരു കപ്പ് റോസ് വാട്ടർ ഉപയോഗിക്കുക. ഇത് മുടിയെ ആഴത്തിൽ കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നു. മുടിയ്ക്ക് ആരോഗ്യകരമായ തിളക്കം ലഭിക്കും.
  6. ഫേഷ്യൽ ടോണർ: തണുത്ത റോസ് വാട്ടറിൽ മുക്കിയ കോട്ടൺ ബോൾ കൊണ്ട് മുഖം മൃദുവായി തുടയ്ക്കുക. ഇതിന്‍റെ നേരിയ ആസ്ട്രിജന്‍റ് ഗുണങ്ങൾ സുഷിരങ്ങൾ ടൈറ്റാക്കാനും ചർമ്മത്തെ മൃദുവായി ടോൺ ചെയ്യാനും സഹായിക്കുന്നു.
  7. മുഖക്കുരു ഇല്ലാതാക്കാം: 1 ടേബിൾ സ്പൂൺ നാരങ്ങാനീര് 1 ടേബിൾ സ്പൂൺ റോസ് വാട്ടറിൽ കലർത്തി മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞു ശുദ്ധജലം ഉപയോഗിച്ച് കഴുകുക. മികച്ച ഫലം ലഭിക്കും. മുൾട്ടാണി മിട്ടിയിൽ റോസ് വാട്ടർ ചേർത്ത് പായ്ക്ക് തയ്യാറാക്കി മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിനേയും പാടുകളെയും നിശ്ശേഷം ഇല്ലാതാക്കാൻ ഫലവത്താണ്.
  8. മേക്കപ്പ് റിമൂവർ: റോസ് വാട്ടർ എക്കാലത്തെയും മികച്ച മേക്കപ്പ് റിമൂവറാണ്. റോസ് വാട്ടറിൽ ഏതാനും തുള്ളി വെളിച്ചെണ്ണ ചേർത്തതിൽ കോട്ടൺ പാഡു മുക്കി മുഖം തുടച്ച് വൃത്തിയാക്കുക. മേക്കപ്പ് തുടച്ചുനീക്കുന്നതിന് ഒപ്പം ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കാനും ഈ മിശ്രിതം അദ്ഭുതകരമായി പ്രവർത്തിക്കും.
  9. മാജിക്ക് പായ്ക്ക്: 2 ടേബിൾ സ്പൂൺ കടലമാവിൽ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ടാനിങ്ങിൽ നിന്ന് മുക്തി നേടാൻ ഈ പായ്ക്ക് മികച്ചതാണ്.
  10. ബോഡി കെയർ: ബദാം ഓയിലിൽ അല്ലെങ്കിൽ സാധാരണ ക്രീമിൽ റോസ് വാട്ടർ ചേർത്ത് ശരീരം മോയിസ്ച്ചറൈസ് ചെയ്യുക. ഉണർവ്വും ഉൻമേഷവും ലഭിക്കാൻ റോസാപ്പൂവ് ഇതളുകളോ അല്ലെങ്കിൽ റോസ് വാട്ടർ ചേർത്ത വെള്ളത്തിലോ കുളിക്കുക. സമ്മർദ്ദം അകലാൻ ഇത് മികച്ച മറുമരുന്നായി കണക്കാക്കപ്പെടുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...