ഗർഭിണിയാകുന്നതോടെ ശരീരത്തിലെന്നപ്പോലെ തന്നെ ചർമ്മത്തിലും പലതരം മാറ്റങ്ങൾ ഉണ്ടായി തുടങ്ങുന്നു. ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലം ചർമ്മത്തിന്‍റെ ഈർപ്പം കുറയുന്നതിനൊപ്പം ചർമ്മം കൂടുതൽ സെൻസിറ്റീവായി തുടങ്ങും.

അതുകൊണ്ട് നേരത്തെ ചെയ്തതു പോലെയുള്ള സ്കിൻ റൂട്ടീൻ ഫോളോ ചെയ്യാൻ ഗർഭകാലത്ത് കഴിയാതെ വരും. ഗർഭകാലത്ത് ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും ദോഷമുണ്ടാകാത്ത തരം ശരിയായ ബ്യൂട്ടി പ്രൊഡക്റ്റുകൾ തെരഞ്ഞെടുക്കുകയെന്നത് ശരിയായ ചർമ്മ പരിപാലനത്തിന് പ്രധാനമാണ്. ഗർഭകാലത്ത് രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യം പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം കെമിക്കലുകളെപ്പറ്റി കോസ്മറ്റോളജിസ്റ്റ് പൂജ പറയുന്നത് ഇതാണ്:

റെറ്റിനോയിഡ്സ്

 ചർമ്മ പരിപാലനത്തിനും പ്രത്യുൽപ്പാദന സംബന്ധിയായതിനും കണ്ണുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ ഏറ്റവും ആവശ്യമായ ഘടകമാണ്. എന്നാൽ ഇത് നമ്മൾ സ്വീകരിക്കുകയോ അല്ലെങ്കിൽ ചർമ്മത്തിലൂടെ ആഗീരണം ചെയ്യപ്പെടുമ്പോൾ നമ്മുടെ ശരീരം ഇതിനെ റെറ്റിനോളായി മാറ്റുന്നു. പലതരം ആന്‍റി ഏജിംഗ് സ്കിൻ കെയർ പ്രൊഡക്ടുകളിൽ റെറ്റിനോയ്ഡ്സ് അടങ്ങിയിട്ടുണ്ട്. അതൊരു തരം റെറ്റിനോൾ ആണ്. മുഖക്കുരു, ചുളിവുകൾ എന്നിവയെ തടയാൻ ഇത് ഫലവത്താണ്. റെറ്റിനോയിഡ്സ് ലൈവ് സ്കിന്നിനെ എക്സ് ഫോളിയേറ്റ് ചെയ്‌ത് അതിവേഗം കൊളാജൻ നിർമ്മാണത്തിന് സഹായിക്കുന്നു.

എന്നാൽ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ (ഓവർ ദി കൗണ്ടർ) വാങ്ങുന്ന മെഡിസിൻസുമായി താരതമ്യം ചെയ്യുമ്പോൾ പ്രിസ്കൈബ്ഡ് മെഡിസിനുകളിൽ ധാരാളമായി റൈറ്റിനോയിഡുകൾ അടങ്ങിയിരിക്കും. ഇത് അമിതമായ അളവിൽ ഉപയോഗിക്കുന്നത് ഗർഭസ്‌ഥ ശിശുവിന് പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാം. അതിനാൽ ഇത് ഗർഭകാലത്ത് സ്കിൻ കെയർ പ്രൊഡക്ടുകളിലൂടെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

സാലിസിലിക്ക് ആസിഡ്

 സാലിസിലിക്ക് ആസിഡ് ആസ്പിരിനുമായി താരതമ്യം ചെയ്താൽ ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടികൾ അമിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവെ മുഖക്കുരു പ്രശ്നത്തിന് ഉപയോഗിക്കാറുണ്ട്. അതിനാൽ ഡോക്ടറോട് ചോദിക്കാതെ സാലിസിലിക്ക് ആസിഡ് ചേർന്ന ക്രീമുകൾ ഗർഭകാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തെ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒന്നാണെങ്കിലും ഓക്സിബെൻ സോൺ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും നന്നല്ല. അഥവാ ആവശ്യമാണെങ്കിൽ 2 ശതമാനം താഴെ വരുന്ന സാലിസിലിക്ക് ആസിഡ് ഡോക്ടറുടെ ആവശ്യപ്രകാരം ഉപയോഗിക്കാം. എന്നാൽ ഇത് അളവിലുള്ളത് ഉപയോഗിച്ചാൽ കൂടുതൽ ദോഷം ചെയ്യും.

ഫാത്‍ലെറ്റ്സ്

ഹോർമോൺ സന്തുലിതാവസ്‌ഥയെ താളം തെറ്റിക്കുന്ന ഒന്നാണ് ഫാത്‍ലെറ്റ്സ്. ഇത് ധാരാളം കോസ്മെറ്റിക്കുകളിലും പേഴ്സണൽ കെയർ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നുണ്ട്. പ്രത്യുൽപ്പാദന ക്ഷമതയിലും ഹോർമോൺ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുന്നതിലും ഇത് കാരണമാകുന്നുണ്ടെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഈ കെമിക്കൽ അടങ്ങിയ ബ്യൂട്ടികെയർ ഉപയോഗിക്കാൻ പാടില്ല.

കെമിക്കൽ സൺസ്ക്രീൻ

സൺസ്ക്രീൻ ഏറ്റവുമധികം ഉപയോഗിക്കുന്നത് അൾട്രാ വയലറ്റ് ഫിൽട്ടർ ഓക്സിബെൻ സോണും അതിന്‍റെ വകഭേദങ്ങളുമാണ്. ഇത് ചർമ്മത്തെ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒന്നാണ്. എന്നാൽ ഓക്സിബെൻ സോൺ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും നന്നല്ല. കാരണം ഇതൊരു എൻഡോക്രൈൻ ഡിസ്പെറ്റർ ആണ്. ഇത് ഹോർമോൺ അസന്തുലിതാവസ്‌ഥ സൃഷ്ടിക്കുന്നതിനൊപ്പം അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...