ചിലരുടെ മുഖം ശ്രദ്ധിച്ചിട്ടില്ലെ? കുങ്കുമം വാരി വിതറിയതുപോലെ കടും ചുവപ്പുനിറത്തിലുള്ള കവിൾത്തടങ്ങളും നെറ്റിയും! ഒരു പക്ഷേ മേക്കപ്പിടുമ്പോൾ റൂഷ് കൂടിയതുകൊണ്ടാവുമോ? അതല്ല ബ്ലീച്ച് ചെയ്‌തപ്പോൾ ശരിയാവാതെ മുഖം പൊള്ളിയതാവുമോ? മുഖത്തെ ഈ നിറ വ്യത്യാസമെന്തുകൊണ്ടാവും എന്ന് നാം ഒരിക്കലെങ്കിലും തല പുകഞ്ഞിട്ടുണ്ടാവും. ഇത് മേക്കപ്പൊ സൈഡ് ഇഫക്‌ടോ അല്ല, റൊസേഷ്യയാണ്. മുഖക്കുരു പോലെ തന്നെ ഒരു ചർമ്മരോഗമാണിത്.

മുഖക്കുരു കൂടുതൽ വഷളാവുന്ന സ്‌ഥിതി വിശേഷമാണിത്. ഏറെ വേദനാജനകമായ അവസ്‌ഥയാണിത്. 20-30 വയസ്സു മുതൽ ആർത്തവവിരാമം വരെ റെസേഷ്യയുണ്ടാവും. ഇരുണ്ട നിറക്കാരെ അപേക്ഷിച്ച് വെളുത്തവരെയാണ് ഇത് കൂടുതൽ രൂക്ഷമായി ബാധിക്കുക. ഒരൊറ്റ നോട്ടത്തിൽ മുഖക്കുരുവെന്നേ തോന്നുകയുള്ളൂ. ചർമ്മത്തിൽ അസഹ്യമായ നീറ്റലും നിറവ്യത്യാസവും കണ്ടാലുടൻ ഡോക്‌ടറെ കണ്ട് രോഗനിർണ്ണയം നടത്താം. റൊസേഷ്യ എന്തുകൊണ്ടാണുണ്ടാവുന്നത് എന്നതിനു വ്യക്‌തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാനാവില്ല. എന്നിരുന്നാലും സ്‌ത്രീകളിൽ ആർത്തവം, പ്രസവം, ആർത്തവ വിരാമം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവ മൂലം റൊസേഷ്യയുണ്ടാവാം.

പ്രധാനമായും മൂക്ക്, നെറ്റി, കവിൾത്തടങ്ങൾ, താടി ഭാഗം എന്നിവിടങ്ങൾ ചുവന്നിരിക്കും. ചുവന്നകുരുക്കളും പ്രത്യക്ഷപ്പെടുന്നു. ഇതിൽ സാധാരണ മുഖക്കുരുവില്‍ ഉള്ളതുപോലെ ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാവുകയില്ല. റൊസേഷ്യയുള്ള ഭാഗത്ത് നിന്നും പഴുപ്പാണ് നിർഗമിക്കുന്നത്. ഇതുമൂലം രോഗം ചർമ്മത്തിലേയ്‌ക്ക് പെട്ടെന്ന് പടർന്നുവെന്നും വരാം. മുഖത്തിനു പുറമേ കഴുത്ത്, പുറം, കൈകൾ, തോൾ എന്നീ ഭാഗങ്ങളിൽ കുരുവുണ്ടാകാറുണ്ട്. എന്നാൽ റൊസേഷ്യ മുഖത്തിന്‍റെ മദ്ധ്യഭാഗത്താണ് സാധാരണയായി ബാധിക്കുന്നത്. ഇത് അവശേഷിപ്പിക്കുന്ന പാടുകൾ അൽപം ആഴമുള്ളതായതുകൊണ്ട് പെട്ടെന്ന് മായ്‌ക്കുകയെന്നതു ബുദ്ധിമുട്ടാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളെയാണ് ഈ പ്രശ്നം കൂടുതൽ അലട്ടുന്നത്.

ലക്ഷണങ്ങൾ

  • മുഖത്തിന്‍റെ മധ്യഭാഗം (മൂക്ക്, നെറ്റി ഭാഗം) ചുവന്നിരിക്കുക. ഇടയ്‌ക്കിടയ്‌ക്ക് ഈ ഭാഗത്ത് നീരുണ്ടാവുക
  • ചുവന്ന നീരു വന്ന മൂക്ക്
  • ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് ഇല്ലാതെ തന്നെ ചുവന്ന വലിയ കുരുക്കളും തിണർപ്പുമുണ്ടാവുക
  • മുഖചർമ്മത്തിലും കണ്ണുകളിലും എരിച്ചിൽ അനുഭവപ്പെടുക

കരുതൽ

  • സൂര്യപ്രകാശം നേരിട്ടേൽക്കുന്നതു ഒഴിവാക്കണം. നോൺ ഓയിൽ ബേയ്‌സ്‌ഡ് സൺസ്‌ക്രീൻ പുരട്ടുക. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രം സൺസ്‌ക്രീൻ ഉപയോഗിക്കുക.
  • ചൂട് അധികമേൽക്കുന്നതു ഒഴിവാക്കാം. മദ്യം, മസാല ചൂടു സ്വഭാവമുള്ള പാനീയങ്ങൾ വർജ്‌ജിക്കുക.
  • കാലാവസ്‌ഥ ഏതായാലും തലഭാഗം സ്‌കാർഫ് കൊണ്ട് കവർ ചെയ്യുക.
  • കൂൾ കംപ്രസ്സ്, ജെൽ മാസ്‌ക്ക്, സെൻട്രൽ ഫെയ്‌സ് മസാജ് എന്നിവ ഫലപ്രദമാണ്. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ട്രീറ്റ്‌മെന്‍റ് ചെയ്യാം. പല സിറ്റിംഗ് വേണ്ടി വരാം, റൊസേഷ്യ ചിലപ്പോൾ മുഖത്തു പാടുകൾ അവശേഷിപ്പിച്ചെന്നും വരാം. ലേസർ ചികിത്സയിലൂടെ എളുപ്പം പരിഹാരം കാണാനാവും.

ഡർമ്മാബ്രേഷൻ

ഒരു സ്‌പെഷ്യൽ റൂളറുടെ സഹായത്തോടെ നടത്തുന്ന ചികിത്സയിലൂടെ റൊസേഷ്യ പാടുകളും നിറവ്യത്യാസവും അകറ്റാനാവും. ചർമ്മത്തിന്‍റെ ഏറ്റവും ഉപരിപാളി നീക്കം ചെയ്യുന്ന രീതിയാണിത്. എന്നാൽ ഇതേറെ റിസ്‌ക്കിയായ ഒരു കാര്യമാണ്. എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിനിടയ്‌ക്ക് പാടുകൾ അവശേഷിക്കുന്നുവെങ്കിൽ വീണ്ടും ഇതുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആറ് മാസത്തോളം ദൈർഘ്യമുള്ള അൽപം ചെലവേറിയ ട്രീറ്റ്‌മെന്‍റ് ആണിത്. ബോൺഗ്രാഫി, പഞ്ച് ഗ്രാഫിംഗ്, കെമിക്കൽ പീലിംഗ് എന്നിവയും റൊസേഷ്യ ട്രീറ്റ്‌മെന്‍റിൽ ഉപയോഗിക്കുന്നുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...