അമിത രോമവളർച്ച പെൺകുട്ടികളെ സംബന്ധിച്ച് ഒരു വലിയ തലവേദനയാണ്. അമിത രോമവളർച്ചയ്ക്ക് പിന്നിൽ ഒത്തിരി കാരണങ്ങളുണ്ട്. ആർത്തവ ക്രമക്കേടുകൾ, ഹോർമോൺ അസന്തുലിതാവസ്‌ഥ, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം, ഗർഭകാലം എന്നിവയാണവ.

അമിത രോമവളർച്ച ഇല്ലാതാക്കാൻ ഇന്ന് ധാരാളം ആധുനിക സാങ്കേതിക വിദ്യകളുണ്ട്. വാക്‌സിംഗ്, ലേസർ ഹെയർ റിമൂവൽ, ഇലക്ട്രോലൈസിസ് എന്നിങ്ങനെ. അവയെല്ലാം ചെലവേറിയതും എല്ലാവർക്കും താങ്ങാനാവാത്തതുമാണ്. എന്നാൽ അനാവശ്യ രോമവളർച്ച തടയാൻ പണ്ടു മുതലെ ആളുകൾ പരീക്ഷിച്ചിരുന്നതും വീട്ടിൽ ചെയ്യാവുന്നതുമായ ചില വിദ്യകളുണ്ട്. അവയെല്ലാം പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതുമാണ്. അത്തരം ചില ഹോം റെമഡീസ് ഇതാ...

എഗ്ഗ് മാസ്ക്ക്

പകുതി സ്പൂൺ കോൺഫ്ളോർ ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഒരു മുട്ട എന്നിവ ചേർത്ത് കട്ടി പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം അത് നീക്കം ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക ഫലം ഉറപ്പ്.

ചെറുപയർ പരിപ്പ് ഉരുളക്കിഴങ്ങ് പേസ്റ്റ്

ചെറുപയർ പരിപ്പ് ഒരു രാത്രി കുതിർക്കുക. ധാരാളം ബ്ലീച്ചിംഗ് മൂലികകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും അരച്ച് പേസ്‌റ്റാക്കി മുഖത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം.

ഷുഗർ ഹണി ലെമൺ മിക്‌സ്ച്ചർ

പഞ്ചസാരയും നാരങ്ങാനീരും തേനും കൂടി ചേർന്ന് ഒരു വാക്‌സ് പോലെയാണ് പ്രവർത്തിക്കുക. ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർത്ത് 3 മിനിറ്റു നേരം ചൂടാക്കുക. അതിനു ശേഷം തണുപ്പിക്കുക. രോമം നീക്കേണ്ട ഭാഗം നന്നായി വൃത്തിയാക്കിയ ശേഷം ആ ഭാഗത്ത് കോൺസ്റ്റാർച്ച് പുരട്ടുക. വാക്‌സിംഗ് സ്പാറ്റുല ഉപയോഗിച്ച് ഷുഗർ മിക്‌സ്ച്ചർ രോമവളർച്ചയ്ക്ക് എതിർദിശയിലേക്ക് എന്ന വണ്ണം പുരട്ടുക. അതിനുശേഷം തുണിയോ വാക്‌സിംഗ് സ്ട്രിപ്പോ ഉപയോഗിച്ച് അതിനു മീതെ അമർത്തി ഒട്ടിച്ച് രോമവളർച്ചയുടെ വിപരീത ദിശയിലേക്ക് വലിക്കുക. അതോടെ രോമം ഫലപ്രദമായി നീക്കം ചെയ്യപ്പെടും.

പടികക്കാരം റോസ്‍വാട്ടർ

മൂന്നിൽ രണ്ട് ടേബിൾ സ്പൂൺ റോസ്‍വാട്ടറും അര സ്പൂൺ പടികക്കാരവും മിക്‌സ് ചെയ്യുക. അതിൽ പഞ്ഞി മുക്കി രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം വീണ്ടും ഈ മിക്‌സ് പുരട്ടുക. ഒരു മണിക്കൂർ നേരം ഇതാവർത്തിക്കാം. അതിനുശേഷം കഴുകി കളയുക. തുടച്ച ശേഷം ഉടനടി കടുകെണ്ണയോ ഒലീവ് ഓയിലോ പുരട്ട മോയിസ്ച്ചുറൈസ് ചെയ്യുക.

ബനാനാ ആന്‍റ് ഓട്ട്മീൽ സ്ക്രബ്ബ്

വാഴപ്പഴവും ഓട്മീലും ചേർന്നുള്ള മിക്‌സ് നല്ലൊരു എക്സ്ഫോളിയേറ്റർ ആണ്. ചർമ്മത്തെ മൃദുലമാക്കാൻ ഈ് സഹായിക്കും. ഓട്ട്മീൽ സ്കിൻ ക്ലൻസറായി ഉപയോഗിക്കാം. നല്ല പഴുത്ത വാഴപ്പഴം നല്ലവണ്ണം ഉടച്ച് മാഷ് ചെയ്യുക. ഇതിലേക്ക് 2 ടിസ്പൂൺ ഓട്ട്മീൽ ചേർത്ത് പേസ്റ്റാക്കി രോമമുള്ളിടത്ത് അപ്ലൈ ചെയ്യുക. അതിനു ശേഷം വട്ടത്തിൽ ഉരച്ച് മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം വെള്ളമൊഴിച്ച് നല്ലവണ്ണം കഴുകി കളയുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...