മുടിയിൽ എണ്ണ തേയ്ക്കുകയെന്നത് നമുക്ക് കാലങ്ങളായി കൈ വന്ന ഒരു ശീലമാണ്. എണ്ണ പുരട്ടുന്നതിലൂടെ മുടി വേരുകൾക്ക് ബലം ലഭിക്കും. മസ്തിഷ്കത്തിന് ശാന്തതയും വിശ്രമവും പകരും. രക്തചംക്രമണം വർദ്ധിക്കും. ഇതുമൂലം മുടി കൊഴിച്ചിലും നരയും കുറയും. എന്നാൽ ഇന്ന് ഭൂരിഭാഗം പേരും ശരിയായ രീതിയിൽ എണ്ണ തേയ്ക്കുകയോ ശരിയായ എണ്ണ ഉപയോഗിക്കുകയോ ചെയ്യാറില്ല. മാത്രവുമല്ല പരസ്യങ്ങളിൽ കാണുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യും.

ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തിൽ മിക്കവരിലും മുടി കൊഴിച്ചിലും അകാലനരയും കണ്ടുവരുന്നത് സാധാരണമായിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ പതിവായി എണ്ണ പുരട്ടുന്നത് മാനസികമായും ശാരീരികമായും ആരോഗ്യം പ്രദാനം ചെയ്യും.

എപ്പോൾ, എങ്ങനെ എണ്ണ തേയ്ക്കണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. തല, ചെവിക്ക് പിന്നിൽ എന്നിങ്ങനെ എല്ലാ പ്രഷർ പോയിന്‍റുകളിലും പ്രഷർ കൊടുത്തു കൊണ്ട് മസ്സാജ് ചെയ്‌താൽ അതിന്‍റെ ഗുണങ്ങൾ ഉടനടി ലഭിക്കും. ഇപ്രകാരം മസ്സാജ് ചെയ്യുന്നതു കൊണ്ട് മുടിയുടെ തിളക്കം മാത്രമല്ല വർദ്ധിക്കുക മുഖത്തിന്‍റെ തിളക്കവും കൂടും.

കരുത്തുറ്റ മുടിയ്ക്ക്

ആഴ്ചയിൽ രണ്ട് ദിവസം മുടിയിൽ എണ്ണ പുരട്ടാം. തൽഫലമായി മുടി മൃദുലവും മിനുസമാർന്നതുമാകും. മുടിയുടെ കേടുപാടുകൾ മാറിക്കിട്ടും. അതുപോലെ മലിനീകരണം മൂലം ഉണ്ടാകുന്ന തകരാറുകളെ അകറ്റി നിർത്തും. എണ്ണയിലൂടെ മുടിയിൽ പ്രോട്ടീൻ എത്തുന്നതോടെ മുടിയ്ക്ക് നല്ല കരുത്തും ആരോഗ്യവും ലഭിക്കും. ഏത് കാലാവസ്‌ഥയിലും മുടിയിൽ എണ്ണ പുരട്ടാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എണ്ണ പുരട്ടുന്നതിന് മുമ്പായി എണ്ണ ചെറുതായി ചൂടാക്കി മുടി ഓരോ ഭാഗങ്ങളായി തിരിച്ച് നന്നായി തേച്ച് പിടിപ്പിക്കുക.
  • ഒറ്റയടിയ്ക്ക് അധികം എണ്ണ പുരട്ടരുത്. ഓരോ ഭാഗത്തും അല്പം എണ്ണയെടുത്ത് വിരലറ്റം കൊണ്ട് മസ്സാജ് ചെയ്ത് പിടിപ്പിക്കാം.
  • 10 മുതൽ 15 മിനിറ്റ് വരെ മസ്സാജ് ചെയ്യുക. അങ്ങനെ എണ്ണ മുടിയുടെ വേരുകളിൽ എത്തുകയും മനസിന് വല്ലാത്ത ശാന്തത അനുഭവപ്പെടുകയും ചെയ്യും.
  • മസ്സാജ് ചെയ്‌തയുടനെ മുടി കഴുകരുത്. കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം മുടി കഴുകാം. രാത്രി മുഴുവനും തലയിൽ എണ്ണ പുരട്ടി കിടക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
  • തലയണ കവർ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എണ്ണ പുരട്ടുന്നത് മൂലം ബാക്ടീരിയ പെട്ടെന്ന് പെരുകും.
  • എപ്പോഴും മികച്ച ക്വാളിറ്റി ഉള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുടിയിൽ ഡ്രയർ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. ഇതിന്‍റെ അമിതമായ ഉപയോഗം മുടി വരണ്ടതും നീർജ്ജീവവുമാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...