മുൻപൊക്കെ ഇരുചക്രവാഹനക്കാർ ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴയൊടുക്കിയാൽ മതിയായിരുന്നു. ഇപ്പോൾ അമിതവേഗത്തിൽ ഹെൽമറ്റില്ലാതെ കാറ്റിനൊപ്പം ഒഴുകി നീങ്ങാമെന്ന് മോഹിച്ച് ഇരുചക്ര വാഹനം ഓടിച്ചാൽ ലൈസൻസ് പോകുമേ…

ഹെൽമറ്റ് വച്ചാൽ മുടി പൊഴിയുമെന്നും കേൾവി കുറയുമെന്നും ഒക്കെയുള്ള ആശങ്കകളിൻമേൽ ഹെൽമറ്റ് എന്ന ശിരോ സംരക്ഷണ യന്ത്രത്തെ കയ്യൊഴിഞ്ഞവരാണ് അധികവും. പക്ഷേ സ്റ്റൈലൻ മുടി കാറ്റിൽ പറപ്പിച്ച പറന്നു നീങ്ങുന്ന സുന്ദരന്മാരും സുന്ദരികളും അറിയാൻ. ഹെൽമറ്റിനേക്കാൾ അപകടകാരിയാണ് കേട്ടോ, ഈ കള്ളക്കാറ്റ്! യഥാവിധി ഹെൽമറ്റ് വച്ചാൽ നിങ്ങളുടെ തല മാത്രമല്ല മുടിയും അതിനുള്ളിൽ സുരക്ഷിതമായിരിക്കും. സ്റ്റൈൽ അല്പം പോയാലും, മുടി നീണാൾ വാഴട്ടെ….

ഹെൽമറ്റിന് സ്നേഹിക്കൂ

ഒരു ശല്യം എന്നമട്ടിലാണ് നാമെല്ലാം ഹെൽമറ്റിന് കയ്യിൽ എടുക്കുന്നത്. പിന്നെ തിരക്കിട്ട് തലയ്ക്ക് മുകളിലേക്ക് ഒരു കമഴ്ത്താണ്. അതോടെ പണി പാളി…. മുടിയുടെ സ്റ്റൈൽ പോകും. ഹെൽമറ്റ് വെക്കുമ്പോൾ വളരെ സാവകാശം കൃത്യമായി ഫിറ്റ് ചെയ്യുക. ചീകിയ മുടി അങ്ങനെ തന്നെ ഇരിക്കും. വെയിലിനെയോ കാറ്റിനെയോ ഭയപ്പെടേണ്ട. കാറ്റിനെ സ്നേഹിക്കുന്നവർ ഹെൽമറ്റിനെ മനസ്സിൽ ശപിച്ചേക്കാം. പക്ഷേ പാവം ഹെൽമെറ്റ്!

ഹെൽമെറ്റ് നിങ്ങളുടെ മുടിയെ കൂടി സംരക്ഷിക്കുന്നുണ്ട് എന്ന കാര്യം മറക്കണ്ട. മുടിയിൽ അഴുക്കും പൊടിയും ആകാതെ വെയിൽ ഏൽക്കാതെ സംരക്ഷിക്കുന്നത് പിന്നെ ആരാ? പക്ഷേ ഒന്നുണ്ട്, സമയാസമയം ഹെൽമെറ്റ് ക്ലീൻ ചെയ്യണം. അതു ചെയ്യാതിരുന്നിട്ട് ഹെൽമറ്റിനെ കുറ്റം പറയരുത്. താരനും മറ്റും പകരുന്നതിനാൽ ഹെൽമറ്റ് മറ്റൊരാൾക്ക് ഷെയർ ചെയ്യാതിരിക്കുക.

മുടി അഴിച്ച് ഇടരുത്

സ്ത്രീകൾ സ്കൂട്ടർ ഓടിക്കുമ്പോൾ മുടി തീർച്ചയായും കെട്ടി ഒതുക്കി വയ്ക്കണം. മുടിയിൽ കെട്ടു വീഴുന്നത് ഈ വേളയിലാണ്. മുടി അഴിച്ച് ഇടുമ്പോൾ കാറ്റും വെയിലും കൂടുതൽ ഏൽക്കും. ഇങ്ങനെ ഏതാനും ദിവസം ആകുമ്പോഴേക്കും മുടി വരണ്ടു പോകും. അപ്പോഴാണ് ഹെയർ ഓയിലും വെളിച്ചെണ്ണയും എല്ലാം പലരും ഉപയോഗിക്കുക. അത് കുറച്ചുകൂടി പ്രശ്നം ചെയ്യും. പൊടിയും അഴുക്കും ശരിക്കും പറ്റി പിടിക്കാനുള്ള വഴി തുറന്നു കൊടുക്കുകയാണ് നിങ്ങൾ.

സ്കാർഫ് കെട്ടുക

ഹെൽമറ്റ് വയ്ക്കാൻ മടിയാണ്, ശരി തന്നെ, ഹെൽമറ്റില്ലാതെ അൽപ്പദൂരം പോയാൽ മതിയെങ്കിൽ സ്കാർഫ് കൊണ്ട് തലയും മുടിയും മൂടി കെട്ടാം. യാത്രയ്ക്കിടയിൽ ഹെൽമറ്റ് അൽപനേരം ഒഴിവാക്കണമെന്ന് തോന്നുമ്പോഴും ഈ സ്കാർഫ് ഗുണം ചെയ്യും. ഇനി ഒരു ടവ്വൽ അല്ലെങ്കിൽ ടിഷ്യു പേപ്പർ തലയ്ക്കുമുകളിൽ വച്ചിട്ട് മെല്ലെ ഹെൽമറ്റ് വച്ചു നോക്കൂ. ഹെൽമറ്റിൽ അഴുക്കാവുന്നത് ഒഴിവാക്കാം. ഓഫീസിൽ പോവുകയാണെങ്കിൽ ഹെയർ ബ്രഷ് ബാഗിൽ സ്ഥിരമായി സൂക്ഷിക്കുക. മുടി ഭംഗിയായി ഇരിക്കാൻ മാത്രമല്ല, യാത്രയ്ക്കിടയിൽ പറ്റിപ്പിടിച്ച പൊടിയും മറ്റും ചീകി കളയാം.

നല്ലത് ഷോർട്ട് കട്ട്

സ്കൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്ന വനിതകൾക്ക് മുടി ഷോർട്ട് കട്ട് ചെയ്യാവുന്നതാണ്. എപ്പോഴും സ്റ്റൈലിഷ് ആയിരിക്കാം എന്നതാണ് പ്രധാന കാര്യം. നീണ്ട മുടിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഹെയർ സ്റ്റൈൽ ചെയ്താലും യാത്രയിൽ സൂക്ഷിക്കാൻ പ്രയാസമായിരിക്കും നീളമുള്ള മുടി ഒഴിവാക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നീയിട്ട് മാത്രം വണ്ടിയോടിക്കുക. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുക വഴി മുടി ക്കേൽക്കുന്ന യാത്രാക്ഷീണവും പരിഹരിക്കാം.

और कहानियां पढ़ने के लिए क्लिक करें...