പഴങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ വർദ്ധനവിനും പഴങ്ങൾ കഴിക്കുന്നത് ശീലമാക്കാം. അതിനു വേണ്ട ചില പഴങ്ങളെപ്പറ്റിയും അവ ഏത് രീതിയിൽ കഴിക്കണമെന്നതിനെപ്പറ്റിയും അറിയാം.
ചർമ്മ വരൾച്ച, ചർമ്മം നിർജീവമായിരിക്കുക, ചുളിവുകൾ, കരുവാളിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർമ്മത്തിന് പ്രത്യേക പരിചരണമാവശ്യമാണെന്ന് അനുമാനിക്കാം. ചർമ്മത്തിന് പ്രകൃതിദത്ത തിളക്കം പകരാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുകയെന്നതാണ്.
തണ്ണിമത്തൻ
ചർമ്മ സൗന്ദര്യം പരിരക്ഷിക്കാൻ തണ്ണിമത്തൻ കഴിക്കുന്നത് ഒരനുഗ്രഹമാണ്. പ്രത്യേകിച്ചും മുഖക്കുരുവുള്ളവർക്കും സെൻസിറ്റീവായ ചർമ്മമുള്ളവർക്കും. തണ്ണിമത്തനിൽ ധാരാളം ജലാംശമുള്ളതിനാൽ ചർമ്മത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായകമാണ്. അതുപോലെ ദഹനവ്യവസ്‌ഥ മികച്ചതുമാക്കും. വിറ്റാമിൻ എ, ബി1, ബി6, സി എന്നിവ തണ്ണിമത്തനിൽ ധാരാളമായുണ്ട്. അതുപോലെ ലൈകോപിൻ, ഫ്ളവനോയിഡ്, കരോനോയിഡ് എന്നിവയും നല്ലയളവിലുണ്ട്. ചർമ്മത്തിലുണ്ടാവുന്ന ഡാമേജിനെ തടയാനും ഫ്രീറാഡിക്കലുകളെ നീക്കം ചെയ്യാനും ലൈകോപിൻ സഹായിക്കുന്നു.
- തണ്ണിമത്തൻ ജ്യൂസ് നിത്യവും കഴിക്കുക.
- ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 8 നും 10 നുമിടയിലായി സ്നാക്കായി കഴിക്കാം.
- സ്മൂത്തീസ്, പുഡ്ഡിംഗ്, ഡെസ്സർട്ട് എന്നിവയിൽ തണ്ണിമത്തൻ ചേർത്ത് കഴിക്കാം.
- തണ്ണിമത്തൻ നീര് ചർമ്മത്തിൽ ഏതാനും മിനിറ്റ് നേരം പുരട്ടിയിരിക്കാം.
മാമ്പഴം
നല്ല പഴുത്ത മധുരമുള്ള മാമ്പഴം കണ്ടാൽ നാവിൽ വെള്ളമൂറി വരും. മാമ്പഴം രുചികരമാണെന്നതു പോലെ തന്നെ ചർമ്മ സൗന്ദര്യത്തിന് മികച്ചതാണ്. വിറ്റാമിൻ സി, എ, ഇ, കെ എന്നീ പോഷകങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിൻ, ഫ്ളവനോയിഡുകൾ, പോളിഫിനോയിക് എന്നിങ്ങനെയുള്ള ഘടകങ്ങളും മാമ്പഴത്തിലുണ്ട്.
നല്ല നാരുകളുള്ളതിനാൽ മലബന്ധം പോലെയുള്ള പ്രശ്നത്തെ ഇത് അകറ്റി നിർത്തുന്നു. ആന്‍റി - ഇൻഫ്ളമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെയകറ്റുന്നു.
- മാമ്പഴ പൾപ്പ് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളം കൊണ്ട് കഴുകി കളയുക.
- ഷേക്ക് ആയോ ധാന്യങ്ങൾക്കൊപ്പമോ, സ്നാക്കായോ മാമ്പഴം കഴിക്കാം.
- ഡ്രൈ സ്കിന്നുകാർക്ക് മാമ്പഴ പൾപ്പിൽ അൽപം തൈര് അല്ലെങ്കിൽ തേൻ ചേർത്ത് പായ്ക്കായി മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം. ഓയിലി ചർമ്മമുള്ളവർക്ക് മാമ്പഴ പൾപ്പിൽ അൽപം നാരങ്ങാനീരോ റോസ്‍വാട്ടറോ ചേർത്ത് ഉപയോഗിക്കാം.
പപ്പായ
ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ ഡയറ്റിൽ അത്യാവശ്യമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പപ്പായ. എ, ബി, സി പോലെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് പപ്പായ. അതുപോലെ കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം പോലെയുള്ള ധാതുക്കളും പപ്പായയിൽ നല്ലയളവിലുണ്ട്. ആന്‍റി ഫംഗൽ, ആന്‍റി ബാക്ടീരിയൽ മൂലികകൾ ഉള്ള ഒരു അദ്ഭുത പഴമാണിത്. ചർമ്മത്തിലെ അണുബാധ, അരിമ്പാറ, എക്സിമ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് പപ്പായ.
- രാവിലെയൊ വൈകിട്ടോ സ്നാക്കായി കഴിക്കാം.
- ഷെയ്ക്ക്, സ്മൂത്തി എന്നിവയിൽ പപ്പായ ഉൾപ്പെടുത്താം.
- പപ്പായ കാമ്പ് നന്നായി പേസ്റ്റാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം.
- ചർമ്മ വരൾച്ച ഉള്ളവർക്ക് പപ്പായ പേസ്റ്റിൽ അൽപം ആൽമണ്ട് അല്ലെങ്കിൽ തേൻ ചേർത്ത് അപ്ലൈ ചെയ്യാം.
ഓറഞ്ച്