അപകടം, സർജറി, പൊള്ളൽ  തുടങ്ങിയ പല കാരണങ്ങൾ  കൊണ്ടും ശരീരത്തിൽ പാട് ഉണ്ടാകാറുണ്ട്. മരുന്നുകൊണ്ട് മുറിവ് നീങ്ങുമെങ്കിലും പലർക്കും ദുഃഖമായി അശേഷിക്കുന്ന കാര്യമാണ് ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസവും അടയാളവും. കാലക്രമേണ ചിലരിൽ ഈ വ്യത്യാസവും പാടുമെല്ലാം ചികിത്സ കൂടാതെ പരിഹരിക്കപ്പെടാറുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ സർജറി തന്നെ വേണ്ടിവരും.

നേരിട്ടു വെളിപ്പെടുന്ന ശരീരഭാഗങ്ങളിലെ പാടുകൾക്കാണ് മിക്കവരും ചികിത്സ തേടുക. പ്രത്യേകിച്ചും മുഖത്തെ പാടുകൾക്ക്. മുറിവിന്‍റെ തീവ്രതയും അടയാളത്തിന്‍റെ രീതിയും ചിലപ്പോൾ ശാരീരിക പ്രവർത്തനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. ഇത്തരം അവസ്‌ഥയിൽ പ്ലാസ്‌റ്റിക് സർജറിയടക്കം ചില ചികിത്സകളിലൂടെ മുഖത്തെ അടയാളങ്ങൾ മാറ്റാനും സൗന്ദര്യം തിരിച്ചെടുക്കാനും കഴിയും. എന്തൊക്കെയാണ് അവ എന്നു മനസ്സിലാക്കാം.

ഫേഷ്യൽ സർജറി എപ്പോൾ

ആരോഗ്യമുള്ള വ്യക്‌തിയാണോ എന്ന പ്രാഥമിക പരിശോധന ഫേഷ്യൽ സർജറിക്കും ആവശ്യമാണ്. ഡോക്‌ടറെ സന്ദർശിച്ച് ആരോഗ്യസ്‌ഥിതി ഉറപ്പു വരുത്തിയ ശേഷം സർജറിയുമായി മുന്നോട്ടു പോകാം. മുഖത്തെ പാടുകൾ മാറ്റാനുള്ള സ്കാർ റിവിഷൻ ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതിനു മുമ്പ് ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. പാടുകൾ നിശ്ശേഷം മായ്ക്കുക എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. ചർമ്മത്തിന്‍റെ നിറം, തരം, പ്രായം, അടയാളത്തിന്‍റെ കാരണം എന്നിവയെല്ലാം പരിഗണിച്ചാൽ മാത്രമേ, പാടുകൾ എത്രത്തോളം മാറുമെന്ന് പറയാനാവൂ. മുറിവിന്‍റെ പാട് പ്രത്യക്ഷപ്പെട്ടാൽ ഒരു വർഷത്തിനകം തന്നെ പ്ലാസ്റ്റ‌ിക് സർജറി ചെയ്താൽ കൂടുതൽ ഫലം ലഭിക്കും.

സ്‌കാർ റിമൂവൽ സർജറി

പരിചയസമ്പന്നനായ ഒരു പ്ലാസ്‌റ്റിക് സർജന്‍റെ മേൽനോട്ടത്തിൽ മാത്രം ചെയ്യേണ്ട സർജറിയാണ് സ്കാർ റിമൂവൽ സർജറി. വ്യത്യസ്ത കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവ് സൃഷ്ടിക്കുന്ന പാടുകൾ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ട് ഇത് നീക്കം ചെയ്യുന്ന സർജറിയടെ നടപടിക്രമത്തിലുമുണ്ടാകും മാറ്റം. സർജറിക്കായി ഡോക്‌ടറെ തേടുമ്പോൾ ഇക്കാര്യവും പരിഗണിക്കുന്നത് നന്നായിരിക്കും.

ഉദാഹരണത്തിന് പൊള്ളലേറ്റ ചർമ്മത്തിന്‍റെയും അപകടം കൊണ്ട് മുറിവേറ്റ ചർമ്മത്തിന്‍റെയും ഘടന ശ്രദ്ധിച്ചാൽ തന്നെ മാറ്റം മനസ്സിലാക്കാം. പൊള്ളലേറ്റ ചർമ്മത്തിൽ മുറിവുണങ്ങിക്കഴിയുമ്പോൾ ടിഷ്യൂകളും തൊലിയും സങ്കോചിക്കും. ഈ സങ്കോചം മാംസപേശികളുടെ ചലനത്തെ പോലും ബാധിക്കാം. മുറിവുണങ്ങിക്കഴിയുമ്പോൾ ആ ഭാഗത്തെ മാംസപേശിയുടെയും രക്ത‌ക്കുഴലുകളുടെയും സ്വാഭാവികചലനം തടസ്സപ്പെടുന്ന അവസ്‌ഥയുണ്ടെങ്കിൽ ആ അടയാളത്തെ 'ഹൈപർ ട്രോഫിക് സ്കാർ' എന്നാണ് വിളിക്കുക. മുറിവ് ഉണങ്ങുന്ന സമയത്തെ കൊളോജന്‍റെ അമിതപ്രവാഹം നിമിത്തം മുറിവിന്‍റെ അടയാളം വലുതാകാറുണ്ട്. ഇതിനെ കീലോയ്‌ഡ് സ്കാർ എന്നു പറയും.

മേൽപ്പറഞ്ഞ രണ്ടവസ്‌ഥകളും മുഖഭാവത്തെപ്പോലും സ്വാധീനിക്കുന്ന തരത്തിലാകാം. ഇങ്ങനെ വന്നാൽ സ്വാഭവികമായ മുഖഭാവം തിരികെ കിട്ടാൻ സർജറി തന്നെ വേണ്ടി വരും.

സർജറിയുടെ രീതി

സർജറിക്കായി ഡോക്‌ടറെ കാണുമ്പോൾ തന്നെ ഏതുതരം സർജറിയാണ് തനിക്കു വേണ്ടതെന്ന വിവരം ചോദിച്ചു മനസ്സിലാക്കണം. അനസ്തേഷ്യ നൽകുന്ന രീതി, സർജറി സൗകര്യങ്ങൾ, ചെലവ് ഇതൊക്കെ തന്നെ മുൻകൂട്ടി അറിയുന്നതാണ് ഉചിതം. സങ്കോചത്തെത്തുടർന്ന് രൂപമാറ്റം സംഭവിച്ച ചർമ്മമാണെങ്കിൽ സ്‌കാർ ടിഷ്യൂസ് നീക്കം ചെയ്‌ത്‌ സമീപത്തെ ആരോഗ്യമുള്ള പർമ്മം വളരാൻ അനുവദിക്കുന്നതാണ് ഒരു രീതി. ഇതു സാധ്യമാവാത്ത ചില സന്ദർഭങ്ങളിൽ സ്കിൻ ഗ്രാഫ്റ്റിംഗ് ചെയ്യും. ഈ രീതി അനുസരിച്ച് ശരീരത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തു നിന്ന് സ്ക‌ിൻ ടിഷ്യൂസ് എടുത്ത് അടയാളമുള്ള ഭാഗത്ത് പിടിപ്പിക്കും. ഇത്തരം സർജറിക്കു ശേഷം പുതിയ നാഡികളും ടിഷ്യൂകളും വളരാൻ കുറച്ചു സമയം എടുത്തേക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...