നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് അവയവമാണ് ചർമ്മം. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി പ്രശ്നം ഏറ്റവും എളുപ്പത്തിൽ ബാധിക്കുന്നത് ചർമ്മത്തെയാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ നിർജ്ജീവ കോശങ്ങൾക്കൊപ്പം സൺ ടാനിംഗ് നീക്കം ചെയ്യാൻ നമുക്ക് ചില നടപടികൾ ആവശ്യമാണ്. ഇതിന് നാരങ്ങ, പഞ്ചസാര എന്നിവയേക്കാൾ മികച്ച ഓപ്ഷൻ ഇല്ലെന്ന കാര്യം നിങ്ങൾക്കറിയാമോ.

നാരങ്ങയ്ക്ക് ടാനിംഗ് നീക്കം ചെയ്യാനുള്ള ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിലെ സുഷിരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അഴുക്ക് വൃത്തിയാക്കാൻ സഹായിക്കുന്നു, ഒപ്പം പഞ്ചസാര ശക്തമായ എക്‌സ്‌ഫോളിയേറ്റിംഗ് ഏജന്‍റായതിനാൽ അതിന്‍റെ ഗുണങ്ങൾ വർദ്ധിക്കുന്നു.

ഷുഗർ സ്ക്രബ് ഉണ്ടാക്കാൻ ആവശ്യമായ സാമഗ്രികൾ

  1. പകുതി പുതിയ നാരങ്ങ
  2. 1/2 കപ്പ് പൊടിച്ച പഞ്ചസാര
  3. 1 ടീസ്പൂൺ ഒലിവ് ഓയിൽ
  4. 1 ടീസ്പൂൺ തേൻ

നാരങ്ങ- നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സാധാരണയായി പ്രായധിക്യം മൂലം ഉണ്ടാകുന്ന പാടുകൾക്കും സൂര്യാഘാതം സംഭവിച്ച ചർമ്മത്തിനും ചികിത്സിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ, ഇത് സുഷിരങ്ങൾ അടയ്ക്കുന്നതിനും നിറം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

പഞ്ചസാര- പഞ്ചസാര ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിക്കുകയും ശരീരത്തിൽ അടഞ്ഞുകിടക്കുന്ന എല്ലാ മൃതകോശങ്ങളെയും നീക്കം ചെയ്തുകൊണ്ട് ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ഘടനയെ ക്രമേണ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഒലിവ് ഓയിൽ- ഒലീവ് ഓയിൽ ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു മികച്ച എമോലിയന്‍റാണ്. ഇതുകൂടാതെ, ഇത് വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

തേൻ- പ്രകൃതിദത്തമായ ആന്‍റിഓക്‌സിഡന്‍റുകളാലും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാലും സമ്പന്നമാണ് തേൻ, ഇത് ചർമ്മത്തെ പരിസ്ഥിതി നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇതുകൂടാതെ, ഇത് ചർമ്മത്തിന് പോഷണവും ഈർപ്പവും നൽകുന്നു.

സ്‌ക്രബ് ഉണ്ടാക്കുന്ന രീതി

1: ഒരു പാത്രത്തിൽ നാരങ്ങാനീരും ഒലിവ് ഓയിലും എടുത്ത് മിക്സ് ചെയ്യുക. കട്ടിയുള്ളതോ നേർത്തതോ ആയ പേസ്റ്റ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനനുസരിച്ച് ഒലിവ് ഓയിൽ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.

2: എന്നിട്ട് അതിലേക്ക് തേൻ ചേർത്ത് പതുക്കെ ഇളക്കുക.

3: അവസാനം, പഞ്ചസാര ചേർത്ത് എല്ലാം നന്നായി ഇളക്കുക.

ഷുഗർ സ്ക്രബ് തയ്യാർ.

ഈ സ്‌ക്രബ് എങ്ങനെ പ്രയോഗിക്കാം

ഈ ഫേസ് സ്‌ക്രബ് പുരട്ടാൻ, ആദ്യം നിങ്ങളുടെ മുഖം ശുദ്ധമായ വെള്ളത്തിൽ കഴുകി വൃത്തിയാക്കുക .തുടർന്ന് ഈർപ്പം തുടച്ച ശേഷം വൃത്താകൃതിയിൽ ഈ സ്‌ക്രബ് സാവധാനം തടവി 2- 3 മിനിറ്റ് മസാജ് ചെയ്യുക. ശേഷം 5- 7 മിനിറ്റ് സ്‌ക്രബ് ഇതുപോലെ വയ്ക്കുക. തണുത്ത വെള്ളത്തിൽ മുഖം കഴുകി തുടയ്ക്കുക. ചർമ്മത്തിൽ വരൾച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ മോയ്സ്ചറൈസർ പുരട്ടുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...