മനോഹരമായി കാണുന്നതിന് നിങ്ങൾ വില കൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ ബ്യൂട്ടി പാർലറിൽ പോകുകയോ ചെയ്യേണ്ടതില്ല. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സൗന്ദര്യം കേടുകൂടാതെ നിലനിർത്താൻ ചില എളുപ്പ പരിഹാരങ്ങൾ അറിയുക.

ക്ലെൻസിംഗ്

മുഖത്ത് നിന്ന് മേക്കപ്പ് നീക്കം ചെയ്യാനും പൊടിയിൽ നിന്ന് സംരക്ഷിക്കാനും ക്ലെൻസിംഗ് ആവശ്യമാണ്. ഇതിനായി അരിപ്പൊടിയിൽ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും നന്നായി തടവുക. ഇതിന് ശേഷം മുഖം കഴുകുക.

സ്‌ക്രബ്ബിംഗ്

തക്കാളി ഒരു കഷ്ണം എടുത്ത് മുഖത്ത് മൃദുവായി മസാജ് ചെയ്താൽ മുഖത്തെ അഴുക്കെല്ലാം ശുദ്ധമാകും. ചർമ്മം മെച്ചപ്പെടുത്താൻ സ്‌ക്രബ്ബിംഗ് വളരെ പ്രധാനമാണ്. ചർമ്മത്തിലെ മൃതകോശങ്ങൾ, പൊടി മുതലായവ നീക്കം ചെയ്ത് സുഷിരങ്ങൾ അടയുന്നത് സ്‌ക്രബിംഗ് തടയുന്നു.

വരണ്ട ചർമ്മം മാറാൻ

വെളിച്ചെണ്ണയിൽ തേനും ഓറഞ്ച് നീരും കലർത്തി ചർമ്മത്തിൽ പുരട്ടുക. ഈ മിശ്രിതം ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി പതുക്കെ തുടച്ച് വെളിച്ചെണ്ണയോ മറ്റേതെങ്കിലും മോയ്സ്ചറൈസറോ പുരട്ടുക.

ചുളിവുകൾ നീക്കം ചെയ്യുക

ഒരു സ്പൂൺ തേനിൽ ഏതാനും തുള്ളി നാരങ്ങാനീര് കലർത്തി മുഖത്ത് പുരട്ടുന്നത് ചുളിവുകൾ തടയുന്നു.

എണ്ണമയം കുറയ്ക്കാൻ

ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ റോസ് വാട്ടറും ചതച്ച കുരുമുളക് ചേർത്ത് 1 മണിക്കൂർ വയ്ക്കുക. ശേഷം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ എണ്ണ കുറയ്ക്കും.

എങ്ങനെ തിളക്കം ലഭിക്കും

ചർമ്മത്തിന് തിളക്കം ലഭിക്കാൻ, ഒരു സ്പൂൺ ഓറഞ്ച് നീര്, ഒരു സ്പൂൺ തേൻ, റോസ് വാട്ടർ എന്നിവയിൽ അല്പം തവിട് കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

ചാർമ്മത്തിന് ഇറുക്കം

മുഖത്തും കഴുത്തിലും തേൻ പുരട്ടുക, അൽപം ഉണങ്ങിയ ശേഷം വിരൽ ഉപയോഗിച്ച് മുഖം മൃദുവായി മസാജ് ചെയ്യുക. തേൻ ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ വൃത്തിയാക്കുക. ഇത് ചർമ്മത്തെ ഇറുക്കം ഉള്ളതാക്കാൻ ഒരു പരിധി വരെ സഹായിക്കും.

ഡാർക്ക്‌ സർക്കിൾ

കണ്ണിനു താഴെയുള്ള ചുളിവുകളും കറുപ്പും ഒഴിവാക്കാൻ ബദാം ഓയിൽ തേനിൽ ചാലിച്ച് നന്നായി തടവി കഴുകുക.

മുഖത്തെ പാടുകൾ

മുഖത്തെ കറുത്ത പാടുകൾ മാറാൻ, തക്കാളി നീരിൽ പഞ്ഞി മുക്കി പാടുകളിൽ പുരട്ടുക, കറുത്ത പാടുകൾ മാറും. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് മുഖത്ത് തേച്ചാൽ മുഖക്കുരു മാറും.

തിളക്കം നിലനിർത്തുക

ഒരു സ്പൂൺ റോസ് വാട്ടറും ഒരു സ്പൂണ് പാലും ചേർത്ത മിശ്രിതത്തിൽ രണ്ട് മൂന്ന് തുള്ളി ചെറുനാരങ്ങാനീര് മിക് സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...