ശരീരത്തിന്‍റെ ആവരണമാണ് ത്വക്ക് അഥവാ ചർമ്മം. ശരീരത്തിന് രൂപഭംഗി നൽകുന്നതോടൊപ്പം ശരീരത്തിന് അകത്തുള്ള മാലിന്യങ്ങൾ വിയർപ്പിന്‍റെ രൂപത്തിൽ പുറന്തള്ളുന്നതും ചർമ്മത്തിലൂടെയാണ്. സംവേദനക്ഷമത ഉള്ളതും ശരീരത്തിലെ ഏറ്റവും വലിയതുമായ ഈ അവയവത്തിന്‍റെ പരിരക്ഷ ശരീരത്തിന്‍റെ മൊത്തം പരിരക്ഷയ്ക്ക് തുല്യമാണ്. മുടിയുടെ വളർച്ചയ്ക്കും നഖങ്ങൾ ഉറയ്ക്കുന്നതിനും ചർമ്മത്തിന്‍റെ ആരോഗ്യം പ്രധാനമാണ്.

മനുഷ്യശരീരത്തിന്‍റെ വളർച്ചയ്ക്ക് കാറ്റും വെളിച്ചവും അനിവാര്യമായതിനാൽ ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിലുണ്ടാകുന്ന അസന്തുലിതാവസ്ഥ ശരീരത്തെ പ്രതികൂലമായി ബാധിക്കും. പോഷക ഘടകങ്ങളുടെ കുറവ് ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതോടൊപ്പം ചർമ്മത്തിനെയും ദോഷകരമായി ബാധിക്കും. ചർമ്മ സംരക്ഷണത്തിന് കൂടുതൽ സമയം കണ്ടെത്തുകയാണെങ്കിൽ ഈ ദോഷഫലങ്ങളിൽ നിന്നും വലിയൊരുപരിധി വരെ രക്ഷനേടാം. ചർമ്മമാണ് സൗന്ദര്യത്തെ ജ്വലിപ്പിക്കുന്ന സുപ്രധാന ഘടകം. മുഖക്കുരു, ചുളിവ്, കരുവാളിപ്പ് ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും ചർമ്മസൗന്ദര്യത്തിന് മങ്ങലേൽക്കാം. ചർമ്മത്തിന്‍റെ ഘടന മനസ്സിലാക്കി വേണം പരിചരണം.

സാധാരണ ചർമ്മം

നല്ല തിളക്കം ഉണ്ടാകും. മുഖക്കുരു ഉണ്ടാകില്ല. എന്നാൽ വളരെ വേഗം ചുളിവ് വീഴുന്നതും കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നതും സാധാരണ ചർമ്മത്തെയാണ്. ചർമ്മത്തിന്‍റെ നൈസർഗികതയും സ്നിഗ്ദ്ധതയും നിലനിർത്തുന്നതിന് കുളിക്കുന്നതിന് മുമ്പ് കാരറ്റ് നീരോ പൊദിനയില നീരോ ശരീരത്തിൽ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുക.

വരണ്ട ചർമ്മം

മുഖചർമ്മത്തിൽ എളുപ്പം വിണ്ടു പൊട്ടുന്നതിനും പാട് വീഴുന്നതിനും മൊരിയുന്നതിനും വലിച്ചിൽ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. ആഴ്ചയിൽ ഒരിക്കൽ ബദാം പേസ്റ്റോ ഓട്സ് പേസ്റ്റോ പുരട്ടി ചർമ്മം വൃത്തിയാക്കണം. കൺതടങ്ങളിൽ പേസ്റ്റ് പുരട്ടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പേസ്റ്റ് കണ്ണിൽ വീഴാതിരിക്കാനായി ഉണങ്ങിയ ശേഷം നനഞ്ഞ തുണികൊണ്ട് തുടച്ചശേഷം കഴുകാം. തണ്ണിമത്തൻ നീര് മുഖത്ത് പുരട്ടി 10- 15 മിനിറ്റിന് ശേഷം കഴുകി കളയണം. കൂടുതൽ നിറം ലഭിക്കും. പാലും തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

എണ്ണമയമുള്ള ചർമ്മം

എണ്ണ തേച്ചില്ലെങ്കിലും നല്ല മിനുമിനുപ്പുള്ള ചർമ്മമായിരിക്കും. ഇത്തരക്കാർക്ക് മുഖക്കുരു ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ദിവസവും മൂന്ന് തവണ മുഖം നന്നായി വൃത്തിയാക്കണം. മുൾട്ടാണി മിട്ടി, ഓട്സ്, ബദാം പേസ്റ്റ് എന്നിവ എണ്ണമയമുള്ള ചർമ്മത്തിന് ഏറെ ഗുണകരമാണ്. ഇത്തരം ചർമ്മത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴില്ലെന്ന പ്രത്യേകത കൂടിയുണ്ട്. വെള്ളിരിക്കാനീര് പുരട്ടി 10-15 മിനിറ്റ് ശേഷം മുഖം കഴുകിയാൽ കൂടുതൽ ഉണർവ്വ് നൽകും. വെള്ളിരിക്കാനീര് ഉപയോഗിക്കുന്നത് പോലെ തന്നെ നാരങ്ങാനീര് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

ഒരു പിടി ജമന്തിപ്പൂവിന്‍റെ ഇതളുകൾ തിളയ്ക്കുന്ന വെള്ളത്തിലിട്ട് വയ്ക്കണം. തണുത്തശേഷം ഇതളുകൾ വെള്ളെത്തിൽ നിന്ന് എടുത്ത് അരച്ച് പേസ്റ്റാക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. എണ്ണമയമുള്ള ചർമ്മത്തിന് ഇത് ഏറെ ഗുണം ചെയ്യും.

കോമ്പിനേഷൻ ചർമ്മം

മൂക്ക്, താടി, നെറ്റി എന്നീ ഭാഗങ്ങൾ എണ്ണമയം ഉള്ളതായിരിക്കും. ബാക്കി ചർമ്മം സാധാരണപോലെ തന്നെ ആയിരിക്കും. കൺതടങ്ങളിലെ ചർമ്മം വരണ്ടിരിക്കും. എണ്ണമയമുള്ള ഭാഗത്ത് ഫേസ് പായ്ക്കിട്ട് 10- 15 മിനിറ്റിന് ശേഷം കഴുകി കളയാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...