കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങളാണ് പലപ്പോഴും നമ്മുടെ ചർമ്മസൗന്ദര്യം നഷ്ടപ്പെടുത്തുന്നത്. ഈ സമയത്ത് ധാരാളം കുരുക്കളും കറുത്ത കലകളുമൊക്കെ വന്ന് ചർമ്മത്തിന്‍റെ സൗന്ദര്യം ആകെ നഷ്ടപ്പെടാം. ശരിയായ ചർമ്മസൗന്ദര്യ പരിചരണത്തിന് ചില വഴികളുണ്ട്. മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ ഈ ഫേഷ്യലുകൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഫലം കിട്ടും.

ഫ്രൂട്ട് ജെൽ ഫേഷ്യൽ

  • ഫേഷ്യൽ ചെയ്യുന്നതിനു മുമ്പ് ഏതു തരം ചർമ്മത്തിനും യോജിക്കുന്ന ലെമൺ ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കണം.
  • വെള്ളരിക്ക, ഓറഞ്ച്, ഓട്ട്മീൽ പൗഡർ ചേരുവകൾ അടങ്ങിയ ഫ്രൂട്ട് പീൽ സ്ക്രബ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
  • ശേഷം കോൾഡ് കംപ്രഷൻ നൽകാം. കോൾഡ് വാട്ടർ സ്പ്രേയിൽ ടീട്രീ അരോമ ഓയിൽ മിക്സ് ചെയ്ത് ഉപയോഗിക്കുക.
  • തുടർന്ന് ഫ്രൂട്ട് ജെൽ മസ്സാജ് ചെയ്യാം. പപ്പായ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ പൾപ്പ് അടങ്ങിയതാണ് ഫ്രൂട്ട് ജെൽ. 10 മിനിറ്റ് നേരം മുഖത്ത് വട്ടത്തിൽ മസ്സാജ് ചെയ്യുക.
  • ഫേസ് മസ്സാജിനു ശേഷം ഫ്രൂട്ട് ഗ്ലോ പായ്ക്ക് ഇടാം. മുൽട്ടാണിമിട്ടി പൗഡറിൽ ഓറഞ്ച്, മാംഗോ, തണ്ണിമത്തൻ ഇവയുടെ ജ്യൂസ് മിക്സ് ചെയ്തതാണ് ഫ്രൂട്ട് ഗ്ലോ പായ്ക്ക്.
  • ഏറ്റവും ഒടുവിൽ സ്കിൻ ടോൺ ചെയ്യാൻ സൺപ്രൊട്ടക്ഷൻ ലോഷൻ പുരട്ടാം.
  • 18 വയസ്സിനു ശേഷം 20- 25 ദിവസങ്ങൾ ഇടവിട്ട് ചെയ്യാം. ഏതുതരം ചർമ്മത്തിനും ഇത് ഫലപ്രദമാണ്.

ബ്ലമിഷ് സ്കിൻ ഫേഷ്യൽ

  • ഇതിൽ ഏറ്റവും ആദ്യം ലെമൺ ക്ലെൻസർ ഉപയോഗിച്ച് ചർമ്മ സുഷിരങ്ങളെ ഡീപ് ക്ലെൻസിംഗ് ചെയ്യുക.
  • അതിന് ശേഷം ടീട്രീ ഓയിൽ ഉപയോഗിച്ച് കംപ്രഷൻ നൽകുക. തുടർന്ന് ആന്‍റി റാഷ് ഇഫക്ടിനായി നെറോലി ഓയിൽ ഉപയോഗിച്ച് കംപ്രഷൻ നൽകുക.
  • ഫേസ് മസ്സാജ് ക്രീം പുരട്ടുക. ചർമ്മത്തിൽ പാടുകളും കുരുക്കളും ഉണ്ടാകാതിരിക്കാൻ അരോമാ ബേസ്ഡ് ക്രീമിൽ ജോജോബാ ഓയിൽ, വീറ്റ്ജേം ഓയിൽ എന്നിവ ഒരു തുള്ളി വീതം ചേർത്ത് ഉപയോഗിക്കാം. കൂടാതെ അതിൽ ½ തുള്ളി കറിയർ ഓയിൽ (വെജിറ്റബിൾ ഓയിൽ), ജീറേനിയം ഓയിൽ ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 10- 15 മിനിറ്റ് നേരം വട്ടത്തിൽ മസ്സാജ് ചെയ്യുക.
  • ശേഷം മുഖത്ത് ടിഷ്യു പേപ്പർ വിരിച്ചിട്ട് വെള്ളം സ്പ്രേ ചെയ്യുക. ജീറേനിയം ഓയിൽ ഒരു തുള്ളി സ്പ്രേ ചെയ്യുക.
  • അതുകഴിഞ്ഞ് ഫേസ് പായ്ക്കിടാം. ബെൻസോവൈറ്റ് പൗഡർ, സിങ്ക് ഓക്സൈഡ്, കലാമൈൻ പൗഡർ, ക്ലോവ് ഓയിൽ, ഓറഞ്ച് ഓയിൽ, ജൂനിപർ ബെറി ഓയിൽ എന്നീ ഓയിലുകൾ ഒരു തുള്ളി വീതം മിക്സ് ചെയ്ത് ഫേസ് പായ്ക്ക് തയ്യാറാക്കി മുഖത്തിടുക.
  • പായ്ക്ക് ഉണങ്ങിയ ശേഷം ചർമ്മത്തിൽ റോസ് വാട്ടറോ, അലോവേര ജെലോ ഉപയോഗിച്ച് ടോൺ ചെയ്യുക. അതിനു ശേഷം സൺസ്ക്രീൻ എസ്പിഎഫ് 20 ഉപയോഗിക്കുക.

മുഖക്കുരു അമിതമായി ഉണ്ടാകുന്നു എങ്കിൽ ടീട്രീ ഓയിലോ നെറോലി ഓയിലോ മുഖത്ത് 10- 15 മിനിറ്റു വരെ അപ്ലൈ ചെയ്യുക. പക്ഷേ മസ്സാജ് ചെയ്യരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...